അക്ഷയ വഴി ഇനി സിനിമ ടിക്കറ്റും,പുത്തന്‍ സിനിമകള്‍ കാണാം വീട്ടിലിരുന്നുതന്നെ

Featured, Movie, News

കണ്ണൂര്‍: ഫാന്‍സ് അസോസിയേഷനുകളുടെ കാതടപ്പിക്കുന്ന കരഘോഷമില്ല. മൂട്ട ക്കടിയേല്‍ക്കേണ്ട. ടിക്കറ്റിനായി നീണ്ടവരിയില്‍ നില്‍ക്കണ്ട. ഇഷ്ടമുള്ള സമയത്ത് ഇഷ്ടപ്പെട്ട സിനിമ വീട്ടിലിരുന്ന് കാണാം. ചെയ്യേണ്ടത് ഇത്രമാത്രം. അടുത്തുള്ള അക്ഷയകേന്ദ്രത്തില്‍ നിന്ന് ഇ-ടിക്കറ്റെടുക്കുക.

അക്ഷയയും പഞ്ചമി റിലീസിങ് കമ്പനിയും സഹകരിച്ചാണ് സംസ്ഥാനത്ത് പദ്ധതി നടപ്പാക്കുന്നത്. തുടക്കത്തില്‍ 210 അക്ഷയകേന്ദ്രങ്ങള്‍ വഴി ടിക്കറ്റുകള്‍ നല്‍കും. 100 രൂപയ്ക്ക് ടിക്കറ്റെടുത്താല്‍ കേബിള്‍ നെറ്റ്!വര്‍ക്കുള്ളവര്‍ക്ക് വീട്ടിലിരുന്ന് പ്രദര്‍ശനം കാണാം. എ.സി.വി, കേരളവിഷന്‍, ഡെന്‍, ഭൂമിക, ഇടുക്കി കേബിള്‍ വിഷന്‍ എന്നിവയാണ് സംപ്രേഷണവുമായി മുന്നോട്ട് വന്നിരിക്കുന്നത്(watch cinema home get ticket akshaya). ടിക്കറ്റിലെ കോഡുപയോഗിച്ച് ചാനല്‍ അണ്‍ലോക്ക് ചെയ്താല്‍ ടി.വി.യില്‍ പുത്തന്‍പടം കാണാനാകും.

റിലീസ് ചെയ്ത് 10 ദിവസത്തിനുള്ളില്‍ സിനിമ ലഭിച്ചുതുടങ്ങും. ഡി.വി.ഡി.റിലീസ് ചെയ്യുന്നതിന് മുമ്പ് സിനിമാപ്രേമികള്‍ക്ക് സിനിമ കാണാം. എല്ലാ വെള്ളിയാഴ്ചയും റിലീസ് ചെയ്യുന്നതിനനുസരിച്ച് സിനിമകള്‍ മാറിക്കൊണ്ടിരിക്കും. രാവിലെ ഒമ്പത്, 12, മൂന്ന്, ആറ്, ഒമ്പത് മണി എന്നിങ്ങനെ ദിവസേന അഞ്ച് പ്രദര്‍ശനമുണ്ടാകും. എല്ലാ ഭാഷകളിലുമുള്ള സിനിമകള്‍ ലഭ്യമാകുമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു.

ആദ്യഘട്ടമെന്ന നിലയില്‍ ഓരോ ജില്ലയിലും 15 അക്ഷയകേന്ദ്രങ്ങളിലാണ് പദ്ധതി നടപ്പാക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് അക്ഷയസംരംഭകര്‍ക്കുള്ള പരിശീലനവും നടന്നുവരുന്നു. കണ്ണൂര്‍ ജില്ലയിലെ സംരംഭകര്‍ക്കുള്ള പരിശീലനം വെള്ളിയാഴ്ച നടക്കും. ടിക്കറ്റുകള്‍ ലഭ്യമാകുന്ന അക്ഷയകേന്ദ്രങ്ങള്‍ക്ക് പ്രത്യേക പാസ്വേഡും യൂസര്‍നെയിമും നല്‍കും. കണ്ണൂരില്‍ ഏഴാംമൈല്‍, പറശ്ശിനിക്കടവ്, കണ്ടോത്ത്, പിലാത്തറ, കൊട്ടില, മൂന്നാംപാലം, തലശ്ശേരി, ഉളിക്കല്‍, മട്ടന്നൂര്‍, ചൊക്ലി, തുണ്ടിയില്‍, കതിരൂര്‍, കണ്ണൂര്‍ കാള്‍ടെക്‌സ്, മാത്തില്‍ എന്നിവിടങ്ങളില്‍ ഇങ്ങനെ സിനിമ കാണാം(watch cinema home get ticket akshaya).

അക്ഷയ കേന്ദ്രങ്ങളുടെ വരുമാനം കൂട്ടാനാണ് പുതിയ സംവിധാനം. ഒരു ടിക്കറ്റിനുമേല്‍ സര്‍വീസ് ചാര്‍ജായി ഇവയ്ക്ക് നിശ്ചിത ശതമാനം ലഭിക്കും. എന്നാല്‍ തിയേറ്റര്‍ ഉടമകളുടെ സംഘടനകള്‍ പദ്ധതിയോട് എതിര്‍പ്പുമായി മുന്നോട്ട് വന്നുകഴിഞ്ഞു(watch cinema home get ticket akshaya). പദ്ധതി നടപ്പിലായാല്‍ സിനിമാ വ്യവസായമേഖല പൂര്‍ണതകര്‍ച്ചയിലേക്ക് കൂപ്പുകുത്തുമെന്നും നീക്കത്തില്‍ നിന്ന് പിന്മാറണമെന്നും ഫിലിം എക്‌സിബിറ്റേഴ്‌സ് ഫെഡറേഷന്‍ സംസ്ഥാന പ്രസിഡന്റും സിനിമാ നിര്‍മാതാവുമായ ലിബര്‍ട്ടി ബഷീര്‍ ആവശ്യപ്പെട്ടു.