അച്ചേ ദിന്‍ വന്നു , വിദ്യാര്‍ത്ഥി പ്രസ്ഥാനങ്ങള്‍ക്ക്‌ പൂട്ട്‌ വീഴുന്നു

Featured, News

അച്ചേ  ദിന്‍ വന്നു , വിദ്യാര്‍ത്ഥി പ്രസ്ഥാനങ്ങള്‍ക്ക്‌  പൂട്ട്‌  വീഴുന്നുEducation panel

ന്യൂഡൽഹി: ജാതിയുടെയോ സമുദായത്തിന്റെയോ മതത്തിന്റെയോ പേരിൽ രൂപീകരിക്കപ്പെട്ടതും രാഷ്ട്രീയ പാർട്ടികളുടെ കീഴിൽ പ്രവർത്തിക്കുന്നതുമായ വിദ്യാർത്ഥി സംഘടനകൾ കോളേജുകളിലും സർവ്വകലാശാലകളിലും പ്രവർത്തിക്കുന്നതിനെതിരെയുള്ള പുത്തൻ വിദ്യാഭ്യാസ നയ സമിതിയുടെ ശുപാർശ കേന്ദ്രം അംഗീകരിച്ചേക്കും. Educational  panel gave report  bann students  union

രാഷ്ട്രീയ പാ‌ർട്ടികൾ അംഗീകരിച്ച വിദ്യാർത്ഥി സംഘടനകളായ എ.ബി.വി.പി, എ.ഐ.എസ്.എ, എൻ.എസ്.യു.ഐ, എസ്.എഫ്.ഐ എന്നിവയെ കൂടാതെ ജാതിയുടെയോ സമുദായത്തിന്റെയോ പേരിൽ രൂപീകരിക്കപ്പെട്ട അംബേദ്കർ പെരിയാ‌ർ സ്റ്റഡി സർക്കിൾ, ഹിന്ദു വിദ്യാർത്ഥി സേന തുടങ്ങിയ സംഘടനകളെയും കോളേജുകളിലും സർവ്വകലാശാലകളിലും പ്രവർത്തിക്കാൻ അനുവദിക്കാതിരിക്കരുതെന്നാണ് സമിതി ആവശ്യപ്പെട്ടത്. Educational  panel gave report  bann students  union

വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഇടയ്ക്കിടെ ഉണ്ടാകാറുള്ള പ്രക്ഷോഭങ്ങളും സമരങ്ങളും ഗൗരവത്തോടെ പഠിക്കാനെത്തുന്ന വിദ്യാ‌ർത്ഥികൾക്ക് വലിയ പ്രശ്നമാണുണ്ടാക്കുന്നതെന്നും മുൻ ക്യാബിനറ്റ് സെക്രട്ടറിയായ ടി.എസ്.ആർ സുബ്രഹ്മണ്യം തലവനായ അഞ്ചംഗ സമിതി ചൂണ്ടിക്കാട്ടി.

”പരസ്പരം സ്പർദ്ധ വളർത്താനുള്ള രാഷ്ട്രീയ പോർക്കളമല്ല വിദ്യാഭ്യാസ സ്ഥാപനങ്ങൾ.
ജാതിയുടെയും മതത്തിന്റെയും രാഷ്ട്രീയ പാ‌ർട്ടികളുടെയും കീഴിൽ പ്രവ‌ർത്തിക്കുന്ന വിദ്യാഭ്യാസ പ്രസ്ഥാനങ്ങൾ നിയമം മൂലം ഇല്ലാതാക്കണം. ” അടുത്തിടെ ഹൈദരാബാദ് സർവ്വകലാശാല, ജെ.എൻ.യു എന്നിവിടങ്ങളിൽ നടന്ന Educational  panel gave report  bann students  union പ്രതിഷേധങ്ങളുടെയും സമരങ്ങളുടെയും വെളിച്ചത്തിൽ കമ്മറ്റി പറഞ്ഞു.

ഇക്കാര്യത്തെപ്പറ്റി പരാമ‌ർശിച്ച് കേന്ദ്ര മാനവ വിഭവ മന്ത്രാലയത്തിന് മെയ് 27ാം തീയ്യതി 217 പേജുള്ള റിപ്പോ‌‌ർട്ട് സമിതി സമർപ്പിച്ചിരുന്നു. റിപ്പോ‌ർട്ടിനെക്കുറിച്ചുള്ള സംസ്ഥാനങ്ങളുടെ പ്രതികരണത്തിനായി കാത്തിരിക്കുന്നതിനാൽ ഇതുവരെ റിപ്പോർട്ടിലെ കാര്യങ്ങൾ കേന്ദ്രം പുറത്തുവിട്ടിട്ടില്ല.