അനധികൃത കൈയേറ്റം ആരോപിച്ച് മാമുക്കോയയുടെ വീട്ടിലേക്കുള്ള കോൺക്രീറ്റ് വഴി പൊളിച്ചു നീക്കി

Featured, News

അനധികൃത കൈയേറ്റം  ആരോപിച്ച്  മാമുക്കോയയുടെ വീട്ടിലേക്കുള്ള കോൺക്രീറ്റ് വഴി പൊളിച്ചു നീക്കി

കോഴിക്കോട്: റോഡ് വീതി കൂട്ടുന്നതിന്റെ ഭാഗമായി പ്രമുഖ ചലച്ചിത്ര നടൻ മാമുക്കോയയുടെ വീട്ടിലേക്കുള്ള വഴി നഗരസഭയുടെ നേതൃത്വത്വത്തിൽ പൊളിച്ചുമാറ്റി. ഇന്ന് രാവിലെയാണ് ജെ.സി.ബിയുമായി എത്തി കോഴിക്കോട് കോർപ്പറേഷൻ അധികൃതർ, വീട്ടിലേക്കുള്ള കോൺക്രീറ്റ് വഴി പൊളിച്ചു നീക്കിയത്. റോഡ് വികസനത്തിന്റെ ഭാഗമായി അനധികൃത കൈയേറ്റങ്ങൾ ഒഴിപ്പിക്കാൻ നേരത്തെ തന്നെ കോ‌ർപ്പറേഷൻ തീരുമാനിച്ചിരുന്നു. ഇന്ന് സ‌ർവ സന്നാഹങ്ങളുമായി കോ‌ർപ്പറേഷൻ അധികൃതർ കൈയേറ്റം ഒഴിപ്പിക്കുകയായിരുന്നു.encroch demolished

മാമുക്കോയയുടെ വീടിന് സമീപമുള്ള കടകളെല്ലാം പൊലീസിന്റെ നേതൃത്വത്തിൽ പൊളിച്ചു നീക്കി. എന്നാൽ. റോഡിൽ നിന്നും ഏറെ വിട്ട് നിർമിച്ചിരിക്കുന്ന വഴിയാണ് പൊളിച്ചു നീക്കിയതെന്ന് മാമുക്കോയ ആരോപിച്ചു. താൻ യാതൊരു കൈയേറ്റവും നടത്തിയിട്ടില്ലെന്നും നഗരസഭയും മാറാട് പൊലീസും തമ്മിലുള്ള ഒത്താശയോടെയാണ് പൊളിക്കൽ നടന്നതെന്നും മാമുക്കോയ മാദ്ധ്യമ പ്രവടത്തകരോട് പറഞ്ഞു. വഴി പൊളിച്ചുമാറ്റുന്ന സമയത്ത് താൻ വീട്ടിൽ ഉണ്ടായിരുന്നു. എന്നാൽ തന്നോട് ഇക്കാര്യം പറയാനുള്ള സാമാന്യ മര്യാദ പോലും പൊലീസ് കാണിച്ചില്ലെന്നും അദ്ദേഹം പരാതിപ്പെട്ടു.encroch demolished

അനധികൃത കൈയേറ്റം പൊളിച്ചു നീക്കുമെന്ന് ചൂണ്ടിക്കാട്ടി എല്ലാവർക്കും നോട്ടീസ് നൽകിയിരുന്നതായി നഗരസഭ വിശദീകരിച്ചു. എന്നാൽ, താൻ സർക്കാർ ഭൂമി കൈയേറിയെന്നോ അത് പൊളിച്ചു നീക്കുമെന്നോ അറിയിച്ചു കൊണ്ടുള്ള ഒരു നോട്ടീസും തനിക്ക് ലഭിച്ചിട്ടില്ലെന്ന് മാമുക്കോയ പറഞ്ഞു. പൊളിക്കുന്നത് തടയണമെന്ന് ആവശ്യപ്പെടാൻ മേയറെ ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. തുടർന്ന് ഡെപ്യൂട്ടി മേയറെ കാര്യം ബോധിപ്പിക്കുകയായിരുന്നു. വേണ്ടത് ചെയ്യാമെന്നാണ് ഡെപ്യൂട്ടി മേയർ അറിയിച്ചതെന്നും അദ്ദേഹം പറഞ്ഞു. കൈയേറ്റം ഒഴിപ്പിക്കുന്നതിനെതിരെ സ്ഥലത്തെ വ്യാപാരികളും പ്രതിഷേധിച്ചു.encroch demolished