അനധികൃത സ്വത്ത്: അഡീഷണൽ ചീഫ് സെക്രട്ടറി ടോം ജോസിന്‍റെ വീടു കളിൽ വിജിലൻസ് റെയ്ഡ്

Featured, News

ഐ എ എസ്  അസോസിയേഷന്‍  പ്രസിഡന്റ്‌  കൂടിയാണ്  ടോം  ജോസ്

തിരുവനന്തപുരം: അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ അഡീഷണല്‍ ചീഫ് സെക്രട്ടറി ടോം ജോസിനെതിരെ വിജിലന്‍സ് കേസെടുത്തു. ഇദ്ദേഹത്തിന്‍റെ തിരുവനന്തപുരത്തെ ഫ്‌ളാറ്റില്‍ വിജിലന്‍സ് സംഘം റെയ്ഡ് നടത്തുകയാണ്. എറണാകുളത്തെ വീട്ടിലും റെയ്ഡ് നടത്താനെത്തിയെങ്കിലും വീട്ടില്‍ ആരുമില്ലാത്തതിനാല്‍ റെയ്ഡ് നടത്താന്‍ സാധിച്ചിട്ടില്ല. രാവിലെ ആറു മണിക്കാണ് റെയ്ഡ് തുടങ്ങിയത്.   ടോം ജോസിന് അനധികൃത സ്വത്തുണ്ടെന്ന് പരാതി ലഭിച്ചതിനെത്തുടര്‍ന്ന് നടത്തിയ രഹസ്യ അന്വേഷണത്തിന് ശേഷമാണ് മൂവാറ്റുപുഴ വിജലന്‍സ് കോടതിയില്‍ എഫ്‌ഐആര്‍ നല്‍കുകയും റെയ്ഡിന് അനുമതി വാങ്ങുകയും ചെയ്തത്. ടോം ജോസ് കൊച്ചിയില്‍ വാങ്ങിയ ഫ്‌ളാറ്റ് അനധികൃത സ്വത്ത് സമ്പാദനത്തിന്റെ പരിധിയില്‍ വരുമെന്ന് കണ്ടത്തിയതിനെത്തുടര്‍ന്നാണ് ഇപ്പോള്‍ കേസെടുത്തത്.vigilence raid tom jos house

കെ.എം.എം.എല്‍. എം.ഡി. ആയിരിക്കെ ടോം ജോസ് നടത്തിയ മഗ്‌നീഷ്യം ഇടപാടിലൂടെ സര്‍ക്കാരിന് 1.21 കോടി രൂപയുടെ നഷ്ടമുണ്ടായെന്ന കേസിലും വിജിലന്‍സ് എഫ്.ഐ.ആര്‍. രജിസ്റ്റര്‍ ചെയ്തിരുന്നു. ഇതില്‍ തിരുവനന്തപുരം വിജിലന്‍സ് സ്പെഷ്യല്‍ ഇന്‍വെസ്റ്റിഗേഷന്‍ യൂണിറ്റ് ഒന്ന് എഫ്.ഐ.ആര്‍. രജിസ്റ്റര്‍ ചെയ്തത്.പ്രാദേശിക വിപണിയില്‍ 1.87 കോടി രൂപയ്ക്ക് ലഭിക്കുന്ന അതേഗുണനിലവാരമുള്ള മഗ്‌നീഷ്യം വിദേശത്തുനിന്നു 2.62 കോടി രൂപയ്ക്ക് വാങ്ങി. ഇത്തരത്തില്‍ 162 മെട്രിക് ടണ്‍ ഇറക്കുമതി ചെയ്തു. ഇതിലൂടെ സര്‍ക്കാരിന് 1.21 കോടി രൂപയുടെ നഷ്ടമുണ്ടായെന്നും എഫ്.ഐ.ആറില്‍ പറയുന്നു. കെ.എം.എം.എല്ലിലെ രണ്ട് ഉന്നതഉദ്യോഗസ്ഥരും കേസിലെ പ്രതികളാണ്.vigilence raid tom jos house

മഹാരാഷ്ട്രയിലെ സിന്ധുദുര്‍ഗ ജില്ലയില്‍ 50 ഏക്കര്‍ ഭൂമി വാങ്ങിയതില്‍ അഴിമതിയുണ്ടെന്ന പരാതിയിലും വിജിലന്‍സ് അന്വേഷണം തുടങ്ങിയിട്ടുണ്ട്. എറണാകുളം വിജിലന്‍സ് സെല്ലാണ് ഈ കേസില്‍ അന്വേഷണം നടത്തുന്നത്.ടോം ജോസ് മഹാരാഷ്ട്രയിലെ ദോദാമാര്‍ഗ് താലൂക്കില്‍ എസ്റ്റേറ്റ് വാങ്ങിയതുമായി ബന്ധപ്പെട്ട് നടത്തിയ ഇടപാടില്‍ ദുരൂഹത ഉള്ളതായി റിപ്പോര്‍ട്ടുണ്ടായിരുന്നു. ടോം ജോസിന് എസ്റ്റേറ്റ് വിറ്റ സന്തോഷ് നകുല്‍ ദുമാസ്‌കര്‍ കൂലിപ്പണിക്കാരനാണെന്ന വിവരം   പുറത്ത് വന്നിരുന്നു. നടന്നത് ബിനാമി ഇടപാടാണെന്നാണ് സംശയം.vigilence raid tom jos house

2010 ആഗസ്ത് പതിനാറിനാണ് പൊതുമരാമത്ത് സെക്രട്ടറി ആയിരുന്ന ടോം ജോസ് സര്‍ക്കാര്‍ അനുമതി ഇല്ലാതെ മഹാരാഷ്ട്രയിലെ സിന്ദൂര്‍ഗ ജില്ലയിലെ ദോദാമാര്‍ഗ് താലൂക്കില്‍ ജിറോഡ് വില്ലേജില്‍ 50 ഏക്കറോളം എസ്റ്റേറ്റ് വാങ്ങിയത്. സര്‍ക്കാരിനെ അറിയിക്കാതെ എസ്റ്റേറ്റ് വാങ്ങിയതിനാല്‍ അന്നത്തെ ചീഫ് സെക്രട്ടറി പി. പ്രഭാകരന്‍ ടോം ജോസിനോട് വിശദീകരണം ആവശ്യപ്പെടുകയും ചെയ്തു. ബാങ്ക് ഓഫ് ഇന്ത്യയുടെ തിരുവനന്തപുരം നീറമണ്‍കര ബ്രാഞ്ചില്‍ നിന്ന് 1.34 കോടി രൂപ വായ്പയും മറ്റു നിക്ഷേപങ്ങളും ഉപയോഗിച്ച് 1.63 കോടി രൂപയ്ക്കാണ് ദുമാസ്‌കറില്‍ നിന്ന് ടോം ജോസ് എസ്റ്റേറ്റ് വാങ്ങിയത്.vigilence raid tom jos house

എസ്റ്റേറ്റ് തനിക്ക് വില്‍ക്കുമ്പോള്‍ ചെയ്യാമെന്നറിയിച്ച വികസന പ്രവര്‍ത്തനങ്ങള്‍ നടത്താത്തതിനാല്‍ 25 ലക്ഷം രൂപ ദുമാസ്‌കര്‍ തനിക്ക് തിരികെ തന്നെന്നും ടോം ജോസ് സര്‍ക്കാരിന് നല്‍കിയ കണക്കുകളില്‍ വ്യക്തമാക്കിയിരുന്നു.എന്നാല്‍ ദുമാസ്‌കര്‍ ഒരു മേസ്തിരി പണിക്കാരനാണെന്നാണ് അന്വേഷണത്തില്‍ വ്യക്തമായത്. ചാണകം മെഴുകിയ കുടിലിലാണ് ദുമാസ്‌കറും കുടുംബവും കഴിയുന്നത്. കോടിക്കണക്കിന് രൂപയുടെ ഭൂമി ഇടപാടിനെക്കുറിച്ച് തനിക്കറിയില്ലെന്ന് ദുമാസ്‌കര്‍  വ്യക്തമാക്കിയിരുന്നു. ഭൂമി ഇടപാടിലെ രേഖകളില്‍ മാത്രമാണ് താനുള്ളതെന്നും എസ്റ്റേറ്റ് വിറ്റ ടോം ജോസിനെ തനിക്ക് അറിയില്ലെന്നും പണം കിട്ടിയിട്ടില്ലെന്നും ഇദ്ദേഹം വ്യക്തമാക്കി.vigilence raid tom jos house