അസൂസ് സെന്‍ഫോണ്‍ സെല്‍ഫിയുടെ പുതിയ മോഡല്‍ പുറത്തിറങ്ങി

Featured, Tech

ന്യൂഡല്‍ഹി : തായ്‌വാന്‍ ആസ്ഥാനമായുള്ള ടെക്ഭീമന്‍ അസൂസ് പുതിയ ഫോണ്‍ അവതരിപ്പിച്ചു. സെന്‍ഫോണ്‍ സെല്‍ഫിയുടെ പുതിയ മോഡലാണ് അവതരിപ്പിച്ചിരിക്കുന്നത്. ഫോണ്‍ നിലവില്‍ ആമസോണില്‍ മാത്രമാണ് ലഭ്യമായിട്ടുള്ളത്. സെപ്റ്റംബറോടെ റീട്ടെയ്ല്‍ ഔട്ടലെറ്റുകളിലേക്കും ഫോണ്‍ എത്തും. ഫോണിന് 12,999 രൂപയാണ് വില(Asus Zenfone selfie).

5.5 ഇഞ്ചാണ് ഫോണിന്റെ ഡിസ്‌പ്ലേ. ക്വാല്‍ക്വം സ്‌നാപ്ഡ്രാഗണ്‍ 615 പ്രോസസറാണ് ഫോണിനുള്ളത്. മൂന്ന് ജി.ബി റാമും 16 ജി.ബി ഇന്റേര്‍ണല്‍ മെമ്മറിയും ഫോണിനുണ്ട്. അതോടൊപ്പം 120 ജി.ബി വരെ വര്‍ദ്ധിപ്പിക്കാവുന്ന മെമ്മറിയും ഫോണിനുണ്ട്. ആന്‍ഡ്രോയിഡ് ലോലിപോപ്പ് ഓപ്പറേറ്റിങ്ങ് സിസ്റ്റത്തിലാണ് ഫോണിന്റെ പ്രവര്‍ത്തനം(Asus  Zenfone selfie).

Asus-Zenfone-Selfie-4

കൂടുതല്‍ സ്‌റ്റെലിഷും ആഡംബരവുമായ രീതിയിലാണ് ഫോണിന്റെ നിര്‍മ്മാണമെന്ന് അസൂസിന്റെ സൗത്ത് ഏഷ്യന്‍ റീജിയണല്‍ മാനേജര്‍ പീറ്റര്‍ ചാങ് പറഞ്ഞു. 13 മെഗാപിക്‌സല്‍ മുന്‍ ക്യാമറയാണ് ഫോണിനുള്ളത്. വൈഡ് ആംഗിള്‍ ലെന്‍സും, ഡ്യൂവല്‍ കളല്‍ റിയല്‍ ടോണ്‍ ഫ്‌ളാഷും സെല്‍ഫി പനോരമയും പ്രത്യേകതകളാണ്(Asus  Zenfone selfie).

13 മെഗാപിക്‌സല്‍ റിയര്‍ ക്യാമറയാണ് ഫോണിനുള്ളത്. ഓട്ടോ ലേസര്‍ ഫോക്കസ് ലെന്‍സും ഡ്യുവല്‍ കളര്‍ റിയല്‍ ടോണ്‍ ഫ്‌ളാഷും സവിശേഷതകളാണ്. 3,000 എംഎഎച്ച് ബാറ്ററിയാണ് ഫോണിനുള്ളത്.