the film addi is successfully running .at the moment pranav is going to himalaya

ആദി തിയേറ്ററില്‍ ആവേശമാകുമ്പോള്‍ പ്രണവ് ഹിമാലയത്തില്‍

Movie

ആദി തിയേറ്ററുകളിലെത്തി. പ്രേക്ഷകര്‍ ആവേശത്തോടെയാണ് ചിത്രം സ്വീകരിച്ചത്.എന്നാല്‍ മികച്ച അഭിപ്രായം നേടി ആദി മുന്നോട്ട് പോകുന്പൊള്‍ നായകന്‍ പ്രണവ് മോഹന്‍ലാല്‍ നാട്ടില്‍ നിന്നും ഏറെ അകലെയാണ്. ഹിമാലയത്തിലാണ് യുവനടന്‍.ഒറ്റയ്ക്കാണ് ഹിമാലയ യാത്ര. മഞ്ഞുമൂടിയ പ്രദേശങ്ങളിലൂടെ ഏറെയും കാല്‍നടയായാണ് സഞ്ചാരം. വാഹനം അപൂര്‍വമായേ ഉപയോഗിക്കുനുള്ളൂ. നാലാം തവണയാണ് താരപുത്രന്‍ ഹിമാലയ യാത്ര നടത്തുന്നത്. അധിക സൌകര്യങ്ങളില്ലാത്ത സ്ഥലങ്ങളിലാണ് തങ്ങുന്നത്.സിനിമ റിലീസായതിനെ തുടര്‍ന്ന് മോഹന്‍ലാലിനെയും അമ്മ സുചിത്രയെയും പ്രണവ് ഫോണില്‍ ബന്ധപ്പെട്ടിരുന്നു. ഫോണ്‍ റേഞ്ച് കുറവായതിനാല്‍ അധികം സംസാരിച്ചുമില്ല. അമ്മ സുചിത്ര കൊച്ചിയില്‍ ആദ്യ പ്രദര്‍ശനം കണ്ടു. മോഹന്‍ലാല്‍ ചിത്രീകരണത്തിരക്കില്‍ മുംബെയിലാണ്.സിനിമ വിജയമായ വിവരം നിര്‍മ്മാതാവ് ആന്‍റണി പെരുന്പാവൂര്‍ പ്രണവിനെ വിളിച്ചറിയിച്ചു.