ആഭ്യന്തര വിമാന സര്‍വീസുകള്‍ക്കായി ഇനി “സൗദി ഗള്‍ഫ് എയര്‍ലൈന്‍സും”

Featured, Travel

റിയാദ്: സൗദിയില്‍ ആഭ്യന്തര വിമാന സര്‍വീസുകള്‍ നടത്തുന്നതിന് പുതിയ കമ്പനിക്ക് അനുമതി നല്‍കി. സൗദി ഗള്‍ഫ് എയര്‍ലൈന്‍സ് എന്ന പേരിലറിയപ്പെടുന്ന പുതിയ വിമാന കമ്പനി ദമ്മാം കേന്ദ്രമായിപ്രവര്‍ത്തിക്കും. പുതിയ കമ്പനിക്കുളള അനുമതി പത്രം ജൂണ്‍ 22 ന് നല്‍കുമെന്ന് അധികൃതര്‍ അറിയിച്ചു(new Saudi Gulf airline gets licence ).

സൗദി വ്യോമയാന രംഗത്ത് ആഭ്യന്തര  സര്‍വീസ് നടത്തുന്നതിന് പുതിയ വിമാന കമ്പനിക്ക് അനുമതി നല്‍കിയതായി സൗദി   വ്യോമയാന വകുപ്പ് അറിയിച്ചു. സൗദി ഗള്‍ഫ് എയര്‍ലൈന്‍സ് എന്ന പേരിലറിയപ്പെടുന്ന വിമാന കമ്പനി ദമ്മാം കേന്ദ്രമായിട്ടായിരിക്കും പ്രവര്‍ത്തിക്കുക. നിലവില്‍ സൗദി അറേബൃന്‍ എയര്‍ലൈന്‍സ്, നാസ് എയര്‍ എന്നിവയാണ്  ആഭ്യന്തര സര്‍വീസ് നടത്തുന്നത്. വ്യോമയാന  വകുപ്പിന്റ പ്രാഥമിക അംഗീകാരം ലഭിച്ച സൗദി ഗള്‍ഫ് എയര്‍ലൈന്‍സ് കമ്പനികള്‍ക്കുളള അനുമതി പത്രം ജൂണ്‍ 22 ന് നടക്കുന്ന പ്രതേൃക പരിപാടിയില്‍ കൈമാറുമെന്ന്   വ്യോമയാന സുരക്ഷാ വിഭാഗം ഉപമേധാവി കൃാപറ്റന്‍ അബ്ദുല്‍ ഹകീം അല്‍ ബദ്റ് അറിയിച്ചു (new Saudi Gulf airline gets licence ).  വ്യോമയാന വകുപ്പ് മേധാവിയും ഗതാഗത മന്ത്രിയും സൗദി എയര്‍ലൈന്‍സ് കമ്പനികള്‍ക്ക് അനുമതി പത്രംനല്‍കുന്ന ചടങ്ങില്‍ സംബന്ധിക്കും.

പരിചയ സമ്പന്നരായ വിമാന ജോലിക്കാര്‍, കുറ്റമറ്റതും അതിനൂതന ഇലക്ട്രോണിക് സംവിധാനവും ആഭ്യന്തര  റൂട്ടില്‍ ഓടുന്നതിനുളള പ്രാഥമിക ഷെഡൃൂള്‍, ഓഫീസ്പ്രവര്‍ത്തനങ്ങള്‍ക്കുളള പ്രതേൃക സജജീകരണങ്ങള്‍ എന്നിവ ഇതിനകം സൗദി ഗള്‍ഫ് എയര്‍ലൈന്‍സ് അധികൃതര്‍ ഉറപ്പ് വരുത്തിയിട്ടുണ്ടെന്ന് അബ്ദുല്‍ ഹകീം വ്യക്തമാക്കി(new Saudi Gulf airline gets licence ). എന്നാല്‍ സൗദി ഗള്‍ഫ് എയര്‍ലൈന്‍സ് എന്ന് മുതല്‍ സര്‍വീസ് ആരംഭിക്കുമെന്ന കാര്യം  അധികൃതര്‍ വ്യക്തമാക്കിയിട്ടില്ല.