ഇന്ത്യയില്‍ നിന്നുള്ള യാത്രാ വാഹന കയറ്റുമതി കുത്തനെ ഇടിഞ്ഞു.

Business, Featured

ന്യൂഡല്‍ഹി: ഇന്ത്യയില്‍ നിന്നുള്ള പാസഞ്ചര്‍ കാര്‍ കയറ്റുമതിയില്‍ 19  ശതമാനത്തിന്‍റെ ഇടിവ്. കഴിഞ്ഞവര്‍ഷം ഇതേ കാലയളവിലെ  41,787 യൂണിറ്റില്‍ നിന്ന്  33,909 യൂണിറ്റായാണ് കയറ്റുമതി കുറഞ്ഞത്. അള്‍ജീരിയയിലെയും യൂറോപ്പിലെയും മറ്റു അയല്‍രാജ്യങ്ങളിലെയും വിപണികളില്‍ ഉടലെടുത്ത പുതിയ വെല്ലുവിളികളാണ് ഇന്ത്യന്‍ വാഹന കയറ്റുമതിയെ പിന്നോട്ടടിച്ചത്.

സാങ്കേതിക നിബന്ധനകളില്‍ അള്‍ജീറിയ ചില മാറ്റങ്ങള്‍ വരുത്തി. ഈ സാഹചര്യത്തില്‍ പ്രശ്നം പരിഹരിക്കുന്നതിനായി അള്‍ജീറിയ സന്ദര്‍ശിച്ചു. സ്ഥിതിഗതികള്‍ ആശങ്കപ്പെടുത്തുന്നതാണ് സൊസൈറ്റി ഓഫ് ഇന്ത്യന്‍ ഓട്ടോ മൊബീല്‍ മാനുഫാക്ച്ചരെഴ്സ് ഡപ്യൂ ട്ടി  ഡയറക്ടര്‍ ജനറല്‍ സുഗാറ്റോ സെന്‍ പറഞ്ഞു.2014-2015 വര്‍ഷത്തില്‍ ഇന്ത്യന്‍ കമ്പനികള്‍ അള്‍ജീറിയയിലേക്ക് കയറ്റുമതി ചെയ്തത്  293 മില്യണ്‍ ഡോളര്‍ മൂല്യം വരുന്ന പാസഞ്ചര്‍ വാഹനങ്ങളായിരുന്നു. ഇതോടപ്പം 150 മില്യണ്‍ ഡോളര്‍ വില വരുന്ന വാഹനങ്ങള്‍ ശ്രീലങ്കയിലേക്കും 335 മില്യണ്‍ ഡോളറിന്‍റെ വാഹനങ്ങള്‍ ബ്രിട്ടനിലേക്കും കയറ്റുമതി ചെയുകയുണ്ടായി.