ഉമ്മന്‍ചാണ്ടിക്കെതിരെ ദ്രുതപരിശോധനയ്ക്ക് വിജിലന്‍സ് കോടതി ഉത്തരവ്

Featured, News

തൃശൂര്‍: പാലക്കാട് മെഡിക്കല്‍ കോളെജ് നിയമനങ്ങളുമായി ബന്ധപ്പെട്ട് ക്രമക്കേടുണ്ടെന്ന പരാതിയിയില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കും മുന്‍ മന്ത്രി എ പി അനില്‍ കുമാറിനുമെതിരെ ത്വരിതാന്വേഷണത്തിന് ഉത്തരവ്. ഇവരുള്‍പ്പടെ ആറ് പേര്‍ക്കെതിരെയാണ് തൃശൂര്‍ വിജിലന്‍സ് കോടതി ത്വരിതാന്വേഷണത്തിന് (vigilance court order against ummanchandi)ഉത്തരവിട്ടിരിക്കുന്നത്. സെപ്റ്റംബര്‍ 19ന് റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് നിര്‍ദേശം.

download (5)

പാലക്കാട് മെഡിക്കല്‍ കൊളേജ് നിര്‍മ്മാണത്തിന് കണ്‍സള്‍ട്ടന്‍സി കരാര്‍ നല്‍കിയതുമായി ബന്ധപ്പെട്ട് ക്രമക്കേട് നടന്നതായി റിപ്പോര്‍ട്ടര്‍ നേരത്തെ  പുറത്തുവിട്ടിരുന്നു. ഇത് സംബന്ധിച്ച രേഖകളും റിപ്പോര്‍ട്ടറിന് ലഭിച്ചു. സര്‍ക്കാര്‍ മാനദണ്ഡത്തിന് വിരുദ്ധമായി സ്വകാര്യ കണ്‍സള്‍ട്ടന്‍സിക്ക് ഈ ഇനത്തില്‍ ഏതാണ്ട് ഒരു കോടിയോളം രൂപയാണ് അധികമായി അനുവദിച്ചത്. ഇതിന്റെ രേഖകള്‍ റിപ്പോര്‍ട്ടറിന് ലഭിച്ചു. വിവരാവകാശ നിയമപ്രകാരം യുവമോര്‍ച്ച പാലക്കാട് ജില്ലാ പ്രസിഡന്റ് പി രാജീവാണ് വിവരങ്ങള്‍ തേടിയത്(vigilance court order against ummanchandi).

നോയിഡ ആസ്ഥാനമായുള്ള എച്ച്എസ്‌സിസി ഇന്ത്യ ലിമിറ്റഡ് എന്ന സ്വകാര്യ കമ്പനിയെയാണ് സര്‍ക്കാര്‍ മെഡിക്കല്‍ കോളേജിന്റെ പദ്ധതി നിര്‍വ്വഹണ ചുമതല ഏല്‍പ്പിച്ചിരുന്നത്. എന്നാല്‍ പൊതുമരാമത്ത് വകുപ്പിന്റെ മാനദണ്ഡങ്ങള്‍ക്ക് വിരുദ്ധമായാണ് ഇവര്‍ക്ക് പണമനുവദിച്ചിരിക്കുന്നതെന്ന് രേഖകള്‍ വ്യക്തമാക്കുന്നു.

2014 ജൂലായ് 30ന് ഇറക്കിയ സര്‍ക്കാര്‍ ഉത്തരവ് പ്രകാരം മൊത്തം എസ്റ്റിമേറ്റ് തുകയുടെ 2 ശതമാനത്തില്‍ താഴെ മാത്രമാകണം കണ്‍സള്‍ട്ടന്‍സി കരാറെന്ന് വ്യക്തമാക്കിയിട്ടുണ്ട്. എന്നാല്‍ പാലക്കാട് മെഡിക്കല്‍ കോളേജിന്റെ (vigilance court order against ummanchandi)കണ്‍സള്‍ട്ടന്‍സിക്ക് പദ്ധതി തുകയുടെ 2.9 ശതമാനമാണ് ചെലവ് വന്നിരിക്കുന്നത്.

മൊത്തം ഒരു കോടി എണ്‍പത്തിയേഴ് ലക്ഷത്തി അന്‍പതിനായിരം രൂപയാണ് സ്വകാര്യ കമ്പനിക്ക് ഈയിനത്തില്‍ സര്‍ക്കാര്‍ അനുവദിച്ചിരിക്കുന്നത്. ആലപ്പുഴ,വയനാട് മെഡിക്കല്‍ കൊളേജുകള്‍ക്ക് സമാന അവസ്ഥ തന്നെയാണ് പാലക്കാട് മെഡിക്കല്‍ കോളേജിലും ഉണ്ടായിരിക്കുന്നതെന്ന് ചുരുക്കം. ഏതാണ്ട് ഒരു കോടിയോളം രൂപയുടെ നഷ്ടം ഇത് മൂലം പൊതു ഖജനാവിന് ഉണ്ടായിട്ടുണ്ടെന്നാണ് ആക്ഷേപം.