എഞ്ചിനിയറിംഗ്: ഒന്നാം റാങ്ക് രാം ഗണേഷിന്, ആദ്യ പത്ത് റാങ്കും ആൺകുട്ടികൾക്ക്

Exam Results, Featured

എഞ്ചിനിയറിംഗ്:  ഒന്നാം റാങ്ക് രാം ഗണേഷിന്, ആദ്യ പത്ത് റാങ്കും ആൺകുട്ടികൾക്ക്Entrance

തിരുവനന്തപുരം: എഞ്ചിനിയറിംഗ് റാങ്ക് പട്ടിക പ്രഖ്യാപിച്ചപ്പോൾ ആദ്യ പത്തു റാങ്കുകളും ആൺകുട്ടികൾ തൂത്തുവാരി. എറണാകുളം തൃപ്പുണിത്തുറ സ്വദേശി രാം ഗണേഷിണ് ഒന്നാം റാങ്ക്,   Engineering  the top ten for boys പത്തനംതിട്ട തിരുവല്ല സ്വദേശി അക്ഷയ് ആനന്ദ് രണ്ടാം റാങ്കു തിരുവനന്തപുരം സ്വദേശി അശ്വിൻ എസ്.നായർ മൂന്നാം റാങ്കും നേടി.

പട്ടികജാതി വിഭാഗത്തിൽ മലപ്പുറം സ്വദേശി പി.ഷിബൂസ് ഒന്നാം റാങ്കും തൃശൂർ സ്വദേശി ഋഷികേശ് രണ്ടാം റാങ്കും നേടി. പട്ടിക വർഗ വിഭാഗത്തിൽ കോട്ടയം സ്വദേശി ആദർശ് ഒന്നാം റാങ്കും എറണാകുളം സ്വദേശി എസ്.നിമിത രണ്ടാം റാങ്കും നേടി.

നാലു മുതൽ 10 വരെയുള്ള റാങ്കുകാർ
ശ്രീജിത്ത് (പത്തനംതിട്ട), അതുൽ ഗംഗാധരൻ (കണ്ണൂർ), മുഹമ്മദ് അബ്ദുൽ മജീദ് (കോഴിക്കോട്), ജോർഡി ജോസ് (എറണാകുളം), രാംകേശവ് (മലപ്പുറം), റിതേഷ് കുമാർ (എറണാകുളം), റോഷൻ റാഫേൽ (കോഴിക്കോട്).   Engineering  the top ten for boys

ആർക്കിടെക്ചർ വിഭാഗത്തിൽ നമിത നജീബ് ഒന്നാംറാങ്ക് നേടി. നിഷാന്ത് കൃഷ്‌ണൻ (കോഴിക്കോട്), മുഹസീൻ മുഹമ്മദ് അലി (മലപ്പുറം), അൻഷാദ് സുബൈർ (ഇടുക്കി), അലൻ ജീബ ജോൺ (കോട്ടയം) എന്നിങ്ങനെയാണ് മറ്റു റാങ്കുകൾ.

അടുത്ത വർഷം മുതൽ എൻട്രൻസ് പരീക്ഷാ നടത്തിപ്പിൽ മാറ്റം വരുത്തുമെന്ന് റാങ്ക് പട്ടിക പ്രസിദ്ധീകരിച്ചു കൊണ്ട് വിദ്യാഭ്യാസ മന്ത്രി പ്രൊഫ.സി.രവീന്ദ്രനാഥ് പറഞ്ഞു. ഹയർ സെക്കൻഡറി സ്‌കൂളുകളിൽ തന്നെ പരീക്ഷയ്ക്ക് അപേക്ഷിക്കാനുള്ള   Engineering  the top ten for boys ഓൺലൈൻ സംവിധാനം ഒരുക്കും. ഇതിനായി ഐ.ടി അദ്ധ്യാപകർക്ക് പരിശീലനം നൽകുമെന്നും മന്ത്രി അറിയിച്ചു.