എയർ ഇന്ത്യ ടിക്കറ്റ് നിരക്ക് കുറക്കുന്നു ; നിരക്ക് രാജധാനി സെക്കന്റ് എ.സിക്ക് തുല്യമാക്കും

Featured, News

എയർ ഇന്ത്യ ടിക്കറ്റ്  നിരക്ക് കുറക്കുന്നു  ; നിരക്ക് രാജധാനി സെക്കന്റ് എ.സിക്ക് തുല്യമാക്കും Air India

ന്യൂഡൽഹി: ടിക്കറ്റ് നിരക്ക് കുറച്ച് രാജധാനി എക്‌സ്‌പ്രസ് ട്രെയിനിലെ സെക്കന്റ് ടയർ എ.സി ക്ലാസിനുള്ള നിരക്കിനൊപ്പമാക്കാൻ എയർ ഇന്ത്യ തീരുമാനിച്ചു. ഡൽഹി – മുംബയ്, ‌ഡൽഹി – ചെന്നൈ, ഡൽഹി – കൊൽക്കത്ത, ഡൽഹി – ബംഗളൂരു എന്നീ നാല് റൂട്ടുകളിലാണ് ടിക്കറ്റ് നിരക്ക് കുറക്കുന്നത്. അവസാനനിമിഷംടിക്കറ്റ് നിരക്ക് കുതിച്ചു കയറുന്നത് യാത്രക്കാർക്ക് ഉണ്ടാക്കുന്ന ബുദ്ധിമുട്ട് ഒഴിവാക്കാനാണ് ശ്രമിക്കുന്നതെന്ന് എയർ ഇന്ത്യ ചെയർമാനും എം.ഡിയുമായ അശ്വനി ലൊഹാനി പറഞ്ഞു. വിമാനം പുറപ്പെടുന്നതിന് നാല് മണിക്കൂർ മുമ്പ് വരെയാണ് ഇളവ് ലഭിക്കുക.Air India ticket rate decreases

നിലവിൽ ഡൽഹി – മുംബയ്: 2870, ഡൽഹി – ചെന്നൈ : 3905, ഡൽഹി – കൊൽക്കത്ത: 2890, ഡൽഹി – ബംഗളൂരു: 4,095 എന്നിങ്ങനെയാണ് രാജധാനി സെക്കന്റ് ടയർ എ.സി നിരക്കുകൾ. ടിക്കറ്റ് നിരക്ക് കുറക്കുന്നതിലൂടെ ഒഴിഞ്ഞുകിടക്കുന്ന സീറ്റുകളിലേക്കും യാത്രക്കാരെ ലഭ്യമാകുമെന്ന പ്രതീക്ഷയിലാണ് എയർ ഇന്ത്യ. അവസാന മിനിറ്റ് ബുക്കിംഗുകൾക്ക് സ്വകാര്യ എയർലൈൻസ് കമ്പനികൾ സാധാരണ നിരക്കിൽ നിന്ന് മൂന്ന് മടങ്ങു വരെ അധികം തുക ഈടാക്കുന്നതിനിടയിലാണ് ടിക്കറ്റ് നിരക്ക് കുറയ്ക്കാൻ എയർ ഇന്ത്യ തീരുമാനിച്ചത്. നേരത്തെ രാജധാനിയിൽ ഫസ്റ്റ് ക്ലാസ് എ.സി ടിക്കറ്റ് ബുക്ക് ചെയ്‌ത് കൺഫമേഷൻ ലഭിക്കാത്തവർക്ക് വിമാന ടിക്കറ്റ് നൽകുന്ന പദ്ധതി എയർ ഇന്ത്യക്കുണ്ടായിരുന്നു.Air India ticket rate decreases