കപ്പവട തയ്യാറാക്കാം

Featured, Food

കപ്പവട വളരെ വ്യത്യസ്തമായ ഒരു വിഭവമാണ്. നാലുമണിച്ചായയ്ക്കും ഏറ്റവും ഉത്തമമായ നാടന്‍ വിഭവമാണ് കപ്പ വട. തയ്യാറാക്കാന്‍ എളുപ്പമാണ് എന്നതും ഇതിന്റെ പ്രത്യേകതയാണ്. അധികം കൂട്ടുകളില്ലാത്തതും കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ആരോഗ്യപരമായ യാതൊരു വിധ പ്രശ്‌നങ്ങളും ഉണ്ടാക്കില്ലെന്നതുമാണ് കാര്യം(tapioca vadai receipe).

ആവശ്യമുള്ള സാധനങ്ങള്‍

1.കപ്പ- 1 കിലോ

2.മൈദ- 2 ടേബിള്‍ സ്പൂണ്‍

3.സവാള- 1 എണ്ണം

4.ഇഞ്ചി- ചെറിയ കഷ്ണം

5.മുളക് പൊടി- 1 ടേബിള്‍ സ്പൂണ്‍

6.പച്ചമുളക്- 5 എണ്ണം

7.എണ്ണ- വറുക്കാന്‍

പാകത്തിന് തയ്യാറാക്കുന്ന വിധം

കപ്പ വേവിച്ച് ഉടച്ച് അതിലേക്ക് ചെറുതായി അരിഞ്ഞ സവാള, പച്ചമുളക്, ഇഞ്ചി, എന്നിവയും മുളക് പൊടി മൈദ എന്നിവയും ചേര്‍ത്ത് നന്നായി കുഴയ്ക്കുക. കുഴച്ച് വട പോലാക്കി എണ്ണയില്‍ വറുത്തു കോരുക. സ്വാദിഷ്ടമായ നാലുമണിപ്പലഹാരം കപ്പവട റെഡി(tapioca vadai receipe).