ആരാധകരെ ആവേശത്തിലാക്കി കബാലിയിലെ “നെരുപ്പ് ഡാ” ഗാനത്തിന്റെ ടീസര്‍ പുറത്തിറങ്ങി

Featured, Music

ചെന്നൈ : ആരാധകരെ ആവേശം കൊള്ളിക്കാന്‍ രജനീകാന്ത് ചിത്രം കബാലിയിലെ നെരുപ്പ് ഡാ എന്ന ഗാനത്തിന്റെ ടീസര്‍ പുറത്തിറങ്ങി. ചിത്രത്തിന്റെ ടീസറില്‍ ഉള്‍പ്പെടുത്തിയിരുന്ന ഗാനം പുറത്തിറങ്ങും മുന്‍പ് തന്നെ ഏറെ ശ്രദ്ധ നേടിയിരുന്നു(Kabali new teaser released). സന്തോഷ് നാരായണനാണ് ചിത്രത്തിന്റെ സംഗീതസംവിധാനം.

ചിത്രത്തിലെ പുറത്തിറങ്ങിയ പാട്ടുകള്‍ക്കും ടീസറിനും മികച്ച സ്വീകാര്യതയാണ് ലഭിച്ചിരിക്കുന്നത്. ടീസര്‍ മാത്രം രണ്ട് കോടിയിലധികം ആളുകള്‍ കണ്ടുകഴിഞ്ഞു.

അധോലോക നായകന്മാരുടെ കഥ പറയുന്ന ചിത്രം പാ രജ്ഞിത്ത് ആണ് സംവിധാനം ചെയ്യുന്നത്. രാധിക ആപ്‌തേയാണ് ചിത്രത്തിലെ നായിക(Kabali new teaser released). ജൂലൈയിലാണ് ലോകമെമ്പാടുമുള്ള തീയറ്ററുകളില്‍ കബാലി റിലീസ് ചെയ്യുന്നത്.