‘കബാലി’ കാണാന്‍ ജീവനക്കാര്‍ക്ക് അവധി കൊടുത്ത് കമ്പനികള്‍

Featured, Movie

 ‘കബാലി’  കാണാന്‍ ജീവനക്കാര്‍ക്ക് അവധി കൊടുത്ത് കമ്പനികള്‍

ചെന്നൈ : ജൂലൈ 22 ന് തീയേറ്ററുകളിലെത്തുന്ന സ്‌റ്റൈല്‍ മന്നന്‍ ചിത്രം ‘കബാലി’ കാണാന്‍ ഓഫീസുകള്‍ക്ക് അവധി കൊടുത്ത് ജീവനക്കാരെ അത്ഭുതപ്പെടുത്തി ബംഗുളൂരുവിലെയും  ചെന്നൈയിലെയും കമ്പനികള്‍. ജൂലൈ 22 പ്രവൃത്തി ദിവസമായത് കണക്കിലെടുത്താണ് ഈ പ്രഖ്യാപനം. ഈ ദിവസം (kabali movie releasing july 22)ജോലിയുണ്ടെങ്കിലും ആളുകള്‍ എത്തിയേക്കിലെന്ന ഊഹമാണ് ഇതിനു പിന്നില്‍. ഇതു മാത്രമല്ല ജീവനക്കാര്‍ക്ക് സൗജന്യമായി കബാലി ടിക്കറ്റും കമ്പനികള്‍ നല്‍കുന്നുണ്ട്.

ചെന്നൈയിലെ സ്റ്റാര്‍ട്ട്അപ്പ് കമ്പനി ഫൈന്‍ഡസ്, ബംഗലൂരു ആസ്ഥാനമായി പ്രവൃത്തിക്കുന്ന ഓപ്പസ് എന്നീ കമ്പനികള്‍ എന്നിവയാണ് കബാലി റിലീസ് ചെയ്യുന്ന ജൂലൈ 22 അവധി പ്രഖ്യാപിക്കുന്നുവെന്ന് അറയിച്ച് ജീവനക്കാര്‍ക്ക് നോട്ടീസ് (kabali movie releasing july 22)വിതരണം ചെയ്തിരിക്കുന്നത്. സിനിമ എത്തുന്ന ദിവസം തിയേറ്ററുകളില്‍ സൂചി കുത്താന്‍ ഇടമുണ്ടായിരിക്കില്ലെന്ന് നിസംശയം പറയാം.

കോയമ്പത്തൂരിലെ സോഫ്റ്റ്‌വെയര്‍ കമ്പനി പയോഡ ഭാഗ്യശാലികളായ 300 ജീവനക്കാര്‍ക്ക് ആദ്യ ഷോയില്‍ തന്നെ കബാലി കാണാനായി അവസരം നല്‍കിയിരിക്കുകയാണ്. എയര്‍ ഏഷ്യ തങ്ങളുടെ യാത്രക്കാരെ (kabali movie releasing july 22)അത്ഭുതപ്പെടുത്തിക്കൊണ്ട് കബാലി കാണാനായി പ്രത്യേക വിമാനം പറത്താന്‍ തീരുമാനിച്ചിരിക്കുകയാണ്. ചെന്നൈ നഗരത്തിലെ സകല തിയറ്ററുകളിലും ഇതിനകം ടിക്കറ്റുകള്‍ വിറ്റുകഴിഞ്ഞു.