കരുത്ത് തെളിയിച്ച് ലാന്‍ഡ് റോവര്‍; 100 ടണ്‍ ഭാരമുള്ള തീവണ്ടി കെട്ടിവലിക്കുന്ന വീഡിയോ

Auto, Featured

നൂറ് ടണ്ണിലേറെ ഭാരമുള്ള തീവണ്ടി കെട്ടിവലിച്ച് ലാന്‍ഡ് റോവര്‍ ഡിസ്‌കവറിയുടെ സാഹസിക പ്രകടനം. കരുത്ത് തെളിയിക്കാനുള്ള പരീക്ഷണമായിരുന്നു ലാന്‍ഡ് റോവര്‍ സ്‌പോര്‍ട് എസ്‌യുവിയുടെത്.New Land Rover Pull train across bridge നിസാന്റെ പ്‌ട്രോള്‍ കാര്‍ ടണ്‍ കണക്കിന് ഭാരമുള്ള വിമാനം കെട്ടിവലിച്ചതിനു പിന്നാലെയാണ് ശക്തി തെളിയിച്ച് ലാന്‍ഡ് റോവര്‍ എത്തിയിരിക്കുന്നത്.

വടക്കന്‍ സ്വിറ്റ്‌സര്‍ലന്റില്‍ റൈന്‍ നദിക്ക് കുറുകെയുള്ള പാലത്തിലൂടെയാണ് തീവണ്ടി കെട്ടിവലിച്ചത്. തീവണ്ടിയുടെ മൂന്ന് കോച്ചുകള്‍ 10 കി.മീ ദൂരമാണ് ഓടിയത്. വാഹനത്തിന് കാര്യമായ മാറ്റങ്ങളൊന്നുമില്ലാതെയായിരുന്നു പരീക്ഷണം. 2,500 കിലോ ഭാരമാണ് ലാന്‍ഡ് റോവറിന്. അതിന്റെ 60 ഇരട്ടി ഭാരം വലിക്കാനുള്ള കഴിവ് വാഹനത്തിനുണ്ടെന്ന് പരീക്ഷണത്തിലൂടെ കമ്പനി തെളിയിച്ചു.