Suspected in Nipa virus in Karnataka Two persons were admitted to a hospital

കര്‍ണാടകയിലും നിപാ വൈറസ് ബാധയെന്ന് സംശയം; രണ്ടു പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

Featured, National

നിപാ വൈറസ് ലക്ഷങ്ങളോടെ രണ്ടു പേരെ മംഗളുരുവിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആശുപത്രിയില്‍ പ്രവേശിപ്പിച്ച രണ്ട് രോഗികളും കേരളത്തില്‍ എത്തിയാതായാണ് വിവരം. ഇതില്‍ ഒരാള്‍ കേരളത്തില്‍ നിപാ വൈറസ് ബാധിച്ച ഒരാളെ സന്ദര്‍ശിച്ചിരുന്നു. ആശുപത്രിയില്‍ പ്രവേശിപ്പിച്ച രോഗികള്‍ ഡോക്ടര്‍മാരുടെ നിരീക്ഷണത്തിലാണ്.

കോഴിക്കോട് നിപാ വൈറസ് ബാധ പടരുന്ന സാഹചര്യത്തില്‍ കേരളത്തില്‍ നിന്നുമുള്ള ആളുകളെ കടത്തിവിടുന്നതില്‍ കനത്ത സുരക്ഷയാണ് മറ്റ് സംസ്ഥാനങ്ങള്‍ സ്വീകരിക്കുന്നത്. കര്‍ശന പരിശോധനയ്ക്ക് ശേഷമാണ് കേരളത്തില്‍ നിന്നുമുള്ളവരെ തമിഴ്‌നാട്ടിലേക്ക് കടത്തിവിടുന്നത്. ഗോവയും കനത്ത സുരക്ഷയാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഇതേ തുടര്‍ന്ന് കേരളത്തില്‍ നിന്നുമുള്ള ആളുകളുമായുള്ള വിനോദയാത്രകള്‍ ടൂര്‍ ഓപ്പറേറ്റര്‍മാര്‍ റദ്ദ് ചെയ്യുകയാണ്.

സംസ്ഥാനത്ത് നിപാ വൈറസ് നിയന്ത്രണവിധേയമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം ഇന്നലെ അറിയിച്ചിരുന്നു. സംസ്ഥാനത്ത് 12 പേര്‍ക്ക് നിപാ വൈറസ് ബാധിച്ചെന്ന് ആരോഗ്യവകുപ്പും സ്ഥിരീകരിച്ചു. 18 പേരുടെ രക്തസാബിള്‍ റിപ്പോര്‍ട്ടാണ് ഇതുവരെ ലഭിച്ചതെന്നും ആറുപേര്‍ നിരീക്ഷണത്തിലാണെന്നും ആരോഗ്യമന്ത്രി പറഞ്ഞു. ഇന്ന് രണ്ട് പേരുകൂടി രോഗം ബാധിച്ച്‌ മരിച്ചതോടെ നിപ വൈറസ് മൂലം മരിച്ചവരുടെ എണ്ണം പത്തായി. എന്നാല്‍ പുതിയാതായി ആര്‍ക്കും നിപാ ബാധ ഇല്ലെന്നതും ആശ്വാസമാണ്.