Narendra Modi has said that Congress and Karnataka Janata Dal

കര്‍ണാടകയില്‍ കോണ്‍ഗ്രസും ജനതാദള്‍ എസും തമ്മില്‍ രഹസ്യധാരണയെന്ന് നരേന്ദ്ര മോദി

Featured, National

കര്‍ണാടകയില്‍ കോണ്‍ഗ്രസും ജനതാദള്‍ എസും തമ്മില്‍ രഹസ്യധാരണയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. കര്‍ണാടക തെരഞ്ഞെടുപ്പ് കഴിയുന്നതോടെ കോണ്‍ഗ്രസ് പഞ്ചാബിലും പുതുച്ചേരിയിലും മാത്രമുള്ള പ്രാദേശിക പാര്‍ട്ടിയായി മാറുമെന്നും മോദി പരിഹസിച്ചു. മോദിയുടെ വാക്കും പ്രവൃത്തിയും രണ്ടാണെന്നായിരുന്നു രാഹുല്‍ ഗാന്ധിയുടെ വിമര്‍ശനം. തെരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കേ കര്‍ണാടകയില്‍ പ്രചരണ രംഗം ചൂടുപിടിച്ചിരിക്കുകയാണ്.

രണ്ട് ദിവസം മുമ്ബ് ജെഡിഎസിനെയും, ദേവഗൗഡയെയും പുകഴ്ത്തിയതിന് പിന്നാലെയാണ് മോദിയുടെ മലക്കംമറിച്ചില്‍. കോണ്‍ഗ്രസ് പഞ്ചാബ്, പുതുച്ചേരി പാര്‍ട്ടിയായി മാറും. കോണ്‍ഗ്രസ് അഴിമതി പാര്‍ട്ടിയാണെന്നും മോദി വിമര്‍ശിച്ചു.

മുഖ്യമന്ത്രി സ്ഥാനാര്‍ഥി ബിഎസ് യെദ്യൂരപ്പക്കും, റെഡ്ഡി സഹോദന്‍മാര്‍ക്കെതിരെയുമുള്ള കേസുകളില്‍ മോദി മൗനം പാലിക്കുന്നതാണ് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ആയുധമാക്കിയത്. മോദിയുടെ വാക്കും പ്രവര്‍ത്തിയും തമ്മില്‍ ബന്ധമില്ലെന്ന് രാഹുല്‍ ട്വിറ്ററില്‍ കുറിച്ചു. റെഡ്ഡി സഹോദരന്‍മാര്‍ക്ക് സീറ്റ് നല്‍കിയതിനെ കുറിച്ച്‌ അഞ്ച് മിനിറ്റ് സംസാരിക്കാന്‍ കഴിയുമോ എന്ന് മോദിയോട് രാഹുല്‍ ചോദിച്ചു

അതേസമയം തെരഞ്ഞെടുപ്പ് പ്രചരണത്തിനിടെ ആദായ നികുതി വകുപ്പ് 67 കോടി രൂപയും 27 കോടി രൂപ വില വരുന്ന മദ്യവും പിടിച്ചെടുത്തു. ഇതുവരെ 152 കോടി രൂപയാണ് തെരഞ്ഞെടുപ്പ് നിരീക്ഷണ സംഘം പിടിച്ചെടുത്തത്.