Karnataka Chief Minister BS Yeddyurappa on Friday

കര്‍ണാടക തിരഞ്ഞെടുപ്പില്‍ വന്‍ ക്രമക്കേട് നടന്നെന്ന് യെദ്യൂരപ്പ

Featured, National

കര്‍ണാടക തിരഞ്ഞെടുപ്പില്‍ വന്‍തോതില്‍ ക്രമക്കേടുകള്‍ നടന്നെന്ന് യെദ്യൂരപ്പ. മണഗുളി ഗ്രാമത്തില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ വിവിപാറ്റ് മെഷീനുകള്‍ കണ്ടെത്തിയത് ഇതിന് തെളിവാണെന്നും യെദ്യൂരപ്പ. ക്രമക്കേടുകള്‍ നേരത്തെ തന്നെ തെരഞ്ഞെടുപ്പ് കമ്മീഷനെ അറിയിച്ചിരുന്നുവെന്നും യെദ്യൂരപ്പ വിശദമാക്കി. കുമാരസ്വാമി സര്‍ക്കാര്‍ വ്യാഴാഴ്ച വിശ്വാസവോട്ട് തേടാനിരിക്കെയാണ് യെദ്യൂരപ്പയുടെ ആരോപണം.