കാസര്‍ഗോഡ് നിന്നും കാണാതായ റിഫൈല വിളിച്ചു; കേന്ദ്രം വെളിപ്പെടുത്തിയില്ല

Featured, News

കാസര്‍ഗോഡ് നിന്നും  കാണാതായ റിഫൈല വിളിച്ചു; കേന്ദ്രം വെളിപ്പെടുത്തിയില്ല

കാസര്‍ഗോഡ്: കാസര്‍ഗോഡ് നിന്നും ഐഎസില്‍ ചേര്‍ന്നതായി സംശയിക്കുന്നവരിലൊരാള്‍ ബന്ധുക്കളുമായി ബന്ധപ്പെട്ടു. പടന്ന സ്വദേശി ഡോ. ഇജാസിന്‍റെ  ഭാര്യ റിഫൈലയാണ് ഞായറാഴ്ച പിതാവുമായി ഇന്റര്‍നെറ്റ്  ഫോണില്‍ ബന്ധപ്പെട്ടത്. താന്‍ തീവ്രവാദത്തിനല്ല, മറിച്ച് ജോലി തേടിയാണ് ഇവിടെ എത്തിയതെന്നാണ് റിഫൈല പിതാവിനെ അറിയിച്ചത്.kasargode missing person phoned in home

ജോലി ശരിയായെന്നും താമസ സൗകര്യം ഉടന്‍ ശരിയാകുമെന്നും റിഫൈല പറഞ്ഞതായി ബന്ധുക്കള്‍ അറിയിച്ചു. എന്നാല്‍  മകള്‍ എവിടെ നിന്നാണ് വിളിച്ചതെന്ന കാര്യത്തില്‍ ബന്ധുക്കള്‍ക്ക് വ്യക്തതയില്ല. റിഫൈല വിളിച്ച കാര്യം ബന്ധുക്കള്‍ അന്വേഷണ സംഘത്തെ അറിയിച്ചിട്ടുണ്ട്.  ഇന്റര്‍നെറ്റ് ഉപയോഗിച്ച് വിളിച്ചതായതിനാല്‍ ഐപി അഡ്രസ് കണ്ടെത്താനുള്ള ശ്രമത്തിലാണ് അന്വേഷണ സംഘം.

 

kerala ISISകാസര്‍ഗോഡ് നിന്നു മാത്രം പതിനേഴ് പേരെയാണ് ദുരൂഹ സാഹചര്യത്തില്‍ കാണാതായിരിക്കുന്നത്. ഇജാസിനേയും റിഫൈലയേയും കൂടാതെ ഇജാസിന്റെ സഹോദരന്‍ ഷിയാസ്, ഭാര്യ അജ്മല, എളമ്പച്ചി സ്വദേശി മുഹമ്മദ് മന്‍kasargode missing person phoned in home