കൂടെയുള്ളവരുടെ മോശം പെരുമാറ്റം: മന്ത്രി വിജയ് ഗോയലിന് ഒളിമ്പിക്‌സ് അധികൃതരുടെ മുന്നറിയിപ്പ്

Astro, Featured

കൂടെയുള്ളവരുടെ മോശം പെരുമാറ്റം:  മന്ത്രി വിജയ് ഗോയലിന് ഒളിമ്പിക്‌സ് അധികൃതരുടെ മുന്നറിയിപ്പ്

റിയോ ഡി ജനീറോ: ഒളിമ്പിക്‌സ് വേദികളിൽ അംഗീകാരമില്ലാത്തവരെ കൂടെ കൊണ്ടുവന്നാൽ പ്രവേശനത്തിനുള്ള അനുമതി റദ്ദാക്കുമെന്ന് കേന്ദ്ര കായിക മന്ത്രി വിജയ് ഗോയലിന് റിയോ ഒളിമ്പിക്‌സ് അധികൃതരുടെ മുന്നറിയിപ്പ്. അക്രഡിറ്റേഷൻ ഇല്ലാത്തവർക്ക് പ്രവേശനം അനുവദിക്കാനാവില്ലെന്ന് ഉദ്യോഗസ്ഥർ ചൂണ്ടിക്കാട്ടിയപ്പോൾ അവരോട് തട്ടിക്കയറുകയും മോശമായി പെരുമാറുകയുമാണ് ഗോയലിന്റെ ഒപ്പമുള്ളവർ ചെയ്‌തതെന്ന് അധികൃതർ പറഞ്ഞു.Cancell  accreditation
vijay goyal
ഇത് അവസാനിപ്പിച്ചില്ലെങ്കിൽ ഗോയലിന്റേയും അക്രഡിറ്റേഷൻ റദ്ദാക്കേണ്ടി വരുമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി.ഇക്കാര്യം വ്യക്തമാക്കി സംഘാടകസമിതി കോണ്ടിനെന്റൽ മാനേജർ സാറ പീറ്റേഴ്‌സൺ ഇന്ത്യൻ ഷെഫ് ഡി മിഷൻ രാകേഷ് ഗുപ്‌തയ്ക്ക് കത്ത് നൽകി. അതേസമയം മത്സരവേദികളിലേയ്ക്ക് തന്നെ വളണ്ടിയർമാർ കൂട്ടിക്കൊണ്ടു പോവുകയായിരുന്നു എന്നാണ് വിജയ് ഗോയൽ നൽകുന്ന വിശദീകരണം.Cancell  accreditation
ഇതൊരു നിസാര വിഷയമാണെന്നും വെറുതെ ഊതിപ്പെരുപ്പിക്കുകയാണെന്നുമാണ് രാകേഷ് ഗുപ്‌തയുടെ അഭിപ്രായം. ഇന്ത്യ – ജപ്പാൻ വനിതാ ഹോക്കി മത്സരത്തിന് ശേഷം കളിക്കാരുമായി സംസാരിക്കാൻ ടീമിന്റെ ക്ഷണപ്രകാരം മന്ത്രി ഗ്രൗണ്ടിലേയ്‌ക്ക് പോയി. എന്നാൽ ഇതിനായുള്ള പ്രത്യേക പാസ് ഇല്ലാതെയാണ് ഗോയൽ പോയത്. ഇതാണ് പ്രശ്‌‌നമായത്.Cancell  accreditation