കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡില്‍ 422 ഒഴിവുകള്‍

Featured, Jobs

കൊച്ചി : കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡില്‍ വര്‍ക്ക്മാന്‍, പ്രോജക്ട് അസിസ്റ്റന്റ് തസ്തികകളിലെ 395 ഒഴിവുകളിലേക്ക് അപേക്ഷിക്കാം(Cochin  shipyard limited recruitment ).

തസ്തികയും യോഗ്യതയും

ഫാബ്രിക്കേഷന്‍ അസിസ്റ്റന്റ്: എസ്.എസ്.എല്‍.സി. വിജയം, ഐ.ടി.ഐ.യും നാഷണല്‍ അപ്രന്റിസ്ഷിപ്പ് സര്‍ട്ടിഫിക്കറ്റും. കുറഞ്ഞത് മൂന്ന് വര്‍ഷത്തെ പ്രവൃത്തിപരിചയം വേണം.

ഔട്ട്ഫിറ്റ് അസിസ്റ്റന്റ്(ഫിറ്റര്‍, ഫിറ്റര്‍ പൈപ്പ് പ്ലംബര്‍, ഡീസല്‍ മെക്കാനിക്, പെയിന്റര്‍, മെഷിനിസ്റ്റ്, ഷിപ്പ്‌റൈറ്റ് വുഡ്, ഇലക്ട്രീഷ്യന്‍, ഇലക്‌ട്രോണിക് മെക്കാനിക്, ഇന്‍സ്ട്രുമെന്റ് മെക്കാനിക്):  എസ്.എസ്.എല്‍.സി. വിജയം, ഐ.ടി.ഐ.യും നാഷണല്‍ അപ്രന്റിസ്ഷിപ്പ് സര്‍ട്ടിഫിക്കറ്റും. കുറഞ്ഞത് മൂന്നുവര്‍ഷത്തെ പ്രവൃത്തിപരിചയം.

ജനറല്‍ വര്‍ക്കര്‍ (കാന്റീന്‍): ഏഴാംക്ലാസ് വിജയം, ഫുഡ് പ്രൊഡക്ഷനിലോ ഫുഡ് ആന്‍ഡ് ബിവറേജസ് സര്‍വീസിലോ ഒരു വര്‍ഷത്തെ സര്‍ട്ടിഫിക്കറ്റ്, മലയാള പരിജ്ഞാനം, കുറഞ്ഞത് മൂന്നുവര്‍ഷത്തെ പ്രവൃത്തിപരിചയം.

സെമി സ്‌കില്‍ഡ് റിഗ്ഗര്‍: നാലാംക്ലാസ് വിജയം, കുറഞ്ഞത് മൂന്നുവര്‍ഷത്തെ പ്രവൃത്തിപരിചയം.

പ്രോജക്ട് അസിസ്റ്റന്റ് (മെക്കാനിക്കല്‍, ഇലക്ട്രിക്കല്‍, ഇലക്‌ട്രോണിക്‌സ്, സിവില്‍, ഇന്‍സ്ട്രുമെന്റേഷന്‍): 60 ശതമാനത്തില്‍ കുറയാത്ത മാര്‍ക്കോടെ ഡിപ്ലോമയും രണ്ടുവര്‍ഷത്തില്‍ കുറയാത്ത പ്രവൃത്തിപരിചയവും.

പ്രോജക്ട് അസിസ്റ്റന്റ് (കൊമേഴ്‌സ്യല്‍, ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി): 60 ശതമാനത്തില്‍ കുറയാത്ത മാര്‍ക്കോടെ ഡിപ്ലോമയും രണ്ടുവര്‍ഷത്തില്‍ കുറയാത്ത പ്രവൃത്തിപരിചയവും.

പ്രോജക്ട് അസിസ്റ്റന്റ്:കൊമേഴ്‌സില്‍ ബിരുദാനന്തര ബിരുദവും രണ്ടു വര്‍ഷത്തില്‍ കുറയാത്ത പ്രവൃത്തിപരിചയവും.

ഫയര്‍മാന്‍ (12), സേഫ്റ്റി അസിസ്റ്റന്റ് (15) ഒഴിവുകളിലേക്കുള്ള അപേക്ഷകള്‍ തപാല്‍ മുഖേന അപേക്ഷിക്കണം(Cochin  shipyard limited recruitment ).

ആഗസ്ത് 24 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം

കൂടുതല്‍ വിവരങ്ങള്‍ക്ക്: http://www.cochinshipyard.com