കൊച്ചി കപ്പല്‍ശാലയില്‍ കാറ്റാമാരന്‍ നിര്‍മിക്കുന്നു.

Featured, News

ന്യൂഡല്‍ഹി: ആന്ഡമാന്‍ നിക്കോബാര്‍ ദീപുകള്‍ക്കുവേണ്ടി കൊച്ചി കപ്പല്‍ ശാല  കാറ്റാമാരനുകള്‍ പണിയുമെന് കേന്ദ്ര ഷിപ്പിംഗ് മന്ത്രി നിതിന്‍ ഗഡ്കരി. ക്രൂയിസിങ്ങിനും മറ്റു ആവശ്യങ്ങള്‍ക്കുമുള്ള നാല് കാറ്റാമാരനുകളാന്നു നിര്‍മ്മിക്കുക .

മെയ്ക്ക് ഇന്‍ ഇന്ത്യ പദ്ധതിയ്ക്ക് കീഴില്‍ നാലു കാറ്റാമാരനുകള്‍ പണിയും . രണ്ടര വര്‍ഷത്തിന്നുള്ളില്‍ പദ്ധതി പൂര്‍ത്തിയാകും- ഗഡ് കരി പറഞ്ഞു .കാറ്റാമാരന്‍ നിര്‍മ്മാണത്തിലേക്കുള്ള കപ്പല്‍ ശാലയുടെ കന്നി ചുവടുവെപ്പാണിത്. 1400 കോടി രൂപ പദ്ധതിയ്ക്ക്  ചെലവാകും. അന്താരാഷ്ട്ര  മാനദണ്ഡങ്ങള്‍ പാലിച്ചാകും  കാറ്റാമാരനുകള്‍ നിര്‍മിക്കുക.

ആന്ഡമാന്‍ നിക്കോബാര്‍ ദീപ് നിവാസികളുടെ യാത്ര ക്ലേശത്തിന് വലിയൊരളവുവരെ പരിഹാരം കാണാന്‍ പുതിയ കാറ്റാമാരനുകള്‍ക്ക് കഴിയുമെന്നും ഗഡ്കരി പറഞ്ഞു.

ദീപ് സമൂഹത്തിലെ ടൂറിസത്തിനും പദ്ധതി പുത്തനുണര്‍വ് നല്‍കും.പത്തുവര്‍ഷത്തിനിടെ   ആന്ഡമാന്‍ ഭരണക്കൂടം ഒരു കപ്പല്‍ പോലും ഏറ്റെടുത്തിട്ടില്ല.