kodiyeriyude makanethiraya sambathika thattipp enphozhsmend anveshikkanam kummanam

കോടിയേരിയുടെ മകനെതിരായ സാമ്പത്തിക തട്ടിപ്പ്​ എന്‍ഫോഴ്സ്മെന്‍റ്​ അന്വേഷിക്കണം കുമ്മനം.

Featured, News

സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണ​​െന്‍റ മകനെതിരായ സാമ്പത്തിക തട്ടിപ്പിനെപ്പറ്റി എന്‍ഫോഴ്സ്മ​െന്‍റ്​ അന്വേഷിക്കണമെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ മാധ്യമ പ്രവര്‍ത്തകരോട്​ പറഞ്ഞു. ഇത് ഗുരുതരവിഷയമാണ്. സി.പി.എം കേന്ദ്രനേതൃത്വത്തിലുള്ള വിഭാഗീയതയുടെ ഭാഗമായാണ് വാര്‍ത്ത പുറത്തുവന്നത്. മകന്‍റെ തട്ടിപ്പിനെപ്പറ്റി അറിവുണ്ടായിട്ടും അതിന് കൂട്ടുനില്‍ക്കുകയാണ് കോടിയേരി ചെയ്തത്. അതിനാല്‍ സംസ്ഥാന സര്‍ക്കാര്‍ കേസെടുത്ത് അന്വേഷിക്കണം.

കേരളം ഭരിക്കുന്ന പാര്‍ട്ടിയുടെ സംസ്ഥാന സെക്രട്ടറിയുടെ മകന്‍ ഇന്‍റര്‍പോള്‍ അന്വേഷിക്കുന്ന കേസിലെ പ്രതിയാണെന്ന വസ്തുത കമ്യൂണിസ്​റ്റ്​ പ്രസ്ഥാനത്തിന് മാത്രമല്ല രാജ്യത്തിന് തന്നെ നാണക്കേടാണ്. കോടിയേരിയുടെ കുടുംബത്തി​​െന്‍റ സാമ്ബത്തിക സ്രോതസ്സിനെപ്പറ്റി എന്‍ഫോഴ്സ്മ​െന്‍റ്​ അന്വേഷിക്കണം. ഈ ആവശ്യം ഉന്നയിച്ച്‌ കേന്ദ്രത്തിന് കത്ത് നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.