ഗതാഗത മന്ത്രി മലക്കം മറിഞ്ഞു ,ഹെല്‍മെറ്റ്‌ ഇല്ലെങ്കില്‍ ഇന്ധനം നല്‍കില്ല

Featured, News

ഗതാഗത മന്ത്രി  മലക്കം മറിഞ്ഞു ,ഹെല്‍മെറ്റ്‌ ഇല്ലെങ്കില്‍  ഇന്ധനം  നല്‍കില്ല Tomin thachankary

കോഴിക്കോട്: ഹെൽമറ്റ് ധരിക്കാത്ത ഇരുചക്രവാഹനയാത്രക്കാർക്ക് ആഗസ്‌റ്റ് മുതൽ പെട്രോൾ പമ്പുകളിൽ നിന്ന് ഇന്ധനം നൽകുന്നത് സംബന്ധിച്ച നിലപാടിൽ നിന്ന് ഗതാഗമന്ത്രി എ.കെ.ശശീന്ദ്രൻ പിന്നോട്ട് പോയി. ട്രാൻസ്‌പോർട്ട് കമ്മിഷണറുടെ നിർദ്ദേശം നടപ്പാക്കുമെന്ന് മന്ത്രി പറഞ്ഞു. ഇക്കാര്യത്തിൽ ട്രാൻസ്‌പോർട്ട് കമ്മിഷണർ നൽകിയ വിശദീകരണം തൃപ്‌തികരമാണെന്നും മന്ത്രി വ്യക്തമാക്കി. No Helmet No Petrol Rule implimented minister

ഗതാഗത കമ്മിഷണറുടെ ഉത്തരവ് കൃത്യമായി തന്നെ നടപ്പാക്കും. ജനങ്ങൾക്ക് ബുദ്ധിമുട്ട് ഉണ്ടാവുന്ന സാഹചര്യം വന്നാൽ ഉത്തരവ് പുന:പരിശോധിക്കുമെന്നും മന്ത്രി പറഞ്ഞു.മന്ത്രിയോട് ആലോചിക്കാതെ ഗതാഗത കമ്മിഷണർ നൽകിയ നിർദ്ദേശം വിവാദമായിരുന്നു. തുടർന്നാണ് ഉത്തരവ് പിൻവലിക്കാൻ ആലോചിച്ചത്. ഹെൽമറ്റ് ഇല്ലെങ്കിൽ പെട്രോൾ നിഷേധിക്കാൻ പമ്പിലെ ജീവനക്കാരെ നിർബന്ധിക്കില്ല. പകരം ഹെൽമറ്റ് പരിശോധന കർശനമാക്കാനുമായിരുന്നു നീക്കം. No Helmet No Petrol Rule implimented minister

ആഗസ്‌റ്റ് ഒന്നു മുതൽ തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് നഗരസഭാ പരിധികളിലെ പമ്പുകളിൽ നിയന്ത്രണം ഏർപ്പെടുത്താനാണ് തീരുമാനിച്ചിരിക്കുന്നത്. സംസ്ഥാനത്തെ പ്രമുഖ ഓയിൽ കമ്പനികളുടെ പ്രതിനിധികളുമായി ഇത് സംബന്ധിച്ച് ട്രാൻസ്‌പോർട്ട് കമ്മിഷണർ ടോമിൻ ജെ. തച്ചങ്കരി ചർച്ച നടത്തിയിരുന്നു.  No Helmet No Petrol Rule implimented minister