ഗതിമാന്‍ ട്രാക്കിലേക്ക്….. മണിക്കൂറില്‍ 160 കിലോമീറ്റര്‍

Featured, News

ന്യൂഡല്‍ഹി.ഡല്‍ഹി മുതല്‍  ആഗ്ര  വരെയുള്ള 184 കിലോമീറ്റര്‍ താണ്ടാന്‍ ഇനി കേവലം 110 മിനിറ്റ്‌ മാത്രം,അതാണ് ഇന്ത്യയുടെ ആദ്യത്തെ ഹൈസ്പീഡ് ട്രെയിനിന്‍റെ പ്രത്യേകത.ഇന്ത്യയുടെ ആദ്യത്തെ സെമിബുള്ളറ്റ് ട്രെയിന്‍ ആയ ഗതിമാന്‍ എക്സ്പ്രസ്സ്‌ ചൊവ്വാഴ്ച മുതല്‍ ഓടി തുടങ്ങും.കന്നി സര്‍വിസ് ഏപ്രില്‍ അഞ്ചിന് ഡല്‍ഹിയില്‍ റെയില്‍വേ മന്ത്രി സുരേഷ് പ്രഭു റിമോട്ട് കണ്‍ട്രോള്‍ വഴി ഫ്‌ളാഗ്ഓഫ് ചെയ്യും. വാണിജ്യാടിസ്ഥാനത്തിലുള്ള യാത്ര ഒരു ദിവസംകൂടി കഴിഞ്ഞാകും തുടങ്ങുക.പൂര്‍ണമായും മേയ്ക്ക് ഇന്‍ ഇന്ത്യ  പദ്ധതിയില്‍  രാജ്യത്തു  നിര്‍മിച്ച ഈ ട്രെയിന്‍ എല്ലാ പരീക്ഷണഓട്ടങ്ങളും പൂര്‍ത്തിയാക്കി യാത്രയ്ക്കു തയ്യാറായി.5400 കുതിരശക്തിയുള്ള ഇലക്ട്രിക് എന്‍ജിനാണ് 12 പുതുപുത്തന്‍ കോച്ചുകളില്‍ ഘടിപ്പിച്ചിരുന്നത്. ന്യൂദല്‍ഹിയില്‍ നിന്ന് ചൊവ്വാഴ്ച രാവിലെ 11.15ന് പുറപ്പെട്ട ട്രെയിന്‍ എങ്ങും നിര്‍ത്താതെ ഉച്ചയ്ക്ക് 1.10ന് ആഗ്രയില്‍ എത്തും തിരികെ ഉച്ചയ്ക്ക് 2.20ന് പുറപ്പെട്ട ട്രെയിന്‍ 4.25ന് ദല്‍ഹിയില്‍ മടങ്ങിയെത്തും.ജപ്പാനിലും ജര്‍മ്മനിയിലും മാത്രമല്ല ഭാരതത്തിലും ഇനി ട്രെയിനില്‍ പറക്കാം.ഇതിലൂടെ അതിവേഗത്തില്‍ ട്രെയിന്‍ സര്‍വ്വീസ് നടത്താന്‍ കഴിയുമെന്ന് തെളിയിച്ച് ഭാരത റെയില്‍വേ ചരിത്രം കുറിച്ചിരിക്കുകയാണ്.

gati

മണിക്കൂറില്‍ 160 കിലോമീറ്ററും നിറയെ ആര്‍ഭാടവുമാണ് ട്രെയിനിന്റെ സവിശേഷത. ന്യൂഡല്‍ഹിക്കു പകരം ഹസ്‌റത്ത് നിസാമുദ്ദീന്‍ സ്റ്റേഷനില്‍ നിന്നാകും സര്‍വിസ് തുടങ്ങുക. ടൂറിസ്റ്റ് നഗരമായ ആഗ്രയിലേക്കാണ് സര്‍വിസ്. 184 കിലോമീറ്റര്‍ ദൂരം 110 മിനിറ്റിനുള്ളില്‍ പിന്നിടും. നിലവിലുള്ള ‘അതിവേഗ’ ട്രെയിനായ ശതാബ്ദി എക്‌സ്പ്രസിന് 140-150 കിലോമീറ്ററാണ് വേഗത. നിലവില്‍ ഏറ്റവും കൂടുതല്‍ വേഗതയുള്ള ഭോപ്പാല്‍ ശതാബ്ദി എക്‌സ്പ്രസ് ദല്‍ഹിയില്‍ നിന്ന് ആഗ്രയില്‍ എത്താന്‍ മാത്രം രണ്ടു മണിക്കൂര്‍ ആറു മിനിറ്റാണ് എടുക്കുന്നത്. ഇതിന് മഥുരയില്‍ രണ്ടു മിനിറ്റ് സ്‌റ്റോപ്പേയുള്ളൂ. ശതാബ്‌ദിയുടെ നിരക്കിനേക്കാള്‍ ഉയര്‍ന്ന നിരക്കാകും ഗതിമാന്‍ എക്‌സ്പ്രസ്‌ യാത്രക്കാരില്‍ നിന്നും ഈടാക്കുക. വൈവിധ്യമാര്‍ന്ന ഭക്ഷണങ്ങളും യാത്രയില്‍ ലഭ്യമാകും..മാര്‍ച്ച് 22 ന് അവസാന ട്രയല്‍ പൂര്‍ത്തിയാക്കിയ ഗതിമാന്‍ എക്‌സ്പ്രസ് ശതാബ്ദി എക്‌സ്പ്രസിനെക്കാള്‍ മെച്ചപ്പെട്ട സേവനങ്ങളാണ് യാത്രക്കാര്‍ക്ക് ഒരുക്കിയിരിക്കുന്നത്.

രണ്ട് എക്‌സിക്യൂട്ടിവ് ചെയര്‍കാര്‍ കോച്ചുകളും എട്ട് എ.സി ചെയര്‍ കാര്‍ കോച്ചുകളുമുണ്ട്. എക്‌സിക്യൂട്ടിവ് ക്ലാസില്‍ പക്ഷേ, 1365 രൂപയും ചെയര്‍കാറില്‍ 690 രൂപയുമാണ് നിരക്ക്. കോച്ചുകള്‍ നിര്‍മിച്ചിരിക്കുന്നത് പഞ്ചാബിലെ കപൂര്‍ത്തല റെയില്‍വേ കോച്ച് ഫാക്ടറിയിലാണ്. ട്രെയിനിലെ ബയോ ടോയ്‌ലറ്റുകള്‍ വികസിപ്പിച്ചിരിക്കുന്നത് ഡിഫന്‍സ് റിസര്‍ച് ആന്‍ഡ് ഡെവലപ്‌മെന്റ് കോര്‍പറേഷനാണ്. 50 കോടി രൂപയാണ് ട്രെയിനിന്റെ നിര്‍മാണച്ചെലവ്.