Anyone can make tea; But this is the way to make the best tea

ചായ ഉണ്ടാക്കാന്‍ ആര്‍ക്കും കഴിയും; എന്നാല്‍ മികച്ച ചായ ഉണ്ടാക്കാനുള്ള വഴി ഇതാണ്​

Life

ചായ കുടിക്കാന്‍ ഇഷ്ടമല്ലാത്തവരായി ആരുമുണ്ടാകില്ല. ഇടയ്ക്കിടെ ചായ കുടിയ്ക്കുന്നത് മിക്ക ആളുകളുടെയും ശീലമാണ്. ഒരു ചായയുണ്ടാക്കല്‍ ലളിതവും ആയാസരഹിതവുമാണ്​. എന്നാല്‍ ഒരു സമ്ബൂര്‍ണ ചായ ലഭിക്കാന്‍ ചില കാര്യങ്ങള്‍ ശ്രദ്ധിക്കണം. വിദഗ്​ദര്‍ നല്‍കുന്ന നിര്‍ദേശങ്ങള്‍ ഇവയാണ്​.

* നല്ല ചായ ലഭിക്കുന്നത്​ ഉപയോഗിക്കുന്ന തേയില​​യെക്കൂടി ആശ്രയിച്ചിരിക്കുന്നു​.

* നല്ല തേയില ലഭിച്ചാലും ഉപയോഗിക്കുന്ന വെള്ളത്തി​ന്‍റെ ഗുണവും സ്വാദില്‍ പ്രധാന പങ്കുവഹിക്കുന്നു. സാധ്യമായത്ര ശുദ്ധവെള്ളമായിരിക്കണം ചായക്കായി ഉപ​യോഗിക്കുന്നത്​.

* ചായയുണ്ടാക്കു​മ്ബോഴുള്ള ഉൗഷ്​മാവി​ന്‍റെ അളവും പ്രധാനമാണ്​. 85 മുതല്‍ 95 ഡിഗ്രി സെല്‍ഷ്യസില്‍ വെള്ളം തിളപ്പിക്കാം. ഇത്​ ശരിയായ രുചി ലഭിക്കാനും അനാവശ്യമായ ചവര്‍പ്പ്​ ഒഴിവാക്കാനും സഹായിക്കും.

* വെള്ളം കൂടുതല്‍ തിളക്കുന്നത്​ ഒഴിവാക്കുക. ഇത്​ തേയിലയെ അമിതമായി വേവാന്‍ ഇടയാക്കുകയും രുചി​യെ പ്രതികൂലമായി ബാധിക്കാന്‍ ഇടയാക്കുകയും ചെയ്യും.

* ഒരു ടേബിള്‍ സ്​പൂണ്‍ (2.5ഗ്രാം) തേയിലയാണ്​ ഒരു കപ്പ്​ വെള്ളത്തിലേക്ക്​ (180 ഗ്രാം) വേണ്ടത്​.

* ശുദ്ധിയുള്ള ടീ മേക്കര്‍/ പാത്രം ഉപ​യോഗിക്കുന്നത്​ അരോചക രുചികള്‍ക്കുള്ള സാധ്യത ഇല്ലാതാക്കും.

* തേയിലക്ക്​ മുകളില്‍ ചൂടുള്ള വെള്ളം ഒഴിച്ച്‌​ ചായയുണ്ടാക്കാം. ഒട്ടേറെ പേര്‍ ഇൗ ലളിത മാര്‍ഗമാണ്​ ഉപയോഗിക്കുന്നത്​.

* തണുത്ത ചായക്കായി ചുടുവെള്ളത്തില്‍ ഉപയോഗിക്കുന്നതി​നെക്കാള്‍ ഒന്നരയിരട്ടി തേയില കൂടുതല്‍ വേണ്ടിവരും. ഫ്ലാസ്​കിലോ ജാറിലോ തേയിലയും ശുദ്ധമായ തണുത്തവെള്ളവും ചേര്‍ത്ത്​ ഇതുണ്ടാക്കാം. മറ്റുള്ളവ​യെ അപേക്ഷിച്ച്‌​ ഇതിന്​ കൂടുതല്‍ സമയം എടുക്കും.

* നിങ്ങള്‍ തണുത്ത ചായ കുടിക്കാന്‍ ആഗ്രഹിക്കുന്നുണ്ടെങ്കില്‍ റ​ഫ്രിജറേറ്ററില്‍ സുക്ഷിച്ച ശേഷം കഴിക്കുക.

*വൈറ്റ്​, ഗ്രീന്‍, ഉൗലോങ്​, ബ്ലാക്ക്​ എന്നിങ്ങനെയുള്ള ചായകള്‍ ഉണ്ടെന്ന്​ അറിഞ്ഞിരിക്കുക.

* ബ്ലാക്ക്​, വൈറ്റ്​ ടീകള്‍ തയാറാക്കാന്‍ അഞ്ച്​ മിനിറ്റും ഗ്രീന്‍ ടീക്ക്​ രണ്ട്​ മിനിറ്റും ഉൗലോങ്​ ടീക്ക്​ നാല്​ മിനിറ്റും വരെയാണ്​ തേയില ചേര്‍ത്തുവെക്കേണ്ടത്​.

* ശുദ്ധീകരിച്ചതോ കുപ്പിയില്‍ അടച്ചതോ ആയ വെള്ളം ഉപയോഗിക്കുക.

* 180 എം.എല്‍ വെള്ളത്തില്‍ കൃത്യം ടീസ്​പൂണ്‍ തേയില ഉപയോഗിക്കുക.

* ടീ ബാഗ്​ ഉപയോഗിക്കാതിരിക്കുക, ലൂസ്​ തേയില തന്നെ ഉപയോഗിക്കുക.