ചില മൊബൈല്‍ ഫോണ്‍ രഹസ്യങ്ങള്‍

Featured, Tech

ടെക്‌സ്റ്റ് മെസ്സേജുകള്‍ 160 ക്യാരക്റ്ററുകളായി പരിമിതപ്പെടുത്തിയിരിയ്ക്കുന്നതിന്റെ കാരണമറിയാമോ? സെല്‍ ഫോണ്‍ ഉപയോഗിച്ചൊരു ചിത്രം ആദ്യമായി അയച്ചതാരാണെന്ന് അറിയാമോ? അല്ലെങ്കില്‍ ഏത് രാജ്യത്താണ് ഏറ്റവും കൂടുതല്‍ ടെക്‌സ്റ്റ് മെസ്സേജുകള്‍ അയയ്ക്കപ്പെടുന്നതെന്നറിയാമോ?(curious cell phone facts )

അങ്ങനെ എന്തെല്ലാം കാര്യങ്ങള്‍ മൊബൈല്‍ ഫോണുകളേക്കുറിച്ച് അറിയാന്‍ കിടക്കുന്നു(curious cell phone facts ). ഇവിടെ അത്തരം ചില രസികന്‍ മൊബൈല്‍ ഫോണ്‍ രഹസ്യങ്ങള്‍ പരിചയപ്പെടാം.

ആദ്യത്തെ മൊബൈല്‍ ഫോണ്‍

first mobile

മോട്ടോറോളയിലെ ജോലിക്കാരനായിരുന്ന മാര്‍ട്ടിന്‍ കൂപ്പര്‍ ആണ് 1973ല്‍ ആദ്യത്തെ കൈയ്യില്‍ കൊണ്ടു നടക്കാവുന്ന മൊബൈല്‍ ഫോണ്‍ നിര്‍മ്മിച്ചത്. ഡൈനടാക് 8000X എന്നായിരുന്നു ഈ മോഡലിന്റെ പേര്.

നോക്കിയ ഒരു പേപ്പര്‍  കമ്പനിയായിരുന്നു 

nokia

മൊബൈല്‍ ഫോണ്‍ നിര്‍മാണ രംഗത്തെ അതികായന്മാരായ നോക്കിയ 1865ലാണ് സ്ഥാപിയ്ക്കപ്പെട്ടത്. അതും ഒരു കടലാസ് നിര്‍മാണ കമ്പനിയായി. പിന്നെ റബര്‍ ഉത്പന്നങ്ങളിലേയ്ക്കും, ടെലഗ്രാഫ് കേബിളുകളിലേയ്ക്കും ഒക്കെ മാറിയ കമ്പനി ഇരുപതാംനൂറ്റാണ്ടിന്റെ പകുതിയോടെ ഫിന്നിഷ് സൈന്യത്തിന് വാര്‍ത്താവിനിമയ ഉപകരണങ്ങളും, പ്ലാസ്റ്റിക്കും, രാസവസ്തുക്കളും വിതരണം ചെയ്യാന്‍ തുടങ്ങി. 1980കളിലാണ് നോക്കിയ മൊബൈല്‍ ഫോണ്‍ നിര്‍മ്മാണത്തിലേയ്ക്ക് കടക്കുന്നത്.

 

160 ക്യാരക്ടര്‍ ടെക്സ്റ്റ് മെസ്സേജ്

message

1985ല്‍ ഫ്രീഡ്‌ഹെം ഹില്ലെബ്രാന്‍ഡ് ആണ് ഒരു ടെക്സ്റ്റ് മെസ്സേജിന്റെ ദൈര്‍ഘ്യം 160 ക്യാരക്റ്ററുകള്‍ ആയിരിയ്ക്കണം എന്ന് തെളിയിച്ചത്. അദ്ദേഹം ഒരു ടൈപ്പ് റൈറ്ററില്‍ വെറുതെ ടൈപ്പ് ചെയ്ത സെന്റെന്‍സുകളെല്ലാം 160 ക്യാരക്റ്ററുകള്‍ക്കുള്ളില്‍ ഒതുങ്ങിയിരുന്നു. എന്നാല്‍ തുടക്കകാലത്ത് 128 ക്യാരക്ഠറുകള്‍ മാത്രമാണ് സാധ്യമായിരുന്നത്. പിന്നീട് 32 കൂടി ഉള്‍പ്പെടുത്തി.

 

ജെയിംസ് ബോണ്ടിന്റെ ആദ്യത്തെ സെല്‍ഫോണ്‍

james bond

 

ഏജന്റ് 007 ആദ്യം ഉപയോഗിയ്ക്കുന്ന മൊബൈല്‍ ഫോണ്‍ എറിക്‌സണ്‍ JB988 ആണ്. ടുമോറോ നെവര്‍ ഡൈസ് എന്ന ചിത്രത്തില്‍ ഉപയോഗിച്ച ഈ ഫോണില്‍ വിരലടയാള സ്‌കാനറും, ഉയര്‍ന്ന വോള്‍ട്ടേജ് സുരക്ഷാ സംവിധാനവുമൊക്കെ അധിക സവിശേഷതകളായിരുന്നു. കൂടാതെ ബോണ്ടിന്റെ BMW 750IL വണ്ടിയുടെ റിമോട്ടും ഇതിലായിരുന്നു.

ഫോണില്‍ നിന്ന് ആദ്യം അയക്കപ്പെട്ട ഫോട്ടോ

 

1997, ജൂണ്‍ 11 ഫിലിപ്പ് കാന്‍ എന്നയാളാണ് ആദ്യമായി സെല്‍ ഫോണിലൂടെ ഫോട്ടോ പങ്കു വച്ചത്. തന്റെ മകള്‍ സോഫി ജനിച്ചപ്പോഴായിരുന്നു അത്്. ആദ്യത്തെ ക്യാമറ ഫോണിന്റെ സൃഷ്ടാവും ഫിലിപ്പ് തന്നെയാണ്.

 

ലോകത്തില്‍ ഏറ്റവും അധികം വിലക്കപ്പെട്ട ഫോണ്‍

most phone

2003 ല്‍ പുറത്തിറങ്ങിയ നോക്കിയ 1100 ആണ് ലോകത്തില്‍ ഏറ്റവുമധികം വില്‍ക്കപ്പെട്ട ഫോണ്‍. 250 മില്ല്യണിലധികം ഫോണുകളാണ് ഇതിനോടകം വില്‍ക്കപ്പെട്ടത്. കുറഞ്ഞ വിലയും, ഉയര്‍ന്ന കാര്യക്ഷമതയും, ഈടുമാണ് ഈ ഫോണിനെ ശ്രദ്ധേയമാക്കിയത്.
ഏറ്റവും ശക്തനായ ഫോണ്‍

mob 1

സോണിം XP3300 ഫോഴ്‌സ് ആണ് ലോകത്തിലേയ്ക്കും ഏറ്റവും ശക്തിയേറിയ ഫോണ്‍. ഏതാണ് 25 മീറ്റര്‍ ഉയരത്തില്‍ നിന്നും കോണ്‍ക്രീറ്റ് പാളികളിലേയ്ക്ക് വീഴ്ത്തിയിട്ടും ഒരു പരുക്കും പറ്റാതെയാണ് കക്ഷി ഗിന്നസ് ബുക്കില്‍ പ്രവേശിച്ചത്. മാത്രമല്ല വെള്ളത്തില്‍ മുക്കിയാലും ഈ ഫോണ്‍ സേഫ് ആണ്.

ലോകത്തിലെ ആദ്യത്തെ മ്യൂസിക് ഫോണ്‍

 

music phone

2001 ല്‍ പുറത്തിറങ്ങിയ സീമെന്‍സ് SL45 ആണ് ലോകത്തിലെ ആദ്യത്തെ മ്യൂസിക് ഫോണ്‍. 32 എംബി എംഎംസി കാര്‍ഡിനൊപ്പം എത്തിയ ഈ മോഡലില്‍ 5 മണിക്കൂര്‍ വരെ മ്യൂസിക് പ്ലേബാക്ക് സാധ്യമായിരുന്നു.

ഏറ്റവും കൂടുതല്‍ ടെക്സ്റ്റ് മെസ്സേജുകള്‍

ഫിലിപ്പൈന്‍സ് ആണ് ടെക്സ്റ്റ് മെസ്സേജുകള്‍ അയയ്ക്കുന്നതില്‍ ഒന്നാം സ്ഥാനത്ത്. ദിവസം 1.4 ബില്ല്യണ്‍ മെസ്സേജുകളാണ് ഫിലിപ്പൈന്‍സില്‍ അയയ്ക്കപ്പെടുന്നത്.

ലോകത്തിലേക്കും ഏറ്റവും വിലയേറിയ ഫോണ്‍

costly mobile

 

സ്റ്റിയുവാര്‍ട്ട് ഹ്യൂസ് ഐഫോണ്‍ 4 ഡയമണ്ട് റോസ് ആണ് ലോകത്തിലേയ്ക്കും ഏറ്റവും വിലയേറിയ ഫോണ്‍. ഏതാണ്ട് 42 കോടി രൂപ വില വരും ഈ ഫോണിന്.
ഒരു മിനുട്ടില്‍ ആയിരം ഫോണ്‍

ഒരു മിനിറ്റില്‍ ലോകത്ത് ആയിരം മൊബൈല്‍ ഫോണുകള്‍ ആക്ടിവേറ്റ് ചെയ്യപ്പെടുന്നുണ്ടെന്നാണ് കണക്ക്.