ജര്‍മനിയില്‍ ജനിക്കുന്ന മൂന്നിലൊന്ന് കുട്ടികളും വിവാഹബന്ധത്തില്‍ നിന്നുള്ളതല്ല

Featured, News

ജര്‍മനിയില്‍ ജനിക്കുന്ന മൂന്നിലൊന്ന് കുട്ടികളും വിവാഹബന്ധത്തില്‍ നിന്നുള്ളതല്ല .

ബര്‍ലിന്‍: ജര്‍മനിയില്‍ ജനിക്കുന്ന മൂന്നിലൊന്ന് കുട്ടികളുടെയും അച്ഛനമ്മമാര്‍ പരസ്പരം വിവാഹം കഴിച്ചവര്‍ അല്ലെന്ന് സര്‍വേ റിപ്പോര്‍ട്ട്.കൊളോണ്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ഇക്കണോമിക് റിസെര്‍ച്ചാണ് ഇതു സംബന്ധിച്ച പഠനം നടത്തിയത്. 2014ല്‍ ജനിച്ച കുട്ടികളുടെ കാര്യം മാത്രമാണ് പഠന വിധേയമാക്കിയിരിക്കുന്നത്.germen new born babys

germen friend
ജര്‍മനിയുടെ പഴയ കിഴക്കും പടിഞ്ഞാറും തമ്മില്‍ ഇക്കാര്യത്തില്‍ ഇപ്പോഴും വലിയ അന്തരം നിലനില്‍ക്കുന്നതായും പഠനത്തില്‍ വ്യക്തമായി.കൂടുതല്‍ മതവിശ്വാസികളും സമ്പന്നരുമുള്ള പഴയ പശ്ചിമ ജര്‍മനിയില്‍ 29 ശതമാനം കുട്ടികള്‍ മാത്രമാണ് വിവാഹബന്ധത്തിനു പുറത്ത് ജനിക്കുന്നത്. എന്നാല്‍, പഴയ കമ്യൂണിസ്ററ് പൂര്‍വ ജര്‍മനിയില്‍ 60 ശതമാനം കുട്ടികളും ഇങ്ങനെയാണ് ജനിക്കുന്നത്.germen new born babys