Do not have antibiotics if you have to stop these colds.

ജലദോഷം തടയാന്‍ ഇവയുണ്ടെങ്കില്‍ ആന്‍റിബയോട്ടിക്കുകള്‍ വേണ്ട.

Life

ജലദോഷം പലപ്പോഴും അസഹ്യവും അലോസരപ്പെടുത്തുന്നതുമാകാറുണ്ട്​. കാലാവസ്​ഥാ മാറ്റമോ പനിയോ ജലദോഷത്തിന്​ കാരണമാകാം. മറ്റ്​ കാരണങ്ങളാലും ജലദോഷമുണ്ടാകാം. അമിതമായ തുമ്മല്‍, ചുമ, തൊണ്ടയിലുണ്ടാകുന്ന അസ്വസ്​ഥതകള്‍, നേരിയ തലവേദന ഉള്‍പ്പെടെയുള്ളവയാണ്​ ഇതി​ന്‍റെ ലക്ഷണങ്ങള്‍. ഇതിനെ മറികടക്കാന്‍ ഉയര്‍ന്ന അളവിലുള്ള ആന്‍റിബയോട്ടിക്കുകളെ ആശ്രയിക്കുകയാണ്​ പലരും.

എന്നാല്‍ ജല​ദോഷത്തെ നിയന്ത്രിക്കാന്‍ സ്വാഭാവികമായ വഴികളുണ്ട്​. അഞ്ച്​ ഭക്ഷണ പദാര്‍ഥങ്ങള്‍ ഇതിന്​ നിങ്ങളെ സഹായിക്കും.

1. ഗ്രീന്‍ ടീ

ആന്‍റി ഇന്‍ഫ്ലമേറ്ററി ഘടകങ്ങള്‍ അടങ്ങിയ ഫ്ലവനോയിഡ്​ ധാരാളമായി ഗ്രീന്‍ ടീയില്‍ അടങ്ങിയിട്ടുണ്ട്​. ഇത്​ മികച്ച രോഗപ്രതിരോധ ശേഷിക്കും അതുവഴി മികച്ച ശാരീരിക അവസ്​ഥക്കും സഹായകം. ജലദോഷത്തിന്​ കാര്യമായ മാറ്റമുണ്ടാക്കാന്‍ ഗ്രീന്‍ ടീക്ക്​ സാധിക്കും.

2. വിറ്റാമിന്‍ സി

വിറ്റാമിന്‍ സി കൂടുതലായുള്ള ഭക്ഷണം കഴിക്കുന്നത്​ നിങ്ങളുടെ പ്രതിരോധ ശേഷിയെ ഉയര്‍ത്തും. പപ്പായ, ഒാറഞ്ച്​, സ്​ട്രോബറി, മത്തങ്ങ തുടങ്ങിയവ വിറ്റാമിന്‍ സിയുടെ സാന്നിധ്യം കൂടുതലുള്ളവയാണ്​.

3. തേന്‍

ബാക്​ടീരിയയെ തടയാന്‍ കഴിവുള്ള തേന്‍ ഒട്ടേറെ രോഗങ്ങള്‍ക്ക്​ പ്രതിരോധവും തീര്‍ക്കുന്നു. തിളപ്പിച്ചാറിയ പാലിലോ ഇളം ചൂടുള്ള വെള്ളത്തിലോ തേന്‍ ചേര്‍ത്തു കഴിക്കുന്നത്​ ജലദോഷത്തില്‍ നിന്ന്​ ആശ്വാസം നല്‍കാന്‍ സഹായിക്കും.

4. ബ്ലൂബെറി പഴങ്ങള്‍

ആന്‍റി ഒാക്​സിഡന്‍റ്​ ഘടകങ്ങള്‍ ധാരാളമായുള്ള ബ്ലൂബെറി പഴങ്ങള്‍ കഴിക്കുന്നത്​ രോഗപ്രതിരോധ ശേഷി ഉയര്‍ത്തും. പ്രഭാത ഭക്ഷണത്തി​നൊപ്പമോ തനിച്ചോ ഇവ കഴിക്കാം.

5. വെളുത്തുള്ളിയും സവാളയും

വെളുത്തുള്ളിയിലും സവാളയിലുമുള്ള ആന്‍റിബാക്​ടീരിയല്‍ ഘടകങ്ങള്‍ പനിയുടെ ലക്ഷണങ്ങളെ പ്രതിരോധിക്കാന്‍ ശേഷിയുള്ളവയാണ്​. ആരോഗ്യദായകമായ സൂപ്പ്​ രീതിയില്‍ ഇവ കഴിക്കാം.