Airtel's new offer behind Geo.Unlimited call for 9 rupees

ജിയോയെ പിന്നിലാക്കി എയര്‍ടെല്ലിന്‍റെ പുതിയ ഓഫര്‍; 9 രൂപക്ക് അണ്‍ലിമിറ്റഡ് കോള്‍

Tech

കുറഞ്ഞകാലം കൊണ്ട് തന്നെ രാജ്യത്തെ ടെലികോം രംഗത്ത് പടര്‍ന്നുപന്തലിച്ച റിലയന്‍സ് ജിയോയ്ക്ക് വെല്ലുവിളി ഉയര്‍ത്തി മറ്റൊരു ഭീമനായ എയര്‍ടെല്‍ പുതിയ ഓഫര്‍ പ്രഖ്യാപിച്ചു. ജിയോയുടെ 19 രൂപയുടെ പ്ലാനിനെ കടത്തിവെട്ടുന്ന തരത്തിലുള്ള ഓഫറാണ് എയര്‍ടെല്‍ അവതരിപ്പിക്കുന്നത്.

വെറും 9 രൂപയാണ് എയര്‍ടെല്ലിന്‍റെ എന്‍ട്രി ലെവല്‍ പ്ലാന്‍ നിരക്ക്. ഈ പ്ലാന്‍ റീച്ചാര്‍ജ് ചെയ്താല്‍ ഒരു ദിവസത്തേക്ക് റോമിങ് ഉള്‍പ്പെടെ രാജ്യത്ത് എവിടെയും പരിധികളില്ലാത്ത കോളും 100 എസ്എംഎസും 100 എംബി ഡാറ്റയും ലഭിക്കും. ജിയോയുടെ 19 രൂപയുടെ പ്ലാനില്‍ 20 എസ്എംഎസും 150 എംബി ഡാറ്റയും ഒരു ദിവസത്തേക്ക് പരിധികളില്ലാത്ത ഡാറ്റയുമാണ് ലഭിക്കുക. ഇത് കൂടാതെ 23 രൂപയുടെ പ്ലാനും എയര്‍ടെല്‍ ഉപഭോക്താക്കള്‍ക്കായി സമര്‍പ്പിച്ചു. ഇതില്‍ രണ്ടു ദിവസത്തേക്ക് പരിധികളില്ലാത്ത കോളുകളും 100 എസ്എംഎസും 200 എംബി ഡാറ്റയും ലഭിക്കും.