Consumption rate will not be allowed from June 1st: private buses

ജൂണ്‍ ഒന്ന് മുതല്‍ വിദ്യാര്‍ഥിക്ക് കണ്‍സഷന്‍ നിരക്ക് അനുവദിക്കില്ല: സ്വകാര്യ ബസുടമകള്‍

Local

ജൂണ്‍ ഒന്ന് മുതല്‍ സംസ്ഥാനത്തെ സ്വകാര്യ ബസുകളില്‍ കയറുന്ന ഒരു വിദ്യാര്‍ഥിക്കും കണ്‍സഷന്‍ നിരക്ക് അനുവദിക്കില്ലെന്ന് സ്വകാര്യ ബസുടമകളുടെ സംഘടന പ്രഖ്യാപിച്ചു. വരുന്ന അധ്യായന വര്‍ഷം മുതല്‍ വിദ്യാര്‍ഥികളില്‍ നിന്നും മുഴുവന്‍ നിരക്കും സ്വകാര്യ ബസുകള്‍ ഈടാക്കും. വിദ്യാര്‍ഥികളെ കുറഞ്ഞ നിരക്കില്‍ സ്വകാര്യ ബസുകളില്‍ പ്രവേശിപ്പിക്കണമെങ്കില്‍ സര്‍ക്കാര്‍ സബ്ഡിസി നല്‍കണമെന്നും ബസുടമകള്‍ വ്യക്തമാക്കി.വിദ്യാര്‍ഥികള്‍ കണ്‍സഷന്‍ നിരക്കില്‍ യാത്ര ചെയ്യുന്നത് ചോദ്യം ചെയ്ത് ഹൈക്കോടതിയെ സമീപിക്കാനും ബസുടമകളുടെ സംഘടന ആലോചിക്കുന്നുണ്ട്.