ജ്യോതിഷ പ്രകാരം നിങ്ങളുടെ 2016

Astro

മേടക്കൂറ് :(അശ്വതി, ഭരണി, കാർത്തികയിൽ ആദ്യത്തെ 15 നാഴിക) സർക്കാർ  ഉദ്യോഗസ്ഥർക്കു സ്ഥലമാറ്റവും സ്ഥാനക്കയറ്റവും പ്രതീക്ഷിക്കാം.       ചിലർക്കു ചില പ്രശ്നങ്ങൾ വരാവുന്നതാണ്. പഠനത്തിന്‍റെ  ആവശ്യത്തിനായി ചിലർക്കു വിദേശത്തേക്കു പോകാൻ അവസരം ലഭിക്കും.    പുത്രന്മാരാൽ മാനസിക സങ്കടം വരാനിടയുണ്ട്. ക്ഷേത്രദർശനം, തീർഥാടനം എന്നിവയ്ക്കുള്ള സന്ദർഭമാണ്. ആത്മാർഥതയുള്ള സുഹൃത്തുക്കൾ വന്നുചേരും. ചില യോഗങ്ങള്‍ ലഭിക്കാവുന്നതാണ് സുഖഭോഗങ്ങൾ പ്രതീക്ഷിക്കാം. വ്യാപാര വ്യവസായ മേഖലകള്‍ അഭിവൃദ്ധിയുണ്ടാകും  വാക്ചാതുര്യമുണ്ടാകും. സൽപ്രവൃത്തികൾ ചെയ്യും. ഉദരസംബന്ധമായ രോഗം വരാവുന്നതാണ്സന്താനങ്ങൾക്കായി  ധാരാളം   ചെലവഴിക്കേണ്ടിവരും.ധനം  സമ്പാദിക്കും പക്ഷേ ബഹുമതി ലഭിക്കുന്നതല്ല. സ്വയം വലിയ കാര്യങ്ങൾ ചെയ്യാൻ കഴിയാതെ വരും

ഇടവക്കൂറ്:  (കാർത്തികയിൽ 15 നാഴിക മുതൽ 60 നാഴിക, രോഹിണി, മകയിരത്തിൽ  ആദ്യത്തെ 30
നാഴിക) സകലവിധ സൗഭാഗ്യങ്ങളും ലഭിക്കാവുന്നതാണ്. ഭാര്യയ്ക്കും മാതാവിനും വളരെ നല്ല സമയമാകുന്നു. വാഹനം, വസ്തുക്കൾ എന്നിവ വാങ്ങാവുന്നതാണ്. പഠനത്തിൽ ശ്രദ്ധയും താൽപര്യവും പ്രകടിപ്പിക്കും. വ്യവസായത്താൽ ധാന്യങ്ങൾ ശേഖരിച്ചു ധാരാളം ധനം സമ്പാദിക്കും. അരി, പലവ്യഞ്ജന കടകളിൽ വ്യാപാരം വർധിക്കും. അലച്ചിൽ വരാനിടയുണ്ട്. കീഴ്തരമായ പ്രവൃത്തികൾചെയ്യും. അനുയോജ്യമല്ലാത്ത സൗഹൃദബന്ധം പുലർത്തും. സഹോദരങ്ങളാലും സുഹൃത്തുക്ക..ളാലും മാനസികവിഷമതകൾ ഉണ്ടാകും. പിതൃവഴി ചില ശല്യങ്ങൾ ഉണ്ടാകും. സർക്കാരിൽ കോൺട്രാക്റ്റ്, മറ്റ് തൊഴിലുകൾ‌ എന്നിവ ചെയ്യുന്നവർക്കു വളരെ ലാഭം പ്രതീക്ഷിക്കാം. സന്താനങ്ങൾക്കുപലവിധ നേട്ടങ്ങൾ ഉണ്ടാകും. വിവാഹം അന്വേഷിക്കുന്നവർക്ക് അൽപം തടസ്സം വന്നു കാര്യസാധ്യതയുണ്ടാകും.

മിഥുനക്കൂറ് : (മകയിരത്തിൽ 30 നാഴിക മുതൽ 60 നാഴിക, തിരുവാതിര, പുണർതത്തിൽ 45 നാഴിക)
ഭാഗ്യാനുഭവങ്ങളുടെയും ധനഐശ്വര്യത്തിന്റെയും സമയമായി കാണുന്നു. സാമർഥ്യവും കഴിവും എല്ലാ കാര്യങ്ങളിലും പ്രകടിപ്പിക്കും. റിയൽ‌ എസ്റ്റേറ്റുകാർക്കു വേഗം തൊഴിൽ നടക്കും. ബുദ്ധികൂർമതയുണ്ടാകും. സഹോദരർ കുറവായിട്ടിരിക്കും. അവരുമായി ഐക്യം കുറയും. അന്യരോടു സ്നേഹത്തോടെ പ്രവർത്തിക്കും. എന്നാൽ അത്യാവശ്യമായ സമയത്ത് അവരെ സഹായിക്കുന്നതല്ല. സൽക്കർമങ്ങളിൽ മനസ്സു ചെല്ലും. പുസ്തകം എഴുതുന്നവർക്കു പുരസ്കാരങ്ങൾ ലഭിക്കും. പുരുഷന്മാർക്കു സ്ത്രീകളാൽ പലവിധ നന്മകൾ ഉണ്ടാകും. ലുബ്ധമായി ചെലവു ചെയ്യും. പഠനത്തിൽ ശ്രദ്ധയും താൽപര്യവും പ്രകടിപ്പിക്കും. പൊതുമേഖലാരംഗത്തും പ്രതീക്ഷിച്ച നേട്ടം കൈവരിക്കാൻസാധിക്കും. ദമ്പതികളിൽ അഭിപ്രായം അംഗീകരിക്കും.

കർക്കടകക്കൂറ് :(പുണർതത്തിൽ 45 നാഴിക മുതൽ 60 നാഴിക, പൂയം, ആയില്യം) സർക്കാർ ഉദ്യോഗത്തിനായി പരിശ്രമിക്കാവുന്നതാണ്. വാക്ചാതുര്യമുണ്ടാകും. സംസാരത്തിൽ സത്യം കുറവായിരിക്കും. ത്യാഗമനസ്കതയോടു കൂടി പ്രവർത്തിക്കും. ചിലരെ ധാരാളമായി സഹായിക്കും. ഉന്നത സ്ഥാനലബ്ധിയുണ്ടാകും. എന്നാൽ മനോവ്യാകുലത അനുഭവപ്പെടും. പഠനത്തിൽ ശ്രദ്ധയും താൽപര്യവും പ്രകടിപ്പിക്കും. ചിലർക്കു നയനരോഗം അനുഭവപ്പെടാം. നേർവഴിയിൽ ചിന്ത പോകുന്നതല്ല. നൃത്ത സംഗീത മത്സരങ്ങളിൽ പങ്കെടുക്കുന്നവർക്ക് വിജയസാധ്യത കാണുന്നു. ഉപദ്രവങ്ങൾ വരാനിടയുണ്ട്. ചിലർക്കു ശത്രുക്കൾ ഉണ്ടാകും. വിവാഹം അന്വേഷിക്കുന്നവർക്ക് അനുയോജ്യമായ ബന്ധം ലഭ്യമാകും. പലവിധ രോഗങ്ങളാൽ വൈഷമ്യം അനുഭവിക്കും..

ചിങ്ങക്കൂറ്: (മകം, പൂരം, ഉത്രത്തിൽ ആദ്യത്തെ 15 നാഴിക) അഡ്വക്കറ്റുമാർക്ക് പല കേസുകളും വിജയിക്കാൻ‌ കഴിയും. സാമ്പത്തികനേട്ടം പ്രതീക്ഷിക്കാം. പുനർവിവാഹം അന്വേഷിക്കുന്നവർക്ക് നട.ക്കാനുള്ള സാധ്യത കാണുന്നു. മാനസിക സന്തോഷം ലഭിക്കും. മനസ്സമാധാനം കുറയും. കുടുംബത്തിൽ നിന്നു മാറിത്താമസിക്കാവുന്നതാണ്. പിതാവിനാൽ മാനസികവിഷമതകൾ ഉണ്ടാകും.വിദേശത്തു ജോലിക്കായി പരിശ്രമിക്കാവുന്നതാണ്‌. പല മേഖലകളിൽ‌ നിന്നു വരുമാനം വന്നുചേരാം. എല്ലാ കാര്യങ്ങളും ചെയ്തു തീർക്കാൻ കഴിയും. പുത്രലബ്ധിക്കുള്ള സന്ദർഭംകാണുന്നു. സ്വന്തമായി കോൺട്രാക്റ്റ്, മറ്റ് തൊഴിലുകൾ ചെയ്യുന്നവർക്ക് മികച്ച നേട്ടം കൈവരിക്കും. വ്യാപാര വ്യവസായ മേഖലകൾ അഭിവൃദ്ധിയുണ്ടാകും. സ്വന്തമായി ജോലി അന്വേഷിക്കുന്നവർക്ക് അൽപം അകലെ ലഭ്യമാകും…

കന്നിക്കൂറ്: (ഉത്രത്തിൽ 15 നാഴിക മുതൽ 60 നാഴിക, അത്തം, ചിത്തിരയിൽ ആദ്യത്തെ 30 നാഴിക) നല്ല ജീവിതം നയിക്കാൻ സാധിക്കും. കുടുംബഭൂസ്വത്തുക്കൾ വിൽ‌ക്കാൻ ആഗ്രഹിക്കുന്നവർക്ക്‌ അതുനടക്കും. സുഹൃത്തുക്കളാൽ ധനനഷ്ടം വരാനിടയുണ്ട്. ബന്ധുക്കളിൽ നിന്ന്‌ അകലുന്നതായിരിക്കും. അയൽവാസികളുമായി പിണക്കം വരാനിടയുണ്ട്. ഗൃഹം നിർമിക്കാവുന്നതാണ്. സന്താനങ്ങൾക്കു ചില വിഷമതകൾ ഉണ്ടാകും. ക്ഷേത്രദർശനം, തീർഥാടനം എന്നിവയ്ക്കുള്ള അവസരപ്രാപ്തിയുണ്ടാകും. പഠനത്തിൽ ശ്രദ്ധ കുറയും. ദാനധർമങ്ങൾ ചെയ്യും. എന്നാൽ പ്രവൃത്തികൾഅന്യർക്ക് അസംതൃപ്തി നൽകും. സ്വന്തമായി തൊഴിൽ ചെയ്യുന്നവർക്ക് അഭിവൃദ്ധിയുണ്ടാകും. സന്താനങ്ങൾക്കു വിദേശത്ത് ഉപരിപഠനത്തിനു പ്രവേശനം ലഭിക്കും. നൃത്ത സംഗീത മത്സരങ്ങളിൽപങ്കെടുക്കുന്നവർക്കു വിജയസാധ്യത കാണുന്നു.

തുലാക്കൂറ്:(ചിത്തിരയിൽ 30 നാഴിക മുതൽ 60 നാഴിക, ചോതി, വിശാഖത്തിൽ ആദ്യത്തെ45നാഴിക) പല മേഖലകളിലും വരുമാനം വന്നുചേരും. നവദമ്പതികൾക്കു സന്താനപ്രാപ്തിയുടെ സമയമാണ്. ആത്മാർഥതയുള്ള ഭൃത്യന്മാരെ ലഭിക്കും. വാഹനം വാങ്ങാവുന്നതാണ്. സ്വന്തമായികോൺട്രാക്റ്റ്, മറ്റ് തൊഴിലുകൾ ചെയ്യുന്നവർക്കു മികച്ച നേട്ടം ലഭിക്കും. മാതാവിനോടു സ്നേഹമായിരിക്കും. എന്നാൽ സഹോദരസ്നേഹം കുറയും. വിദേശത്തു ജോലിക്കായി പരിശ്രമിക്കാവുന്നതാണ്. അവിടെ എല്ലാവിധ സുഖഭോഗങ്ങളും ധനാഭിവൃദ്ധിയും ഉണ്ടാകും. അടിക്കടി യാത്രചെയ്യേണ്ടി വരും. പഠനത്തിൽ ശ്രദ്ധയും താൽപര്യവും പ്രകടിപ്പിക്കും. എല്ലാ മേഖലകളിലും പ്രശസ്തിയും ധനവരവും ഉണ്ടാകും. വ്യാപാരത്താലും വ്യവസായത്താലും ധാരാളം ലാഭം ലഭ്യമാകും

വൃശ്ചികക്കൂറ്: (വിശാഖത്തിൽ 45 നാഴിക മുതൽ 60 നാഴിക, അനിഴം, തൃക്കേട്ട) അധ്യാപികവൃത്തിക്കായി പരീക്ഷ എഴുതുന്നവർക്കു ലഭിക്കാനുള്ള സാധ്യത കാണുന്നു. സ്ഥലം മാറി താമസിക്കാവുന്നതാണ്. പരീക്ഷകളിൽ‌ പങ്കെടുക്കുന്നവർക്ക് വിജയസാധ്യത കാണുന്നു. അന്യർക്കായിജോലി ചെയ്യും. പാചകജോലി ചെയ്യുന്നവർക്ക് മികച്ചലാഭം പ്രതീക്ഷിക്കാം. മാതാപിതാക്കളാൽമാനസികസന്തോഷം ലഭ്യമല്ല. മനസ്സിലൊരു വേദന എപ്പോഴും ഉണ്ടായിരിക്കും. സുഹൃത്തുക്കളുമായി നീരസം വരാവുന്നതാണ്. സർക്കാരിൽ നിന്നു ബഹുമതി ലഭ്യമാകും. കഥ, കവിത എഴുതുന്നവർക്ക് പ്രശസ്തി ലഭിക്കാവുന്നതാണ്. എല്ലാ മേഖലകളിലും വിജയം കൈവരിക്കും. അനുസരണയുള്ള ഭൃത്യന്മാരെ ലഭിക്കും. വാഹനം വാങ്ങാനുള്ള സന്ദർഭം വന്നുചേരും .

ധനുക്കൂറ്: (മൂലം, പൂരാടം, ഉത്രാടത്തിൽ ആദ്യത്തെ 15 നാഴിക) ന്യായാധിപൻ, പിഎ മുതലായ ത.
സ്തികയിലേക്കു പരീക്ഷ എഴുതുന്നവർക്ക് ലഭിക്കാനുള്ള സാധ്യത കാണുന്നു. മന്ത്രിസഭാ അംഗങ്ങൾക്ക് സ്ഥാനലബ്ധി പ്രതീക്ഷിക്കാം. ദൈവഭക്തിയുണ്ടാകും. ബ്രാഹ്മണരെയും അതിഥികളെയും സഹായിക്കുകയും നല്ല വിദ്യാഭ്യാസവും സന്താനഭാഗ്യവും ലഭിക്കാവുന്നതാണ്. പുണ്യകർമങ്ങൾ ചെയ്യും. നൃത്തസംഗീത മത്സരങ്ങളിൽ പങ്കെടുക്കുന്നവർക്ക് വിജയസാധ്യത കാണുന്നു. തടി,    സുഗന്ധദ്രവ്യങ്ങളാൽ വ്യാപാരം ചെയ്യുന്നവർക്ക് അധികലാഭം പ്രതീക്ഷിക്കാം. വ്യാപാര വ്യവസായ മേഖലകള്‍ അഭിവൃദ്ധിയുണ്ടാകും. സന്താനങ്ങൾക്ക് പലവിധ നേട്ടങ്ങൾ വരാവുന്നതാണ്. വിവാഹം അന്വേഷിക്കുന്നവർക്ക് അനുയോജ്യമായ ബന്ധം ലഭിക്കും. ദമ്പതികൾ പരസ്പരം അഭിപ്രായങ്ങൾ അറിഞ്ഞ് പ്രവർത്തിക്കും

മകരക്കൂറ് (ഉത്രാടത്തിൽ 15 നാഴിക മുതൽ 60 നാഴിക, തിരുവോണം, അവിട്ടത്തിൽ ആദ്യത്തെ 30
നാഴിക) പട്ടാളത്തിലോ പോലിസിലോ ചേരാൻ ആഗ്രഹിക്കുന്നവർക്കു കാര്യസാധ്യതയുടെ സമയ…
പുണ്യക്ഷേത്രദർശനം, തീർഥാടനം എന്നിവയ്ക്കുള്ള സമയമായി കാണുന്നു. ജ്യോതിഷംമായാജാലം മുതലായവ അഭ്യസിക്കാവുന്നതാണ്. വിവാഹം അന്വേഷിക്കുന്നവർക്ക് അനുയോജ്യമായ ബന്ധം ലഭിക്കുന്നതല്ല. സുഹൃത്തുക്കളാൽ ധനനഷ്ടം വരാവുന്നതാണ്. രോഗം തിരിച്ചറിയാതെ വിഷമിക്കും. എണ്ണ, ഉരം മുതലായ കമ്പനികളിൽ വരുമാനം വർധിക്കും. കുടുംബത്തിൽനിന്നു മാറി താമസിക്കാനുള്ള സന്ദർഭം കാണുന്നു. ശരീരസുഖം ഉണ്ടാകും. ധൈര്യമായി എല്ലാ പ്രശ്നങ്ങളും നേരിടും. അപ്രതീക്ഷിതമായി ചെലവുകൾ വന്നുചേരും. പിതാവിന്‌ അസുഖങ്ങൾ വരാനിടയുണ്ട്.

കുംഭക്കൂറ്: (അവിട്ടത്തിൽ 30 നാഴിക മുതൽ 60 നാഴിക, ചതയം, പൂരുരുട്ടാതിയിൽ ആദ്യത്തെ 45നാഴിക) പട്ടാളത്തിലോ പോലിസിലോ ചേരാൻ ആഗ്രഹിക്കുന്നവർക്കു കാര്യസാധ്യതയുടെ സമയമാണ്. തൊഴിലിൽ സാമർഥ്യവും അറിവും ഉണ്ടാകും. മാതുലന്മാരാൽ മാനസിക വിഷമതകൾ വരാനിടയുണ്ട്. ബന്ധുക്കളാൽ ശല്യം വരാവുന്നതാകുന്നു. ശത്രുഭയം ഉണ്ടാകും. ഉദരസംബന്ധമായിരോഗം വരാനിടയുണ്ട്. സ്വതന്ത്ര്യചിന്തയുണ്ടാകും. സ്വന്തം ഇഷ്ടാനുസരണം പ്രവർത്തിക്കും. സാമർഥ്യത്തോടെ എല്ലാ ജോലികളും ചെയ്തുതീർക്കും. എന്നാൽ മനോചഞ്ചലം വരാനിടയുണ്ട്. ശാസ്ത്രജ്ഞർക്ക് അനുകൂലമായ സമയമായി കാണുന്നു. ഒരു സംഘത്തിന്റെയോ സമുദായത്തിന്റെയോ അധ്യക്ഷത വഹിക്കാനുള്ള സമയമാണ്. കമ്പനിയിലെ ഉന്നത ഉദ്യോഗസ്ഥർക്ക് നിർവാഹകച്ചുമതല ലഭിക്കും

മീനക്കൂറ്:(പൂരുരുട്ടാതിയിൽ 45 നാഴിക മുതൽ 60 നാഴിക, ഉത്രട്ടാതി, രേവതി) വിദേശത്തുജോലിക്കായി പരിശ്രമിക്കുന്നവർക്ക ലഭിക്കാനുള്ള സാധ്യത കാണുന്നു. ധാരാളം സമ്പാദിക്കും. സന്താനങ്ങളാല്‍ മാനസിക സന്തോഷം ഉണ്ടാകും. വേദാന്തചിന്തകൾ ഉണ്ടാകും. ജ്യോതിഷംപോലുള്ള ശാസ്ത്രങ്ങൾ പഠിക്കാവുന്നതാണ്. ഭാഗ്യാനുഭവക്കുറവ് വരാനിടയുണ്ട്. അന്യർക്ക് ശല്യംഉണ്ടാക്കുന്നതായിരിക്കും. പഠനത്തിൽ ശ്രദ്ധയും താൽപര്യവും പ്രകടിപ്പിക്കും. ശത്രുക്കളെ ജയിക്കുംഎന്നാൽ മതിപ്പു ലഭിക്കുന്നതല്ല. തൊഴിലഭിവൃദ്ധിയുണ്ടാകും. കാര്യസാധ്യതയുടെ സമയമാണ്വിദ്യാർഥികൾക്ക് ഉന്നത നിലവാരത്തിലുള്ള വിജയം കണ്ടെത്തും. സർക്കാരിൽ പെൻഷൻ, മറ്റ് ആനുകൂല്യങ്ങൾ എന്നിവയ്ക്കായി അപേക്ഷിച്ചിട്ടുള്ളവർക്ക് ലഭിക്കും. ഗൃഹം നിർമിക്കാൻ ഉചിതമായസമയമാണ്. വിവാഹം അന്വേഷിക്കുന്നവർക്കു നടക്കാനുള്ള സാധ്യത കാണുന്നു. ദാനധർമങ്ങൾ ചെയ്യും. വിനോദയാത്രയ്ക്അവസരമുണ്ടാകും