ടി വി എസ് മോട്ടോഴ്സിന്‍റെ സ്പെഷല്‍ എഡിഷന്‍ ജുപ്പിറ്റര്‍ മില്യണ്‍ ആര്‍ വിപണിയില്‍

Auto, Featured

കൊച്ചി : ഇന്ത്യയിലെ ഏറ്റവും വലിയ ഇരുചക്ര വാഹന നിര്‍മാതാക്കളില്‍ ഒന്നായ ,ടി വി എസ് മോട്ടോഴ്സ് ,ടിവിഎസ് ജുപ്പിറ്റര്‍ മില്യണ്‍ ആര്‍ സ്പെഷല്‍ എഡിഷന്‍ വിപണിയിലിറക്കി (tvs motors new two wheeler ).കേവലം 30 മാസത്തിനുള്ളില്‍ വിറ്റഴിച്ചതിന്റെ ഭാഗമായാണ് ജുപ്പിറ്റര്‍ മില്യണ്‍ ആര്‍ അവതരിപ്പിച്ചത്.

10 ലക്ഷത്തെ അനുസ്മരിച്ചുകൊണ്ട് ജുപ്പിറ്റര്‍ മില്യണ്‍ ആര്‍ -ല്‍ 10 പ്രത്യേക ഘടകങ്ങള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.റോയല്‍ വൈന്‍ നിറമുള്ള പുതിയ ജുപ്പിറ്ററില്‍ ഡ്യുവല്‍ ടോണ്‍ സീറ്റാണുള്ളത്(tvs motors new two wheeler ).മുന്‍ഭാഗത്തെ ഡിസ്ക് ബ്രേയ്ക്ക്,മൊബീല്‍ ചാര്‍ജര്‍ സംവിധാനം,ക്രോം മിറര്‍,ഫ്ലോര്‍ മാറ്റ്,മില്ല്യണ്‍ ആര്‍ കീ റിങ്ങ് എന്നിവയാണ് മറ്റു ഘടകങ്ങള്‍.

tvs 1 tvs 2

സമ്പൂര്‍ണ്ണ അലൂമിനിയം ലോഫിക്ഷന്‍ 110 സിസി എഞ്ചിന്‍,ഏറ്റവും മികച്ച ഇന്ധനക്ഷമത,മെറ്റല്‍ ബോഡി എന്നിവയോടുകൂടിയാണ് മില്യണ്‍ ആര്‍ -ന്‍റെ വരവ്.ഡല്‍ഹി എക്സ് ഷോറൂം വില 53,034 രൂപ.പത്തുലക്ഷം കുടുംബങ്ങള്‍ ടിവിഎസില്‍ അര്‍പ്പിച്ച സ്നേഹത്തിനും വിശ്വാസത്തിനും ഉള്ള കമ്പനിയുടെ ആദരം കൂടിയാണ് പുതിയ ജുപ്പിറ്റര്‍  മില്യണ്‍ ആര്‍ എന്ന് ടിവിഎസ്‌ മോട്ടോര്‍ കമ്പനി മാര്‍ക്കറ്റിംഗ് വൈസ് പ്രസിഡന്റ് അനിരുദ്ധ ഹല്‍ദാര്‍ പറഞ്ഞു(tvs motors new two wheeler ).