Trump's financial advisor, Garry Cohen, has resigned

ട്രംപി​ന്‍റെ സാമ്ബത്തിക ഉപദേഷ്​ടാവ്​ ഗാരി കൊഹന്‍ രാജിവെച്ചു

Featured, International

വൈറ്റ്​ ഹൗസിലെ മുതിര്‍ന്ന സാമ്ബത്തിക ഉപദേഷ്​ടാവ്​ ഗാരി കൊഹന്‍ രാജിവെച്ചു. വ്യാപാര നയം സംബന്ധിച്ച്‌​ പ്രസിഡന്‍റ്​ ഡൊണാള്‍ഡ്​ ട്രംപുമായുണ്ടായ അഭിപ്രായ ഭിന്നതയാണ്​ രാജിക്ക്​ ഇടവെച്ചത്​.

സ്​റ്റീല്‍, അലൂമിനിയം എന്നിവയുടെ ഇറക്കുമതി തീരുവ വര്‍ധിപ്പിക്കാനുള്ള ട്രംപി​​െന്‍റ തീരുമാനത്തെ എതിര്‍ത്താണ്​ ഗാരി കൊഹ​​െന്‍റ രാജി​. തീരുവ വര്‍ധിപ്പിച്ചാല്‍ വില വര്‍ധനയുണ്ടാകുമെന്ന്​ ചൂണ്ടിക്കാട്ടി ട്രംപി​​െന്‍റ തീരുമാനത്തെ കൊഹന്‍ എതിര്‍ക്കുകയായിരുന്നു. സ്വതന്ത്ര വ്യാപാരത്തെ പിന്തുണക്കുന്നയാളാണ്​ ഗാരി കൊഹന്‍.

ട്രംപ് ഭരണകൂടത്തില്‍ നിന്ന് രാജിവെക്കുന്ന പ്രധാനികളില്‍ അഞ്ചാമത്തെയാളാണ് ഗാരി. വാര്‍ത്താവിനിമയ മേധാവി ഹോപ് ഹിക്ക് കഴിഞ്ഞയാഴ്ച രാജിവെച്ചിരുന്നു. രാജിവെച്ച ഗാരിയുടെ ഇതുവരെയുള്ള പ്രവര്‍ത്തനങ്ങ​ള്‍ക്ക്​ ട്രംപ്​ നന്ദി പറഞ്ഞു.