Pay with the debit / credit card to the government

ഡെബിറ്റ്/ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ച്‌ സര്‍ക്കാരിലേക്ക് പണമടയ്ക്കാം

Featured, Local

സംസ്ഥാന സര്‍ക്കാരിലേക്ക് വിവിധ ആവശ്യങ്ങള്‍ക്കായി പണം അടയ്ക്കാനുള്ള ഓണ്‍ലൈന്‍ സംവിധാനമായ ഇ-ട്രഷറിയില്‍ ഇനിമുതല്‍ ഡെബിറ്റ്/ക്രെഡിറ്റ് കാര്‍ഡുള്ളവര്‍ക്കും പണമടയ്ക്കാം. ഈ സംവിധാനത്തിന്റെ ഉദ്ഘാടനം ധനമന്ത്രി ഡോ. ടി എം തോമസ് ഐസക് നിര്‍വഹിച്ചു.

ട്രഷറി ഇടപാടുകള്‍ കൂടുതല്‍ സുതാര്യവും വേഗത്തിലും ലളിതവുമാക്കുന്നതിന്റെ ഭാഗമായിട്ടാണ് ഇ-ട്രഷറി സംവിധാനം ഏര്‍പ്പെടുത്തിയിട്ടുളളത്. എന്നാല്‍, നിലവില്‍ ഇന്റര്‍നെറ്റ് ബാങ്ക് സൗകര്യമുള്ളവര്‍ക്കുമാത്രമേ ഇ-ട്രഷറി വഴി ഓണ്‍ലൈനായി പണം അടയ്ക്കാന്‍ സാധിച്ചിരുന്നുള്ളൂ. സര്‍ക്കാരിലേക്ക് പണം അടയ്ക്കാനുള്ള ഓണ്‍ലൈന്‍ പോര്‍ട്ടലായ ഇ-ട്രഷറി www.etreasury.kerala.gov.in വഴി കാര്‍ഡ് പെയ് മന്റ് ഓപ്ഷന്‍ തെരഞ്ഞെടുത്ത് ഇടപാടുകാര്‍ക്ക് പണമടച്ച്‌ അപ്പോള്‍ത്തന്നെ ചെലാന്‍ കൈപ്പറ്റാം.

ഇതോടുകൂടി ഇന്റര്‍നെറ്റ് ബാങ്കിങ്, ഇ-ട്രഷറിയുമായി ബന്ധിപ്പിച്ചിട്ടുള്ള ബാങ്കുകളുടെ ബ്രാഞ്ചുകള്‍, സംസ്ഥാനത്തെ ട്രഷറി കൗണ്ടറുകള്‍, അക്ഷയകേന്ദ്രങ്ങള്‍ എന്നിവ കൂടാതെ ഡെബിറ്റ്/ക്രെഡിറ്റ് കാര്‍ഡ് വഴിയും സര്‍ക്കാരിലേക്ക് പണമടയ്ക്കാന്‍ കഴിയും. ഫെഡറല്‍ ബാങ്കുമായി സഹകരിച്ചാണ് ഈ സംവിധാനം ഏര്‍പ്പെടുത്തിയിട്ടുള്ളത്.

Click Here : – ഡെബിറ്റ്/ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ച്‌ സര്‍ക്കാരിലേക്ക് പണമടയ്ക്കാം