ഡെമു ട്രെയിനുകളില്‍ എയര്‍ കണ്ടീഷന്‍ഡ് കോച്ചുകള്‍

Featured, News

ഡെമു ട്രെയിനുകളില്‍ എയര്‍ കണ്ടീഷന്‍ഡ് കോച്ചുകള്‍ DEMU

ന്യൂഡല്‍ഹി: ഇന്ത്യന്‍ റെയില്‍വേ ഇതാദ്യമായി ഡെമു ട്രെയിനുകള്‍ക്കുള്ള എയര്‍ കണ്ടീഷന്‍ഡ് കോച്ചുകള്‍ വികസിപ്പിച്ചു. നിലവില്‍ ഡെമു ട്രെയിനുകളില്‍ നോണ്‍-എസി കോച്ചുകള്‍ മാത്രമേയുള്ളൂ. ഇന്ത്യന്‍ റെയില്‍വേയുടെ െൈചന്നൈ അടിസ്ഥാനമായുള്ള ഇന്റഗ്രല്‍ കോച്ച് ഫാക്ടറിയിലാണ് എസി കോച്ച് വികസിപ്പിച്ചത്.
നിലവില്‍ എട്ട് കോച്ചുകളുള്ള ഡെമു ട്രെയിനുകളില്‍ ഇനി രണ്ട് പുതുതായി വികസിപ്പിച്ച എസി കോച്ചുകള്‍ കൂടിയുണ്ടാകും. ഇത്തരത്തില്‍ രണ്ട് എസി കോച്ചുകളുള്ള നാലു ഡെമു ട്രെയിനുകള്‍ പുറത്തിറക്കാനാണ് ഇന്റഗ്രല്‍ കോച്ച് ഫാക്ടറി പദ്ധതിയിടുന്നത്. ഉപയോക്താക്കളില്‍ നിന്ന് ലഭിക്കുന്ന പ്രതികരണം അറിഞ്ഞ ശേഷം കൂടുതല്‍ Indias first air conditioned DEMU train launchedകോച്ചുകള്‍ നിര്‍മ്മിക്കും. ac coach

 എസി കോച്ചുകളില്‍ ഒരോ വരിയിലും ചാരിക്കിടക്കാവുന്ന അഞ്ച് കസേരകളാകും ഉണ്ടാകുക. ആകെ 73 പേര്‍ക്ക് ഇതില്‍ യാത്ര ചെയ്യാനാകും. പ്രകൃതി സൗഹൃദ ബയോ ടോയ്‌ലറ്റുകളാണ് ഇവയിലുണ്ടാവുക. 700 കുതിരശക്തി-ആറു കോച്ച്, 1400 കുതിരശക്തി-8 കോച്ച്, 1600 കുതിരശക്തി-10 കോച്ച് എിങ്ങനെ മൂന്ന് വിധത്തിലുള്ള ഡെമു ട്രെയിനുകളാണ് ഇന്ത്യന്‍ റെയില്‍വേ ഇപ്പോള്‍ ഓടിക്കുന്നത്. Indias first air conditioned DEMU train launched