തായ്‌ലന്‍ഡില്‍ സ്‌ഫോടന പരമ്പര: നാല് പേര്‍ കൊല്ലപ്പെട്ടു

Featured, News

തായ്‌ലന്‍ഡില്‍ സ്‌ഫോടന പരമ്പര: നാല് പേര്‍ കൊല്ലപ്പെട്ടു

ബാങ്കോക്ക്: തായ്‌ലന്‍ഡിലുണ്ടായ സ്‌ഫോടന പരമ്പരയില്‍ നാലുപേര്‍ മരിച്ചു. മരണ സംഖ്യ ഉയരുമെന്ന്   ഭയപ്പെടുന്നു. അനവധി  വിദേശികള്‍  അടക്കം  നൂറിലധികം  പേര്‍ക്ക് പരിക്കേറ്റതയാണ്   പ്രാഥമിക  നിഗമനം . ദക്ഷിണ തായ്‌ലന്‍ഡിലെ ഹുവ ഹിന്നിലും സമീപ നഗരങ്ങളിലുമാണ്24 മണിക്കൂറിനിടയില്‍ എട്ട് സ്‌ഫോടനങ്ങള്‍ നടന്നത്.bomb blast thailand

tai blast

വിനോദ സഞ്ചാര കേന്ദ്രമായ ഫുകറ്റ്, സുറത് താനി, തരംഗ് എന്നീ നഗരങ്ങളിലാണ് സ്‌ഫോടനം നടന്നതെന്ന് ജില്ലാ ഭരണാധികാരി സുതിപോങ് ക്ലായ്‌ഡോണ്‍ വ്യക്തമാക്കി. ഹുവ ഹിന്നില്‍ രണ്ടു പേരും സുത് താനിയിലും തരംഗിലും ഓരോരുത്തരുമാണ് മരണപ്പെട്ടത്. സ്ഫോടനത്തിന്  പിറകില്‍  ഏതു  സംഘടനയാണെന്ന്  മനസിലായിട്ടി ല്ലെന്ന്  പോലിസ്  അറിയിച്ചു .bomb blast thailand