താര രാജാവ്‌ മോഹന്‍ ലാല്‍ തെരഞ്ഞെടുപ്പ് ഗോദയിലേക്ക്

Featured, News

ചങ്ങനാശേരി  : നിയമസഭാ തെരഞ്ഞെടുപ്പില്‍ മോഹന്‍ലാല്‍ സ്‌ഥാനാര്‍ത്ഥിയായേക്കുമെന്ന്‌ റിപ്പോര്‍ട്ടുകള്‍. ചങ്ങനാശേരി നിയോജക മണ്ഡലത്തില്‍നിന്നാവും താരം മത്സരിക്കുകയെന്നും സൂചന .എന്‍.എസ്‌.എസിന്‍റെ  പിന്തുണയോടെ തെരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കുന്ന ലാല്‍ കോണ്‍ഗ്രസ്‌ സ്‌ഥാനാര്‍ത്ഥിയായാവും മത്സരിക്കുക.

മത്സരിക്കുന്നത്‌ മോഹന്‍ലാലെങ്കില്‍ ചങ്ങനാശേരി സീറ്റ്‌ വിട്ടുനല്‍കാന്‍ തയ്യാറാണെന്ന്‌ കേരള  കോണ്‍ഗ്രസ്‌  വ്യക്‌തമാക്കിയതായും റിപ്പോര്‍ട്ടുകളുണ്ട്‌. ലാലിനെ സ്‌ഥാനാര്‍ത്ഥിയാക്കുന്നതിനും ഒപ്പം എന്‍.എസ്‌.എസിന്‍റെ  പിന്തുണ ഉറപ്പാക്കുന്നതിനും പ്രവര്‍ത്തിച്ചത്‌ കേരള കോണ്‍ഗ്രസ്‌ എം.എല്‍.എയായ എന്‍. ജയരാജനാണെന്നും സ്‌ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുണ്ട്‌.

സുരേഷ്‌ ഗോപിക്കൊപ്പം മോഹന്‍ലാലിന്‍റെ യും രാഷ്‌ട്രീയ പ്രവേശം ഏറെ നാളായി ചര്‍ച്ചചെയ്യപ്പെട്ടിരുന്നു. ഒരുവര്‍ഷം മുമ്പ്‌ എന്‍.എസ്‌.എസ്‌ ആസ്‌ഥാനത്ത്‌ ഔദ്യോഗിക പരിപാടിക്ക്‌ അതിഥിയായി എത്തിയപ്പോള്‍ മുതലാണ്‌ മോഹന്‍ലാലിന്‍റെ  രാഷ്‌ട്രീയ പ്രവേശനത്തിന്റെ ആദ്യ സൂചനകള്‍ പുറത്തായത്‌. എന്‍ ജയരാജനൊപ്പം തിരുവഞ്ചൂര്‍ രാധാകൃഷ്‌ണനും ലാലിനെ രാഷ്‌ട്രീയത്തിലിറക്കാനുള്ള നീക്കങ്ങള്‍ക്ക്‌ ആക്കം കൂട്ടിയതായാണ്‌ സൂചന. മോഹന്‍ലാലിനെ  കൂടാതെ   ബി.ജെ.പി സ്‌ഥാനാര്‍ത്ഥിയായി സുരേഷ്‌ ഗോപി വട്ടിയൂര്‍ക്കാവില്‍നിന്നും മത്സരിക്കുമെന്നും സൂചനയുണ്ട്‌.