Wendy hair conditioner to get shiny hair

തിളങ്ങുന്ന മുടി സ്വന്തമാക്കാന്‍ വെണ്ടക്കാ കണ്ടീഷണര്‍

Health

ഇടതൂര്‍ന്ന നീളമുള്ള മുടി ആഗ്രഹിക്കാത്ത പെണ്‍കുട്ടികളില്ല. എന്നാല്‍ അടവുകള്‍ പലതും പയറ്റിയിട്ടും മുടി ആരോഗ്യത്തോടെ ഇരിക്കാറില്ല. തിളങ്ങുന്ന മുടി സ്വന്തമാക്കാന്‍ ഒരു സിമ്ബിള്‍ വഴിയുണ്ട്. എന്താണെന്നോ? വീട്ടില്‍ സുലഭമായുള്ള വെണ്ടക്കാ കൊണ്ടു മുടിയുടെ പ്രശ്‌നങ്ങളെല്ലാം പമ്ബ കടത്താം.

മാനസിക സമ്മര്‍ദ്ദവും അന്തരീക്ഷത്തിലെ പൊടിപടലങ്ങളും പോഷകാഹാരക്കുറവുമെല്ലാം നിങ്ങളുടെ മുടിയെ വരണ്ടുണങ്ങിയതാക്കും. ഇത്തരക്കാര്‍ക്ക് ഉദാത്തമായ പ്രതിവിധിയാണ് വെണ്ടക്ക. വിറ്റാമിന്‍ എ,സി, കെ എന്നിവയാലും ആന്റി ഓക്‌സിഡന്റുകളാലും സമൃദ്ധമായ വെണ്ടക്കയില്‍ നിയാസിന്‍, തിയാമിന്‍, ഫൈബര്‍, മാഗ്‌നീഷ്യം, മാഹ്കനീസ്, സിങ്ക്, കോപ്പര്‍, പൊട്ടാസ്യം, ഫോളിക് ആസിഡ്, അയേണ്‍ തുടങ്ങിയവയും ഉണ്ട്. വെണ്ടക്കയില്‍ നിന്നുണ്ടാക്കുന്ന പ്രകൃതിദത്തമായ ഹെയര്‍ കണ്ടീഷണര്‍ മുടിയുടെ വരള്‍ച്ച ഇല്ലാതാക്കുകയും കൂടുതല്‍ മൃദുവും തിളക്കമുള്ളതുമാക്കുകയും ചെയ്യുന്നു.

വെണ്ടയ്ക്കാ കണ്ടീഷണര്‍ തയ്യാറാക്കുന്ന രീതി

പത്തു വെണ്ടക്ക എടുത്ത് നീളത്തില്‍ അരിയുക. ഇനി ഇവ ഒന്നേകാല്‍ കപ്പു വെള്ളത്തിലിട്ട് നന്നായി തിളപ്പിക്കുക. ചെറിയ ചൂടില്‍ വേണം വേവിക്കാന്‍. പശ രൂപത്തില്‍ ആവുന്ന വെണ്ടക്കയിലേക്ക് നല്ല സുഗന്ധം ലഭിക്കുന്നതിനായി ഒരുതുള്ളി ലാവെന്‍ഡറോ കര്‍പ്പൂരാദി എണ്ണയോ ചേര്‍ക്കാം. ഇതിലേക്ക് അല്‍പം തേനോ നാരാങ്ങാ നീരോ ചേര്‍ക്കുന്നതും നല്ലതാണ്. മിശ്രിതം തണുക്കുന്നതോടെ അരിച്ചെടുക്കുക. െവണ്ടയ്ക്കാ കണ്ടീഷണര്‍ റെഡിയായി.