തീവ്രം, വീക്ഷണം, ആക്ഷൻ ഹീറോ ബിജു

Music

പ്രേമത്തിനു ശേഷം ആഘോഷം തീര്‍ക്കാൻ നിവിൻ പോളി വീണ്ടുമെത്തുകയാണ് ആക്ഷൻ ഹീറോ ബിജുവെന്ന ചിത്രത്തിലൂടെ. പുറത്തിറങ്ങിയ ഗാനങ്ങളെല്ലാം ഹൃദ്യമായ മെലഡികളായിരുന്നു. പ്രത്യേകിച്ച് പൂക്കൾ പനിനീർ പൂക്കൾ എന്ന പാട്ട്. പാട്ടുകളുടെ കാര്യത്തിൽ ആക്ഷൻ ഹീറോ ബിജു വീണ്ടും അതിശയിപ്പിക്കുകയാണ്. ചിത്രത്തിന്റെ ടൈറ്റിൽ സോങ് എത്തിയിരിക്കുന്നു. തീർത്തും വ്യത്യസ്തമായ വരികളും സംഗീതവും.

ജെറി അമൽദേവിന്റെയാണ് ഈണം. വരികൾ ഹരിനാരായണന്റേതും. പാട്ടിന് പഴമയുടെ സുഖമു‌ണ്ട്. ഓർക്കസ്ട്ര ശ്രദ്ധിച്ചാൽ അത് മനസിലാകും. 1983നു ശേഷം എബ്രിഡ് ഷൈനും നിവിൻ പോളിയും ഒന്നിക്കുന്ന ചിത്രമാണ് ആക്ഷൻ ഹീറോ ബിജു. അനു ഇമ്മാനുവലാണ് നായിക.