How many cups of water should be included in the day?

ദിവസം എത്ര ഗ്ലാസ്​ വെള്ളം കുടിക്കണം?

Health

ചൂട്​ ദിവസം തോറും കൂടി വരികയാണ്​. അമിത ചൂടും വിയര്‍പ്പും ശരീരത്തിലെ ലവണങ്ങളെ പുറന്തള്ളുന്നു. ചൂട്​ വര്‍ധിച്ച്‌​ സൂര്യതാപവും സൂര്യാഘാതവും ഉണ്ടാകാനും സാധ്യതയുണ്ട്​. നിര്‍ജലീകരണം മൂലവും ആളുകള്‍ തളര്‍ന്നു പോകാം. ഉച്ചവെയിലേല്‍ക്കരുതെന്ന്​ സര്‍ക്കാര്‍ മുന്നറിയിപ്പ്​ നല്‍കിക്കഴിഞ്ഞു. ചൂട്​ കാലത്ത്​ ദാഹവും വര്‍ധിക്കുന്നു.

സാധാരണ നിലയില്‍ തന്നെ കൂടുതല്‍ വെള്ളം കുടിക്കേണ്ടത്​ ആവശ്യമാണ്​. നല്ല ആരോഗ്യം നില നിര്‍ത്താന്‍ എട്ടു മുതല്‍ 10 ഗ്ലാസ്​ വെള്ളം കുടിക്കണമെന്നാണ്​ വിദഗ്​ധര്‍ നിര്‍​േദശിക്കുന്നത്​.

മനുഷ്യ ശരീരത്തിലെ 70 ശതമാനവും വെള്ളമാണ്​. എന്നാല്‍ ശരീരത്തില്‍ നിന്ന്​ വിയര്‍പ്പായും മൂത്രമായും വെള്ളം നഷ്​ടപ്പെടുന്നുണ്ട്​. ഇത്​ പൂര്‍വസ്​ഥിതിയിലാക്കാന്‍ വെള്ളം കുടിക്കേണ്ടത്​ അത്യവശ്യമാണ്​. കൂടുതല്‍ വെള്ളം കുടിക്കുന്നത്​ ഭാരം വര്‍ധിക്കുന്നത്​ തടയുകയും ചെയ്യും.

ആവശ്യത്തിന്​ വെള്ളം കുടിച്ചിട്ടില്ലെങ്കില്‍ വായ വരണ്ടു പോകും. തലവേദന, ത്വക്ക്​ വരളുക, മയക്കം, തലചുറ്റല്‍, ഉത്​സാഹക്കുറവ്​, ശ്രദ്ധയില്ലായ്​മ തുടങ്ങിയ പ്രശ്​നങ്ങള്‍ക്കിടയാക്കും.

എന്നാല്‍ വെള്ളത്തി​​​െന്‍റ അളവ്​ ആളുകള്‍ക്കനുസരിച്ച്‌​ വ്യത്യാസപ്പെടും. ചിലര്‍ക്ക്​ ധാരാളം വെള്ളം ആവശ്യമായിരിക്കും. മറ്റു ചിലര്‍ക്ക്​ വെള്ളം കൂടുതല്‍ കുടിച്ചാല്‍ ഇടക്കിടെ മൂത്രമൊഴിക്കേണ്ടി വരികയും ഇത്​ അസ്വസ്​ഥതയുണ്ടാക്കുകയും ചെയ്യും. അതിനാല്‍ ദാഹിക്കു​േമ്ബാള്‍ നിര്‍ബന്ധമായും വെള്ളം കുടിക്കണം. ദാഹമില്ലാത്തപ്പോള്‍ വെള്ളം കുടിക്കണ​െമന്നില്ല എന്നതാണ്​ വിദഗ്​ധരുടെ അഭിപ്രായം. ചൂടു കാലത്ത്​ ധാരാളം വെള്ളം നഷ്​ടമാകുന്നതിനാല്‍ നഷ്​ടം നികത്താനാവശ്യമായത്ര ​െവള്ളം കുടിക്കേണ്ടതാണ്​.

മുതിര്‍ന്നയാള്‍ ഒരു ദിവസം ശരാശരി മൂന്ന്​ ലിറ്റര്‍ വെള്ളം കുടിക്കണം. സ്​ത്രീകള്‍ക്ക്​ രണ്ടര മുതല്‍ മൂന്ന്​ ലിറ്റര്‍ വരെ വെള്ളം കുടിക്കാം. എന്നാല്‍ പുരുഷന്‍മാര്‍ക്ക്​ മൂന്ന്​ ലിറ്റര്‍ വെള്ളം ആവശ്യമാണ്​. പുരുഷന്‍മാരുടെ പേശീ രൂപീകരണം മൂലം കൂടുതല്‍ വെള്ളം ആവശ്യമായിവരുന്നു.

ഭക്ഷണം കഴിക്കുന്നതിന്​ അര മണിക്കൂര്‍ മു​െമ്ബങ്കിലും വെള്ളം കുടിച്ചാല്‍ നിങ്ങള്‍ കഴിക്കുന്ന ഭക്ഷണത്തി​​​​െന്‍റ ക​ാലറി കുറക്കാന്‍ സാധിക്കും. ഇത്​ ശരീരഭാരം വര്‍ധിക്കുന്നതില്‍ നിന്ന്​ തടയുന്നു.

വെള്ളത്തി​​​െന്‍റ അംശം കൂടിയ അളവില്‍ അടങ്ങിയ ഭക്ഷണങ്ങളുണ്ട്​. മുട്ട, മീന്‍, പഴങ്ങള്‍, കക്കിരി, വെള്ളരി പോലുള്ള പച്ചക്കറികള്‍ എന്നിവ ജലാംശം കൂടുതല്‍ അടങ്ങിയ ഭക്ഷണപദാര്‍ഥങ്ങളാണ്​. ഇവ കഴിക്കുന്നതും വെള്ളത്തി​​​െന്‍റ അളവ്​ ക്രമീകരിക്കാന്‍ സഹായിക്കും.

ദാഹമുള്ളപ്പോഴും നന്നായി വിയര്‍ക്കു​േമ്ബാഴും വ്യായാമം ചെയ്യു​​േമ്ബാഴും അന്തരീക്ഷത്തില്‍ ചൂടുകൂടു​േമ്ബാഴും ധാരാളം വെള്ളം കുടിക്കണം. ഗര്‍ഭിണികളായ സ്​ത്രീകള്‍ ധരാളം വെള്ളം കുടിക്കുന്നത്​ മുലയൂട്ടലിനെ സഹായിക്കും. ഛര്‍ദി പോലുള്ള പ്രശ്​നങ്ങളില്‍ നിന്ന്​ തടയാനും ഇത്​ ഉപകാരപ്രദമാണ്​.