ദേശീയ മനുഷ്യാവകാശ കമ്മീഷൻ കൂടംകുളം ആണവനിലയത്തിനെതിരെ

Featured, News

ദേശീയ മനുഷ്യാവകാശ കമ്മീഷൻ  കൂടംകുളം ആണവനിലയത്തിനെതിരെHuman Rights

ചെന്നൈ: കൂടംകുളം ആണവനിലയത്തിനും എൻ.പി.സി.എല്ലിനും (ന്യൂക്ലിയർ പവർ കോർപ്പറേഷൻ ഒഫ് ഇന്ത്യ) എതിരെ രൂക്ഷ വിമർശനവുമായി ദേശീയ മനുഷ്യാവകാശ കമ്മീഷൻ രംഗത്ത്. അധികൃതരുടെ അശ്രദ്ധയും അലംഭാവവുമാണ് 2014ൽ നിലയത്തിലെ ആറ് തൊഴിലാളികൾക്ക് പരിക്കേറ്റ സംഭവത്തിലേക്ക് നയിച്ചതെന്ന് ആരോപിച്ചാണ് വിമർശനം. Kudankulam nuclear plant violation Human rights  കൂടംകുളം നിലയത്തിൽ സുരക്ഷാ ക്രമീകരണങ്ങളിൽ ഗുരുതരമായ വീഴ‌്ചയുള്ളതായി ആറ്റോമിക് എനർജി റെഗുലേറ്ററി ബോർഡിന്റെ റിപ്പോർട്ട് ചൂണ്ടിക്കാട്ടിക്കാട്ടുന്നുണ്ടെന്ന് മനുഷ്യാവകാശ കമ്മീഷൻ വ്യക്തമാക്കി.

ആണവനിലയങ്ങളിലെ തൊഴിലാളികളുടെ സുരക്ഷയുടെ കാര്യത്തിൽ അധികൃതരുടെ ഭാഗത്ത് നിന്ന് യാതൊരു അലംഭാവവും ഉണ്ടാകാൻ പാടില്ലെന്ന് കമ്മീഷൻ പറഞ്ഞു. മതിയായ സുരക്ഷാ സജ്ജീകരണങ്ങളുടെ അഭാവം ആറ്  Kudankulam nuclear plant violation Human rights തൊഴിലാളികൾക്ക് ഗുരുതരമായി പൊള്ളലേൽക്കുന്നതിലേക്ക് നയിച്ചു. ഇവർക്ക് 60 മുതൽ 70 ശതമാനം വരെ പൊള്ളലേറ്റിരുന്നു. കടുത്ത മനുഷ്യാവകാശ ലംഘനമാണ് നടന്നത്. ചികിത്സാചിലവ് വഹിച്ചത് കൊണ്ട് മാത്രം നഷ്‌ടപരിഹാരം ആവില്ല. മതിയായ നഷ്‌ടപരിഹാരം തൊഴിലാളികൾക്ക് നൽകണമെന്നും മനുഷ്യാവകാശ കമ്മീഷൻ വ്യക്തമാക്കി.