ധനവും ഭാഗ്യവും വന്നുചേരാന്‍ രത്നധാരണം ഉത്തമം

Astro

പ്രതികൂലാവസ്‌ഥയില്‍ നില്‍ക്കുന്നതിനെ അനുകൂലാവസ്‌ഥയില്‍ കൊണ്ടുവരുന്നതിനും, അനുകൂലാവസ്‌ഥയില്‍ നില്‍ക്കുന്നതിനെ കൂടുതല്‍ അനുകൂലമാക്കുന്നതിനും, ഏറ്റവും ഉത്തമമായ മാര്‍ഗം രത്നധാരണം തന്നെയാണ്‌.

mangalam malayalam online newspaper

 

ധനവും ഭാഗ്യവും സന്തോഷവും നിറഞ്ഞ ജീവിതമാണ്‌ ഭൂമിയില്‍ ഭൂരിഭാഗം ആള്‍ക്കാരും ആഗ്രഹിക്കുന്നത്‌. ഇവയൊക്കെ നേടാന്‍ വേണ്ടി എല്ലാവരും അശ്രാന്ത ശ്രമത്തിലാണ്‌. നേരായ വഴിയിലൂടെയും വളഞ്ഞവഴിയിലൂടെയും മനുഷ്യന്‍ ശ്രമിച്ചുകൊണ്ടേയിരിക്കുന്നു. ഏതു രീതിയിലായാലും വിജയിക്കുന്നവര്‍ കുറച്ചു മാത്രം.

എന്തുകൊണ്ട്‌ ഇങ്ങനെ സംഭവിക്കുന്നു. ചിന്തിക്കേണ്ട കാര്യമാണ്‌. നേരായ വഴിയില്‍ പോകുന്ന പല വ്യക്‌തികളും കാലതാമസമെടുക്കുമെങ്കിലും കുറച്ചുപേര്‍ വിജയിക്കുന്നതായും ബാക്കിയുള്ളവര്‍ ഇടത്തരം നിലവാരത്തില്‍ നിലനിന്നുപോകുന്നതായും കാണുന്നു.

ഇതേപോലെ വളഞ്ഞ വഴിയിലൂടെയും തെറ്റായ മാര്‍ഗത്തിലൂടെയും പ്രവര്‍ത്തിക്കുന്നവരില്‍ ഒരു വിഭാഗം നല്ല നിലനില്‍പ്പും വിജയവും നേടുന്നതായി കാണുന്നു.

ഒരു വിഭാഗം ഇടത്തരം നിലവാരത്തിലും ഒരു വിഭാഗം അധഃപതിച്ചുപോകുന്നതായും കാണുന്നു. ചിലര്‍ പറയാറുണ്ട്‌; രാപ്പകല്‍ കഷ്‌ടപ്പെട്ടിട്ടും ജീവിച്ചുപോകാന്‍ കഴിയുന്നുവെന്നല്ലാതെ വലിയ രീതിയിലുള്ള സമ്പാദ്യമോ, നേട്ടമോ ഉണ്ടാക്കാന്‍ കഴിയുന്നില്ല.

മറ്റൊരുവനെ കാണിച്ചിട്ട്‌ പറയും ഒരു ഗതിയും പരഗതിയുമില്ലാതെ സകല തരികിട പരിപാടിയുമായി തെണ്ടിനടന്നവനാണ്‌. ഇപ്പോള്‍ ധാരാളം പണം, കാര്‍, ബംഗ്ലാവ്‌, സമൂഹത്തില്‍ അംഗീകാരം, ധാരാളം സ്‌ഥാപനങ്ങളെല്ലാമുണ്ട്‌ എന്നൊക്കെ. ഇതിനെല്ലാം കാരണം മനസ്സിന്റെയും ചിന്തയുടെയും ആഗ്രഹത്തിന്റെയും ശക്‌തിയാണ്‌.

എപ്പോഴും ദൈവത്തെ വിളിച്ച്‌ പ്രാര്‍ത്ഥിച്ചിട്ടോ, വാരിക്കോരി വഴിപാടുകള്‍ ചെയ്‌തിട്ടോ കാര്യമില്ല. ആദ്യം ദൈവമെന്താണെന്നും ആ ദൈവം നിന്നിലുണ്ടെന്നും നിന്റെ മനസും ചിന്തയും ദൈവമാണെന്നും മനസ്സിലാക്കി നിന്റെ കര്‍മ്മം ഭംഗിയായി ചെയ്യാന്‍ തയ്യാറായാല്‍; ഊര്‍ജ്‌ജം നിറഞ്ഞ ഒരു സ്വപ്‌നം നിനക്കുണ്ടെങ്കില്‍ എന്തിനെയും നേരിടാനും എവിടെയെത്താനും തീര്‍ച്ചയായും കഴിയും.

അതോടൊപ്പം തന്നെ ഗ്രഹനിലയുടെ അടിസ്‌ഥാനത്തില്‍ എല്ലാ വ്യക്‌തിയിലും ഭാഗ്യാധിപന്‍, കര്‍മ്മാധിപന്‍, ധാനാധിപന്‍, യോഗാധിപന്‍ മുതലായ ആധിപത്യമുള്ള ഗ്രഹങ്ങള്‍ നിലനില്‍ക്കുന്നു.

ഈ അധിപന്മാര്‍ ഓരോ വ്യക്‌തിയിലും അനുകൂലാവസ്‌ഥയിലും പ്രതികൂലാവസ്‌ഥയിലും നില്‍ക്കാം. ഏതവസ്‌ഥയിലാണെങ്കിലും ഓരോ അധിപന്മാരെയും കൂടുതല്‍ സ്വാധീനിക്കാന്‍ കഴിഞ്ഞാല്‍ അവയുടെ ശക്‌തി വ്യക്‌തികളില്‍ ശക്‌തമായ നേട്ടം ഉണ്ടാക്കിയെടുക്കാന്‍ കഴിയും.

പ്രതികൂലാവസ്‌ഥയില്‍ നില്‍ക്കുന്നതിനെ അനുകൂലാവസ്‌ഥയില്‍ കൊണ്ടുവരുന്നതിനും, അനുകൂലാവസ്‌ഥയില്‍ നില്‍ക്കുന്നതിനെ കൂടുതല്‍ അനുകൂലമാക്കുന്നതിനും, ഏറ്റവും ഉത്തമമായ മാര്‍ഗം രത്നധാരണം തന്നെയാണ്‌.

ഗ്രഹനിലയുടെ അവസ്‌ഥ മനസ്സിലാക്കി വ്യക്‌തമായി പഠിച്ചതിന്‌ ശേഷം അവയില്‍ ഏറ്റവും അനുകൂലമായി നില്‍ക്കേണ്ട ഗ്രഹത്തെ കണ്ടെത്തി, അവയുടെ രത്നം ലക്ഷണം നോക്കി വിധിപ്രകാരം നിര്‍മ്മിച്ച്‌ ധാരണാവിധിപ്രകാരം ധരിച്ച്‌, ഉപയോഗവിധിപ്രകാരം ഉപയോഗിച്ചു കഴിഞ്ഞാല്‍ തീര്‍ച്ചയായും വിജയം സുനിശ്‌ചിതം.

– See more at: http://www.mangalam.com/astrology/gemology/368779#sthash.7W5gE9ih.dpuf