നവഗ്രഹങ്ങളും ജ്യോതിഷവും തമ്മിലുള്ള ബന്ധം

Astro

ചന്ദ്രന്‌ താഴെയായിട്ടാണ്‌ ഭൂമിയുടെ സ്‌ഥാനം സങ്കല്‌പിക്കപ്പെട്ടിരിക്കുന്നത്‌. ശനിയും വ്യാഴവും കഴിഞ്ഞാല്‍ പിന്നെ വലിപ്പത്തില്‍ മൂന്നാംസ്‌ഥാനം ഭൂമിക്കാണ്‌. അതിന്റെ വ്യാസം ഏഴായിരത്തി തൊള്ളായിരത്തി മുപ്പത്‌ (7930) മൈല്‍ വരും.

സൂര്യനില്‍നിന്നും ഭൂമിയിലേക്കുള്ള ദൂരം ശരാശരി ഒന്‍പതുകോടി മുപ്പതുലക്ഷം മൈലാണ്‌ (9,30,0000). സൗരയൂഥ ഗ്രഹങ്ങളില്‍ വലിപ്പംകൊണ്ട്‌ സൂര്യനും വ്യാഴവും ശനിയും കഴിഞ്ഞാല്‍ നാലാമത്തെ സ്‌ഥാനമാണ്‌ ഭൂമിക്കുള്ളത്‌.

ജ്യോതിര്‍ഗ്ഗോളങ്ങളുടെ ശാസ്‌ത്രമായ ജ്യോതിര്‍ശാസ്‌ത്രം ഗണിതാധിഷ്‌ഠിതവും പ്രായോഗികവുമായ ഒരു ശാസ്‌ത്രമാണ്‌. വിശ്വവിഖ്യാതരായ ആര്യഭടനും ഭാസ്‌ക്കരീയനും, ജ്യോതിശാസ്‌ത്ര സംബന്ധമായ കാര്യങ്ങളില്‍ വിലയേറിയ സംഭാവനകള്‍ നല്‍കിപ്പോന്നവരാണ്‌.

പരാശരമുനി, ഭൃഗുമഹര്‍ഷി, ഗാര്‍ഗമുനി തുടങ്ങിയ ഋഷീശ്വരന്മാര്‍ അതിപുരാതന കാലത്തുതന്നെ ഫലനിരൂപണത്തിന്‌ ഈ ശാസ്‌ത്രത്തെ ഉപയോഗിച്ചു.

ഭൂമിയുള്‍പ്പെടെയുള്ള ഗ്രഹങ്ങള്‍ സൂര്യനെ പ്രദക്ഷിണം ചെയ്യുന്നു. രാശിചക്രത്തില്‍ ഓരോ ഗ്രഹത്തിനും ഓരോ ഗ്രഹപഥമാണുള്ളത്‌. ഇത്‌ സൂര്യന്റെ ഉപരിഭാഗത്തും അധോഭാഗത്തും വ്യാപിച്ചു കിടക്കുന്നു.

navagrahangal

സൂര്യന്‍:

ഭൂമിയില്‍നിന്നും 93,000000 മൈല്‍ അകലത്തില്‍ ചൊവ്വയ്‌ക്കു താഴെ സൂര്യന്‍ സ്‌ഥിതി ചെയ്യുന്നു. അതിന്റെ വ്യാസം 865000 മൈല്‍ ആകുന്നു.

സൂര്യന്‍ ഉജ്‌ജ്വലമായ ഒരു പ്രഭാഗോളമാണെന്നും അതിന്‌ ചലനമില്ലെന്നുമൊക്കെയാണ്‌ നാം അടുത്തകാലംവരെ വിശ്വസിച്ചിരുന്നത്‌. എന്നാല്‍ അതിനുമുണ്ടൊരു ചെറിയ ചലനം. അതിന്റെ അതുല്യ ഭീമാകാരത്വംകൊണ്ട്‌ ആ ചലനം സാധാരണമായി അറിയപ്പെടുന്നില്ലയെന്നേയുള്ളൂ.

ഏതാണ്ട്‌ 25 മുതല്‍ 31 വരെ ദിവസങ്ങള്‍കൊണ്ട്‌ അനന്തമായ ആകാശപ്പരപ്പില്‍ ഒരു നിശ്‌ചിത പന്ഥാവില്‍ക്കൂടി സൂര്യന്‍ ഒരുവട്ടം കറങ്ങുന്നുണ്ട്‌. സൗരയൂഥത്തില്‍ സൂര്യനുചുറ്റും പ്രദക്ഷിണം ചെയ്യുന്ന മറ്റു ഗ്രഹങ്ങളെ ആ ചലനംകൊണ്ടുള്ള വ്യതിയാന പ്രക്രിയകള്‍ ബാധിക്കുന്നില്ല.

അതുകൊണ്ടാണ്‌ സൂര്യന്‌ ചലനമില്ലെന്നും അത്‌ ഒരു സ്‌ഥാനത്ത്‌ സ്‌ഥിരമായി നില്‍ക്കുന്നുവെന്നും ധരിക്കാന്‍ ഇടയായിട്ടുളളത്‌. സൂര്യനില്‍നിന്നും അത്യുജ്‌ജ്വലങ്ങളും അതീവ തീക്ഷ്‌ണങ്ങളുമായ രശ്‌മി പടലങ്ങള്‍ ഏതാണ്ട്‌ ഒന്നരലക്ഷം മൈല്‍ അകലംവരെ ആളിക്കത്തുന്നുണ്ട്‌. സൂര്യന്‌ ചലനമല്ലാതെ സഞ്ചാരമില്ല. അതിന്റെ സ്‌ഥാനം എന്നും സ്‌ഥിരമാണ്‌.

ബുധന്‍:

സൂര്യന്‌ താഴെ ഏറ്റവും അടുത്തുള്ള ഗ്രഹം ബുധനാണ്‌. സൂര്യനില്‍നിന്നും ശരാശരി മൂന്നുകോടി അറുപതുലക്ഷം മൈല്‍ അകലത്തില്‍ അത്‌ സ്‌ഥിതി ചെയ്യുന്നു. ചൊവ്വയേക്കാള്‍ ചെറിയ ഗ്രഹമാണ്‌ ബുധന്‍. അതിന്റെ വ്യാസം ഏതാണ്ട്‌ 3100 മൈല്‍ വരും. അതില്‍ വായുവും വെള്ളവുമില്ല.

ശുക്രന്‍:

സൂര്യനില്‍നിന്നും താഴെ ശരാശരി ആറുകോടി എഴുപത്തിരണ്ടുലക്ഷത്തി നാല്‌പതിനായിരം മൈല്‍ (67240000) അകലത്തില്‍ ശുക്രന്‍ സ്‌ഥിതി ചെയ്യുന്നു. ബുധനില്‍നിന്നും മൂന്നുകോടി പന്ത്രണ്ടു ലക്ഷത്തി നാല്‌പതിനായിരം (3,12,40,000) മൈല്‍ താഴെയാണത്‌.

ബുധനും ഭൂമിക്കും ഇടയിലാണ്‌ ശുക്രന്റെ സഞ്ചാരപഥം. ശുക്രന്‍ ബുധനെക്കാള്‍ അല്‌പം വലുതും ഭൂമിയേക്കാള്‍ അല്‌പം ചെറുതുമായ ഒരു ഗ്രഹമാണ്‌. അതിന്റെ വ്യാസത്തിന്‌ 7700 (ഏഴായിരത്തി എഴുനൂറ്‌) മൈല്‍ ദൈര്‍ഘ്യമുണ്ട്‌.

മറ്റുള്ള ഗ്രഹങ്ങളെ അപേക്ഷിച്ച്‌ വളരെ പ്രകാശമുള്ള ഒരു ഗ്രഹമാണ്‌ ശുക്രന്‍. ഇങ്ങനെ ബുധന്‌ താഴെ സ്‌ഥിതി ചെയ്യുന്ന ശുക്രനും ജ്യോതിഷികള്‍ സ്‌ഥാനം നല്‍കിയിരിക്കുന്നത്‌ ബുധന്റെ മുകളിലായിട്ടാണ്‌.

ഈ തത്ത്വം അനുസരിച്ചാണ്‌ ആഴ്‌ചകളുടെ പേരും കാലഹോരാധിപന്മാരും കണക്കാക്കപ്പെട്ടിരിക്കുന്നത്‌. ബുധന്റെ താഴെ നില്‍ക്കവേ ശുക്രന്‌ ബുധന്റെ യാതൊരു പ്രകാശമോ, രശ്‌മിയോ ലഭിക്കുന്നില്ല എന്നു മാത്രമല്ല; ബുധന്റെ ഇരുളടഞ്ഞ ഭാഗമാണ്‌ ശുക്രന്റെ നേരെ അപ്പോള്‍ കാണപ്പെടുന്നതും.

ബുധന്‌ ഏറ്റവും ബലമുള്ള അതിന്റെ ഉച്ചരാശി, ശുക്രനെ സംബന്ധിച്ചിടത്തോളം ഏറ്റവും ബലഹീനമായ അതിന്റെ നീചരാശിയായി ഭവിക്കുന്നതും അതുകൊണ്ടുതന്നെയായിരിക്കണം.

ഈവിധ ന്യായങ്ങള്‍ കൊണ്ടായിരിക്കണം ബുധന്റെ ഉപരിഭാഗത്താണ്‌ ശുക്രന്റെ സ്‌ഥിതിയെന്ന്‌ സങ്കല്‍പ്പിക്കപ്പെടാന്‍ ഇടയായിട്ടുള്ളത്‌. കൂടാതെ സഞ്ചാരമദ്ധ്യേ ശുക്രന്‍ ഏതാനും കാലം ബുധന്റെ മുകളില്‍ സ്‌ഥിതി ചെയ്യാറുമുണ്ട്‌.

ചന്ദ്രന്‍:

ശുക്രന്റെ താഴെ സ്‌ഥിതി ചെയ്യുന്ന ഗ്രഹം ചന്ദ്രനാണ്‌. ഭൂമിക്കു ചുറ്റും രാശി മണ്ഡലത്തില്‍ക്കൂടി ഏതാണ്ട്‌ ഭൂമിയുടെ മദ്ധ്യഭാഗം കണ്ട്‌, സദാ ചന്ദ്രന്‍ ഭൂമിയെ ചുറ്റുന്നു. അതുകൊണ്ട്‌ സൂര്യനില്‍നിന്നും ചന്ദ്രനിലേക്കുള്ള ദൂരം കണക്കാക്കുന്നത്‌ ശരിയായിരിക്കുകയില്ല.

എന്നാല്‍ ഭൂമിയില്‍നിന്നും ചന്ദ്രനിലേക്കുള്ള ദൂരം കണ്ടുപിടിച്ചിട്ടുമുണ്ട്‌. അത്‌ ശരാശരി രണ്ടുലക്ഷത്തി മുപ്പത്തെണ്ണായിരത്തി എണ്ണൂറ്റി അന്‍പത്‌ (2,38,850) മൈല്‍ ആണ്‌.

ബുധനേക്കാള്‍ ചെറിയതാണ്‌ ചന്ദ്രന്‍. അതിന്റെ വ്യാസം രണ്ടായിരത്തി ഒരുനൂറ്റി അന്‍പത്തിയെട്ട്‌ (2158) മൈല്‍ വരും. ചന്ദ്രന്‍ ഭൂമിയുടെ നേര്‍ക്ക്‌ അല്‌പം ഉന്തിയ ഗോളമാണ്‌.

ഭൂമി:

ചന്ദ്രന്‌ താഴെയായിട്ടാണ്‌ ഭൂമിയുടെ സ്‌ഥാനം സങ്കല്‌പിക്കപ്പെട്ടിരിക്കുന്നത്‌. ശനിയും വ്യാഴവും കഴിഞ്ഞാല്‍ പിന്നെ വലിപ്പത്തില്‍ മൂന്നാംസ്‌ഥാനം ഭൂമിക്കാണ്‌. അതിന്റെ വ്യാസം ഏഴായിരത്തി തൊള്ളായിരത്തി മുപ്പത്‌ (7930) മൈല്‍ വരും. സൂര്യനില്‍നിന്നും ഭൂമിയിലേക്കുള്ള ദൂരം ശരാശരി ഒന്‍പതുകോടി മുപ്പതുലക്ഷം മൈലാണ്‌ (9,30,0000).

സൗരയൂഥ ഗ്രഹങ്ങളില്‍ വലിപ്പംകൊണ്ട്‌ സൂര്യനും വ്യാഴവും ശനിയും കഴിഞ്ഞാല്‍ നാലാമത്തെ സ്‌ഥാനമാണ്‌ ഭൂമിക്കുള്ളത്‌. മറ്റു ഗ്രഹങ്ങളെപ്പോലെ ഭൂമിയും അതിന്റെ അച്ചുതണ്ടില്‍ കറങ്ങിക്കൊണ്ട്‌ സൂര്യനെ മേലുകീഴായി പ്രദക്ഷിണം ചെയ്യുന്നു.

സൂര്യന്‌ ചുറ്റും ഒരു പ്രദക്ഷിണം പൂര്‍ത്തിയാക്കുന്നതിന്‌ ഭൂമിക്ക്‌ 365 1/4 ദിവസം വേണം. 365 ദിവസം 5 മണിക്കൂര്‍ 48 മിനിറ്റ്‌ 46 സെക്കന്റ്‌ ആണ്‌ കൃത്യമായ സമയം. അതാണ്‌ ഭൂമിയെ സംബന്ധിച്ചിടത്തോളം ഒരു വര്‍ഷം.

സഞ്ചാരപഥത്തില്‍ ഭൂമിക്ക്‌ ഒരു മിനിറ്റില്‍ 1110 മൈലാണ്‌ ഗതിവേഗം. ഒരു തവണ ഭ്രമണം ചെയ്യുന്നതിന്‌ ഭൂമിയെടുക്കുന്ന സമയം 23 മണിക്കൂറും 56 മിനിറ്റുമാണ്‌.

അതിനു സാമാന്യമായി 24 മണിക്കൂറെന്ന്‌ നാം പറയുന്നു. നമ്മുടെ ഒരു ദിവസത്തെ സമയവും അതാണ്‌. ഭൂമിയുടെ സഞ്ചാരപഥത്തിന്‌ ഒരു ചരിവുണ്ട്‌. അത്‌ സൂര്യന്റെ നേരെയല്ല.

ശനി:

സൂര്യനില്‍നിന്നും ഏറ്റവും അകലത്തില്‍ സ്‌ഥിതിചെയ്യുന്ന ഗ്രഹം ശനിയാണ്‌. അതിനാല്‍ അതിന്റെ സഞ്ചാരപഥവും വളരെ ദൈര്‍ഘ്യമേറിയതായിരിക്കും. പന്ത്രണ്ടുരാശികളും തരണം ചെയ്‌ത് സൂര്യനെ ഒന്നു കീഴ്‌മേല്‍ പ്രദക്ഷിണം ചെയ്യുന്നതിന്‌ ശനി എടുക്കുന്ന സമയം 29 വര്‍ഷം 5 1/2 മാസമാണ്‌.

എന്നാല്‍ ജ്യോതിഷക്കാര്‍ അത്‌ മുപ്പതുവര്‍ഷമായി കണക്കാക്കുന്നു. എന്നാല്‍ സൂക്ഷ്‌മമായി ഗണിച്ചുനോക്കിയാല്‍ ശനി ഒരു രാശിയില്‍ 2 വര്‍ഷം 4 മാസം 14 ദിവസമേ നില്‍ക്കുന്നുള്ളൂവെന്ന്‌ കാണാന്‍ കഴിയും.

ശനി തന്റെ സഞ്ചാരപഥത്തില്‍ക്കൂടി ഒരു മിനിറ്റില്‍ 360 മൈല്‍ വേഗതയിലാണ്‌ നീങ്ങുന്നത്‌. അങ്ങനെ നീങ്ങുന്നതിനിടയില്‍ അത്‌ തന്റെ സ്വന്തം അച്ചുതണ്ടിന്മേല്‍ കിടന്ന്‌ ഭ്രമണം ചെയ്യുന്നുമുണ്ട്‌. സ്വയം ഒന്നു കറങ്ങി ഒരു ഭ്രമണം പൂര്‍ത്തിയാക്കുന്നതിന്‌ ശനിക്കുവേണ്ടിവരുന്ന സമയം പത്തു മണിക്കൂറാണെന്ന്‌ കണക്കാക്കപ്പെട്ടിരിക്കുന്നു.

ശനി അതിന്റെ സഞ്ചാരപഥത്തില്‍ക്കൂടി സൂര്യനെ ഒന്നു ചുറ്റുന്ന സമയം അതിന്റെ ഒരു വര്‍ഷവുമാകുന്നു. കണക്കിന്‌ ശനി ഗോളത്തില്‍ ഒരു ദിവസത്തിന്‌ പത്ത്‌ മണിക്കൂര്‍ സമയമേയുള്ളൂ. അതില്‍ 5 മണിക്കൂര്‍ പകലും 5 മണിക്കൂര്‍ രാത്രിയുമാണെന്ന്‌ നമുക്ക്‌ ഊഹിക്കാം.

വ്യാഴം:

വ്യാഴം തന്റെ രാശിമണ്ഡലത്തിലുള്ള സഞ്ചാരപഥത്തില്‍ക്കൂടി സൂര്യനെ ഒന്നു ചുറ്റുന്നതിന്‌ എടുക്കുന്ന സമയം 11 വര്‍ഷം 10 മാസം 12 ദിവസമാണ്‌. ജ്യോതിഷക്കാര്‍ അത്‌ സാമാന്യമായി 12 വര്‍ഷമെന്ന്‌ കണക്കാക്കുന്നു. അതിന്‌ ഒരു വ്യാഴവട്ടമെന്ന്‌ പറയും.

ഒരു വ്യാഴവട്ടക്കാലമെന്ന്‌ പറഞ്ഞാല്‍ 12 വര്‍ഷമെന്നാണ്‌ വിവക്ഷ. ആ കണക്കനുസരിച്ച്‌ വ്യാഴം ഒരു രാശിയില്‍ സഞ്ചരിക്കുന്ന കാലം 11 മാസം 26 ദിവസമാണ്‌. അതായത്‌ 361 ദിവസം.

ഒരു ഗ്രഹം സൂര്യനെ ഒരു തവണ പ്രദക്ഷിണം ചെയ്യുന്ന കാലമാണല്ലോ അതിന്റെ ഒരു വര്‍ഷം. എന്നാല്‍ വ്യാഴത്തെ സംബന്ധിച്ചിടത്തോളം വ്യാഴം ഒരു രാശിയില്‍ നില്‍ക്കുന്ന കാലയളവായ 361 ദിവസമാണ്‌ അതിന്റെ ഒരു വര്‍ഷമായി ഗണിക്കപ്പെടുന്നത്‌.

ആ വര്‍ഷത്തിന്‌ ബാര്‍ഹസ്‌പത്യം എന്നും പേര്‍ പറയപ്പെടുന്നു. സൂര്യന്‌ ചുറ്റുമുള്ള സഞ്ചാരപഥത്തില്‍ വ്യാഴത്തിന്‌ ഒരു മിനിറ്റില്‍ 486 മൈലാണ്‌ ഗതിവേഗമുള്ളത്‌. സഞ്ചാരപഥത്തില്‍ക്കൂടിയുള്ള തന്റെ ഗതിയോടൊപ്പം വ്യാഴം മറ്റു ഗ്രഹങ്ങളെപ്പോലെ സ്വയം കറങ്ങുന്നുമുണ്ട്‌.

അങ്ങനെ വ്യാഴത്തിന്‌ സ്വയം ഒരു പ്രാവശ്യം കറങ്ങുന്നതിന്‌ 9 മണിക്കൂറും 50 മിനിറ്റും സമയം വേണം. അതിനുസമാനമായി 10 മണിക്കൂറെന്ന്‌ വച്ചിരിക്കുന്നു. ആ നിലയില്‍ വ്യാഴഗോളത്തില്‍ ഒരു ദിവസത്തിന്‌ 10 മണിക്കൂര്‍ സമയമാണുള്ളത്‌. അത്‌ ശരാശരി 5 മണിക്കൂര്‍ പകലും 5 മണിക്കൂര്‍ രാത്രിയുമാണ്‌.

ചൊവ്വ:

വ്യാഴത്തിന്‌ താഴെയുള്ള ഗ്രഹം ചൊവ്വയാണ്‌. ചൊവ്വയ്‌ക്കു തന്റെ സഞ്ചാരപഥത്തില്‍ക്കൂടി സൂര്യനെ ഒരു തവണ പ്രദക്ഷിണം ചെയ്യുന്നതിന്‌ കൃത്യമായി വേണ്ട ദിവസം 587 ആണ്‌. എന്നാല്‍ ജ്യോതിഷക്കാര്‍ 548 ദിവസം അല്ലെങ്കില്‍ 1 1/2 വര്‍ഷമേ കണക്കാക്കാറുള്ളൂ.

ഒരു രാശിയില്‍ നില്‍ക്കുന്ന കാലം ശരാശരി ഒന്നരമാസമായിട്ടും കണക്കാക്കുന്നു. കൃത്യമായ കണക്കനുസരിച്ച്‌ ചൊവ്വ ശരാശരി ഒരു രാശിയില്‍ 48 ദിവസത്തോളം നില്‍ക്കുന്നു.

എന്നാല്‍ ഉച്ചം, സ്വക്ഷേത്രം, നീചം ഈ രാശിയില്‍ ചിലപ്പോള്‍ അഞ്ചും ആറും മാസങ്ങള്‍ നില്‍ക്കാറുണ്ട്‌. സൂര്യന്‌ ചുറ്റുമുള്ള സഞ്ചാരപഥത്തില്‍ ചൊവ്വ ഒരു മിനിറ്റില്‍ 900 മൈല്‍ വേഗതയോടെ സഞ്ചരിക്കുകയും ചെയ്യുന്നു. അങ്ങനെ സഞ്ചരിക്കുന്നതിനിടയില്‍ സ്വയം കറങ്ങുന്നുമുണ്ട്‌.

ഒരു തവണ കറങ്ങുന്നതിന്‌ ചൊവ്വ എടുക്കുന്ന സമയം 24 മണിക്കൂറും 37 മിനിറ്റുമാണ്‌. ആ നിലയില്‍ കുജഗോളത്തില്‍ ഒരു ദിവസത്തിന്‌ 24 മണിക്കൂറും 37 മിനിറ്റും സമയമുണ്ട്‌.

ഏതാണ്ട്‌ ഭൂമിയിലെന്നപോലെതന്നെ അവിടെ ശരാശരി 12 1/2 മണിക്കൂര്‍ പകലും 12 1/2 മണിക്കൂര്‍ രാത്രിയുമാണുള്ളത്‌. ഭൂമിയിലെന്നതുപോലെ അവിടെയും നിത്യവും സൂര്യോദയവും സൂര്യാസ്‌തമയവുമുണ്ട്‌.