നവ മാധ്യമ ലോകത്ത് പ്രിയം കുറഞ്ഞു, ട്വിറ്ററിന്റെ വളര്‍ച്ച മുരടിക്കുന്നു.

Business, Featured

ന്യൂഡല്‍ഹി:  സോഷ്യല്‍ മീഡിയ ലോകത്ത് ട്വിറ്റ റിന്റെ പ്രിയം കുറയുന്നു. ഉപഭോക്താക്കളുടെ എണ്ണം കാര്യമായ വളര്‍ച്ചയില്ലാതെ തുടരുകയാണെന്നാണ് കമ്പനി പുറത്തു വിട്ട കണക്കുകള്‍ സൂചിപ്പിക്കുന്നത്. ഈ വര്‍ഷത്തിന്റെ ആദ്യ പദത്തില്‍ ഇതുവരെ പുതുതായി  എക്കൌണ്ട് തുറക്കുന്നവരുടെ എണ്ണത്തില്‍ മുന്നേറ്റം മുണ്ടാക്കാന്‍ ട്വിറ്ററിനായിട്ടില്ല. സജീവ പ്രതിമാസ ഉപഭോക്താക്കളുടെ എണ്ണത്തില്‍ വര്‍ദ്ധനവ്‌ ഉണ്ടാക്കുന്നതിനായി ട്വിറ്റര്‍ ഹോം പേജിലും മറ്റും വരുത്തിയ വിപുലമായ മാറ്റങ്ങള്‍ ഫലം ചെയ്തിട്ടില്ലെന്നാണ് വിലയിരുത്തപെടുന്നത്. ഉപഭോക്താക്കളെ ആകര്‍ഷിക്കുന്നതിന് ടൈം ലൈനിലും ഇപ്പോള്‍ പുതുതായി മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ടെന്ന് കമ്പനി അറിയിച്ചു.

ട്വിറ്റര്‍ ഓഹരി വിപണിയില്‍ പ്രവേശിച്ചതിനു ശേഷം ഇതു വരെ കാര്യമായ വളര്‍ച്ച സ്വന്തമാക്കാനായിട്ടില്ല. താല്‍ക്കാലികമായ സാഹചര്യങ്ങള്‍ പരിഗണിച്ച് നിക്ഷേപകരോട് പെട്ടെന്ന് തീരുമാനങ്ങള്‍ എടുക്കരുതെന്നെ കമ്പനി ആവശ്യപെട്ടിട്ടുണ്ട്. ദീര്‍ഘകാല ഓഹരി മൂല്യംഉണ്ടാക്കുന്നതിനായി കാര്യമായ നടപടികള്‍ സ്വീകരിക്കുവാന്‍ സമയം എടുക്കുമെന്ന് കമ്പനി എക്സിക്യുട്ടീവ്‌ ചെയര്‍മാന്‍ ഒമിദ് കോര്‍ദേ സ്റ്റാനി വിശകലനയോഗത്തില്‍ പറഞ്ഞു. ഡിസംബറില്‍ അവസാനിച്ച പാദത്തില്‍ കമ്പനി വരുമാനം കുറഞ്ഞതോടെ വിശകലന വിദഗ്ദ്ധരുടെ പ്രതീക്ഷകള്‍ക്കു വിപരീതമായി ഓഹരികള്‍ ഇടിഞ്ഞു.2.5 ശതമാനമാണ് ട്വിട്ടറിന്റെ ഓഹരികള്‍ക്ക് ഇടിവുണ്ടായത്.

ഫേസ്ബുക്ക്‌, വാട്സ്ആപ്പ്, ഇന്‍സ്റ്റഗ്രാം വീചാറ്റ് എന്നീ സമൂഹ്യമാധ്യമങ്ങള്‍ ട്വിറ്ററിനേക്കാള്‍ മുന്‍പന്തിയിലാണ്. ചില സമയങ്ങളില്‍ സേവനം സങ്കീര്‍ണ്ണമാകുന്നുവെന്നും ചിലപ്പോള്‍ ആശയകുഴ്പ്പങ്ങളിലേക്ക് എത്തിക്കുന്നുവെന്നും ട്വിറ്ററിനെക്കുറിച്ച് പരാതിയുണ്ട്. ട്വിറ്ററിന്‍റെ സ്ഥാപകരിലൊരാളായ   ജാക് ഡോര്‍സ് ജൂലായില്‍ ട്വിറ്ററിലേക്ക് മടങ്ങിവന്നതിനു ശേഷം കമ്പനിയുടെ ഓഹരി വില അമ്പത് ശതമാനത്തിലധികം കുറയുകയാണ് ചെയ്തത്.

2015 മൂന്നാം പാദത്തിലുണ്ടായിരുന്ന ശരാശരി  320 മില്യണ്‍ സജീവ ഉപഭോക്താക്കളുടെ എണ്ണം നാലാം പാദത്തിലും നിലനിര്‍ത്താന്‍ കഴിഞ്ഞിട്ട്‌ ഉണ്ടെന്ന്‍ ട്വിറ്റ അറിയിച്ചു . എന്നാല്‍ ജനുവരിയില്‍ സജീവ ഉപഭോക്താക്കളുടെ എണ്ണത്തില്‍ കുറവുണ്ടാകുന്നതായും ടോര്സേ വ്യക്തമാക്കുന്നു.