നിരക്കിളവ്‌ പ്രഖ്യാപിച്ച് ജെറ്റ്എയര്‍ വേയ്സും രംഗത്ത്

Featured, Travel

നിരക്കിളവ്‌ പ്രഖ്യാപിച്ച് ജെറ്റ്എയര്‍ വേയ്സും രംഗത്ത്

മുംബൈ : വ്യോമയാത്രക്കാര്‍ക്ക്‌ പിന്നെയും സന്തോഷം സമ്മാനിച്ചു കൊണ്ട്‌ നിരക്ക്‌ കുറയ്‌ക്കലുമായി ജെറ്റ്‌ എയര്‍വേയ്‌സും രംഗത്തെത്തി . മറ്റു വിമാന കമ്പനികള്‍ക്ക്‌ പിന്നാലെ അവരും ഒരു നിശ്‌ചിത കാലയളവിലേക്ക്‌ നിരക്കുകളില്‍ 20 ശതമാനം ഇളവ്‌ പ്രഖ്യാപിച്ചു(Discount rate offer jet airways). ബിസിനസ്‌, എക്കണോമി ക്‌ളാസ്സുകളില്‍ നിരക്ക്‌ ബാധകമാണ്‌.

വിനോദസഞ്ചാര ത്തിലെ മോശം സീസണില്‍ ഒഴിഞ്ഞ സീറ്റുകള്‍ മൂലം വരുന്ന സാമ്പത്തികനഷ്‌ടം പരിഹരിക്കുക ലക്ഷ്യമിട്ടാണ്‌ നീക്കം. ജൂണ്‍ 25 നും സെപ്‌തംബര്‍ 30 നും ഇടയില്‍ ചെയ്യാവുന്ന യാത്രയ്‌ക്ക് ജൂണ്‍ ആറു വരെ ടിക്കറ്റ്‌ ബുക്ക്‌ ചെയ്യാനാകുമെന്ന്‌ വിമാനക്കമ്പനി പറയുന്നു(Discount rate offer  jet airways). എയര്‍ഇന്ത്യ, ഇന്‍ഡിഗോ, സ്‌പൈസ്‌ജെറ്റ്‌, ഗോഎയര്‍, എയര്‍ഏഷ്യ ഇന്ത്യാ തുടങ്ങിയ ആഭ്യന്തര വിമാനക്കമ്പനികള്‍ നിരക്ക്‌ കുറച്ചതിന്‌ പിന്നാലെയാണ്‌ ജെറ്റ്‌ എയര്‍വേയ്‌സും ഓഫറുകള്‍ അവതരിപ്പിച്ചിരിക്കുന്നത്‌.

ഒരു വര്‍ഷത്തെ ജൂലൈ, ജനുവരി പാദങ്ങളെ സാധാരണഗതിയില്‍ യാത്രക്കാര്‍ കുറഞ്ഞ സമയമായിട്ടാണ്‌ വിമാനക്കമ്പനികള്‍ പരിഗണിക്കുന്നത്‌. ഈ സമയത്ത്‌ സീറ്റൊഴിവുകള്‍ നികത്താനാണ്‌ നിരക്ക്‌ കുറയ്‌ക്കുന്നത്‌. ഓണ്‍ലൈന്‍ ട്രാവല്‍ പോര്‍ട്ടലായ മേക്ക്‌ മൈ ട്രിപ്പ്‌ അടുത്തിടെ നല്‍കിയ കണക്ക്‌ പ്രകാരം ആഭ്യന്തര റൂട്ടുകളുടെ നിരക്ക്‌ 35 ശതമാനവും അന്താരാഷ്‌ട്ര റൂട്ടുകളില്‍ 16 ശതമാനവും വര്‍ഷാവര്‍ഷം ഏപ്രില്‍-ജൂണ്‍ പാദത്തില്‍ 2015 ല്‍ കുറച്ചതിന്‌ സമാനമായിട്ടാണ്‌ ഇത്തവണയും വരുന്നത്‌.

for more info: http://www.jetairways.com/flights‎