nit exam:all language in one questionpaper announced in cbse

നീറ്റ് പരീക്ഷ: എല്ലാ ഭാഷകളിലും ഒരേ ചോദ്യപേപ്പര്‍ നടപ്പാക്കുമെന്ന് സി.ബി.എസ്.ഇ

Jobs

2018 ലെ ദേശീയ യോഗ്യത പ്രവേശന പരീക്ഷ(നീറ്റ്)യ്ക്ക് എല്ലാ ഭാഷകളിലും ഒരേ ചോദ്യപേപ്പര്‍ കൊണ്ടുവരുമെന്ന് സി.ബി.എസ്.ഇ സുപ്രീം കോടതിയില്‍ അറിയിച്ചു. ഒരേ മാതൃകയിലുള്ള ചോദ്യപേപ്പറായിരിക്കും രാജ്യമെമ്ബാടും ഉപയോഗിക്കു. ഇത് വ്യത്യസ്ത പ്രദേശിക ഭാഷകളിലേക്ക് തര്‍ജ്ജമ ചെയ്തു നല്‍കുമെന്നും സി.ബി.എസ്.ഇ വ്യാഴാഴ്ച കോടതിയില്‍ ഉറപ്പ് നല്‍കി. ഈ വര്‍ഷത്തെ നീറ്റ് പരീക്ഷയ്ക്കുള്ള ഓണ്‍ലൈന്‍ അപേക്ഷ അടുത്ത ആഴ്ച മുതല്‍ സ്വീകരിക്കുന്നതിനു മുന്നോടിയായാണ് സി.ബി.എസ്.ഇ ഇക്കാര്യമറിയിച്ചത്.

വിവിധ ഭാഷകളില്‍ നല്‍കുന്ന ചോദ്യപേപ്പറുകളില്‍ വ്യത്യസ്ത നിലവാരത്തിലുള്ള ചോദ്യങ്ങള്‍ ഉള്‍പ്പെടുത്തുന്നത് മത്സരാര്‍ത്ഥികളുടെ നിലവാരം അളക്കുന്നതില്‍ വേര്‍തിരിവുണ്ടാകുമെന്ന് ആക്ഷേപം ഉയര്‍ന്നിരുന്നു. സി.ബി.എസ്.ഇയുടെ നിലപാട് മചാദ്യം ചെയ്ത് നിരവധി വിദ്യാര്‍ത്ഥികള്‍ കോടതിയെ സമീപിച്ചതോടെയാണ് പരീക്ഷ ഏകീകരിക്കാന്‍ കോടതി നിര്‍ദേശം നല്‍കിയത്. നിലവില്‍ ഇംഗ്ലീഷ്, ഹിന്ദി എന്നീ ഭാഷകള്‍ക്ക് പുറമേ എട്ട് പ്രദേശിക ഭാഷകളിലുമാണ് ചോദ്യപേപ്പര്‍ നല്‍കുന്നത്. ബംഗാളി, അസാമിസ്, ഗുജറാത്തി, തെലുങ്ക്, മറാത്തി, തമിഴ്, ഒറിയ, കന്നഡ എന്നീ പ്രദേശിക ഭാഷകളിലാണ് പരീക്ഷ നടത്തുന്നത്.