eating in green apples more healthy in our bodies.

പച്ച ആപ്പിള്‍ കഴിച്ചാലുളള അഞ്ച് ഗുണങ്ങള്‍

Health

സാധാരണ കാണുന്ന ചുവന്ന ആപ്പിളുകളെക്കുറിച്ച്‌​ കേള്‍ക്കു​മ്ബോള്‍ പച്ച ആപ്പിളുകള്‍ നമ്മുടെ ശ്രദ്ധയില്‍വരാറില്ല. ചുവന്ന ആപ്പിളുകള്‍ പോലെ തന്നെ പച്ചയും ആരോഗ്യദായകമാണ്​. എന്നിരുന്നാലും പച്ച ആപ്പിളുകള്‍ക്ക്​ രുചിയില്‍ അല്‍പ്പം പുളിയും മധുരവുമാണ്​.
ആരോഗ്യത്തിനും സൗന്ദര്യകാര്യങ്ങളിലും പച്ച ആപ്പിളിന്​ ഗുണങ്ങളേറെയുണ്ട്​. പോഷകങ്ങള്‍, ഫൈബര്‍, ധാതുക്കള്‍, വിറ്റമാനുകള്‍ എന്നിവയാല്‍ സമ്ബന്നമാണ്​. പച്ച ആപ്പിളിന്‍റെ അഞ്ച്​ അത്​ഭുത ഗുണങ്ങള്‍ ഇതാ:

1. ശരീര പോഷണം വര്‍ധിപ്പിക്കുന്നു

ഉയര്‍ന്ന ഫൈബര്‍ സാന്നിധ്യം ശരീരത്തിലെ പോഷണത്തെ വര്‍ധിപ്പിക്കുന്നു. ആപ്പിള്‍ കഴിക്കു​മ്ബോള്‍ തൊലി കളയരുത്​. തൊലിയോടെ ആപ്പിള്‍ കഴിക്കുന്നതാണ്​ ശരീരത്തിന്​ ഉത്തമം. ഉയര്‍ന്ന ഫൈബര്‍ സാന്നിധ്യം ആപ്പിള്‍ ശരീരത്തിലെ വിഷമുക്​തമാക്കല്‍ ജോലി കൂടി നിര്‍വഹിക്കുന്നു. കരളിനെയും ദഹന വ്യവസ്​ഥയെയും അപകടകരമായ വസ്​തുക്കളില്‍ നിന്ന്​ സുരക്ഷിതമാക്കാനും ആപ്പിള്‍ സഹായിക്കുന്നു.

2. കുറഞ്ഞ കൊഴുപ്പ്​

പച്ച ആപ്പിളുകളിലെ കുറഞ്ഞ കൊഴുപ്പ്​ ശരീരത്തിലെ മികച്ച രക്​തചംക്രമണത്തിന്​ സഹായിക്കുന്നു. രക്​തചംക്രമണം വര്‍ധിക്കുന്നത്​ ഹൃ​ദ്രോഗ, പക്ഷാഘാത സാധ്യതകള്‍ ഇല്ലാതാക്കുന്നു. വിറ്റാമിന്‍ കെ കൂടുതലുള്ളതിനാല്‍ രക്​തം കട്ടപ്പിടിക്കുന്നതിനും പച്ച ആപ്പിള്‍ കഴിക്കുന്നത്​ സഹായകമാണ്​.

3. ക്യാന്‍സറിന്

പച്ച ആപ്പിള്‍ വിറ്റാമിന്‍ എ, സി എന്നിവയാല്‍ സമ്ബന്നമാണ്​. ചര്‍മ കോശങ്ങളുടെ നാശത്തെ വിറ്റാമിന്‍ സി തടയും. ചര്‍മത്തിലുണ്ടാകുന്ന ക്യാന്‍സറിനുള്ള സാധ്യതയെ തടയുകയും ചെയ്യും. വിറ്റാമിന്‍ എയുടെ സാന്നിധ്യം കാഴ്​ച​ ശക്​തിയെ സഹായിക്കും.

4. എല്ലുകള്‍ക്ക്​ ബലം

പച്ച ആപ്പിള്‍ കാല്‍സ്യത്തി​ന്‍റെ സാന്നിധ്യത്താല്‍ സമ്ബന്നമാണ്​. എല്ലാ ദിവസവും പച്ച ആപ്പിള്‍ കഴിക്കുന്നത്​ എല്ലുകളുടെയും പല്ലി​ന്‍റെയും ബലം വര്‍ധിപ്പിക്കും.

5. പ്രായത്തെ പ്രതിരോധിക്കും

ചര്‍മത്തി​ന്‍റെ പുഷ്​ടിയെ നിലനിര്‍ത്താനും അതുവഴി സൗന്ദര്യം സംരക്ഷിക്കാനും പച്ച ആപ്പിള്‍ കഴിക്കുന്നത്​ സഹായകമാണ്​. ശരീരത്തിലുണ്ടാകുന്ന ഇരുണ്ട കലകളെ ഇല്ലാതാക്കാനും ഇവ സഹായകം.