പനീർ മസാല ഉണ്ടാക്കാം

Featured, Food

cottage ചീസ് അഥവാ പനീർ നമുക്ക് വീട്ടിൽ ഉണ്ടാക്കാവുന്നതാണ്, കടകളിലും വാങ്ങാൻ കിട്ടും .

2 ലിറ്റർ പാൽ തിളച്ചു വരുമ്പോൾ അതിലേക്ക് 1/3 കപ്പ്‌ നാരങ്ങ നീര് ഒഴിച്ച് 2 മിനിറ്റ് ഇളക്കി വേവിച്ചാൽ പാല് പിരിഞ്ഞു കട്ടയായി വരും .ഒരു അരിപ്പയിൽ കോട്ടൻ തുണി വച്ച് അതിലേക്ക് ഈ പിരിഞ്ഞ് പോയ പാലിനെ ഒഴിച്ച് നന്നായി പിഴിഞ്ഞെടുക്കണം .അതിനു ശേഷം ആ കിഴിയുടെ മേലെ ഭാരമുള്ള എന്തെങ്കിലും കയറ്റി വച്ച് ഒരിഞ്ചു കനത്തിൽ ആക്കി 1/2 മണിക്കൂർ വെള്ളം മുഴുവൻ വാർന്നു പോകാൻ വെക്കണം .1/2 മണിക്കൂറിനു ശേഷം എടുത്തു cubes ആയി മുറിച്ചെടുക്കുക .ഇപ്പൊ പനീർ റെഡി ആയി ! ഇനി മസാല റെഡി ആക്കാം (paneer masala ).

paneer masala images

ആവശ്യമുള്ള സാധനങ്ങള്‍ :

 1. പനീർ – 250 g( ക്യുബ്സ)
  2. സവോള- 2 (ചെറുതായി അരിഞ്ഞത് )
  3. പച്ചമുളക് – 3
  4. ഇഞ്ചി, വെളുത്തുള്ളി പേസ്റ്റ് – 2 ടേബിള്‍സ്പൂൺ
  5. തക്കാളി – 1
  6. അണ്ടിപരിപ്പ് – 7-8എണ്ണം (ഇളം ചൂടുവെളളത്തിൽ കുതിർത്ത് വെക്കുക )
  7. മല്ലിപൊടി – 1ടിസ്പൂൺ
  8. മുളക്പൊടി – 1ടേബിള്‍സ്പൂൺ (കാഷ്മീരിമുളകുപൊടി നല്ലത്)
  9. മഞ്ഞൾപൊടി – 1ടിസ്പൂൺ
  10. ഗരംമസാലപൊടി – 1ടിസ്പൂൺ
  11. കസൂരിമേത്തി – 1ടിസ്പൂൺ(ഉലുവയില)
  12. മല്ലിയില – ആവശ്യത്തിന്
  13. ഉപ്പ് – ആവശ്യത്തിന്
  14. Sunflower oil ആവശ്യത്തിന്
  15. കാപ്സികം കൂറച്ച്

തയ്യാറാക്കുന്ന വിധം :

പാനിൽ കസൂരിമേത്തി ചെറുതായി ചുടാക്കി മാറ്റി വെക്കുക.(പനീർ ഒന്നു oil ൽ വറുത്തു എടുക്കാം.soft ആയാതു കഴിക്കാൻ ആണെങ്കിൽ വറുക്കണ്ട.(paneer masala )
അതേ പാനിൽ എണ്ണ ചൂടാക്കി 1 സവോള അരിഞ്ഞത് , ഇഞ്ചി, വെളുത്തുള്ളി പേസ്റ്റ് പച്ചമുളക് കാപ്‌സികം അരിഞ്ഞതും കുറച്ച് ഉപ്പ് ഇട്ട് വഴറ്റുക. പാത്രത്തിലേക്ക് മാറ്റി തണുത്താൽ മിക്സിയിൽ അരച്ച് വെക്കുക.(അരക്കാതെയും കുഴപ്പമില്ല)
അണ്ടിപരിപ്പും അരച്ചു വെക്കുക.
പാനിൽ എണ്ണ ഒഴിച്ച് ചൂടാക്കി സവോള ഇട്ട് വഴറ്റുക. ബ്രൗൺ നിറമായാൽ അതിൽ മല്ലിപൊടി, മുളകുപൊടി, മഞ്ഞൾപൊടി ഇട്ട് നന്നായി വഴറ്റുക. തക്കാളി പച്ചമുളക് ചേര്‍ത്ത് വഴറ്റുക. പനീർ കഷണങ്ങൾ ചേര്‍ക്കുക. അരച്ച അണ്ടിപരിപ്പ് പേസ്റ്റും ഗരംമസാലപൊടിയും ആവശ്യത്തിന് ഉപ്പും വെളളവും ചേർത്ത് ഇളക്കി കസൂരിമേതി ഇട്ട് വേവിക്കുക . മല്ലിയില ചേര്‍ത്ത് ചൂടോടെ വിളമ്പാം.