To throw the banana yoke off; Seven Benefits

പഴത്തൊലി എറിഞ്ഞു കളയല്ലേ; ഏഴുണ്ട് ഗുണങ്ങള്‍

Life

പ്രകൃതി നമുക്ക് കനിഞ്ഞു അനുഗ്രഹിച്ചു നല്‍കിയ ഫലങ്ങളില്‍ ഒന്നാണ് വാഴപ്പഴം. രുചിയില്‍ മാത്രമല്ല, ആരോഗ്യപോഷണത്തിലും ഇത് മുന്‍പിലാണ്. ആരോഗ്യത്തിനു ആവശ്യമായ വിറ്റാമിന്‍ , ധാതുക്കള്‍ എന്നിവയാല്‍ വാഴപ്പഴം സമ്ബന്നമാണ്. ഫൈബര്‍, പെട്ടെന്ന് പ്രവര്‍ത്തിക്കുന്ന കാര്‍ബോഹൈഡ്രേറ്റ് എന്നിവയുടെ മികച്ച ഉറവിടം കൂടിയാണിത്.

പഴത്തിനുള്ള പ്രാധാന്യം അറിയാമെങ്കിലും അതിന് ആവരണമായി നില്‍ക്കുന്ന തൊലിയുടെ ഗുണങ്ങള്‍ പലര്‍ക്കും അറിയില്ല. അതിനാല്‍ അവ എറിഞ്ഞു കളയുകയാണ് രീതി. ഒന്നില്‍ അധികം രീതിയില്‍ പഴത്തൊലി ഫലപ്രദമാണ്. ആരോഗ്യ കാര്യത്തില്‍ പഴം പോലെ തന്നെ പ്രധാനമാണ് തൊലിയും. പഴത്തൊലി കഴിക്കുന്നത് കൊളസ്ട്രോള്‍ അളവ് കുറക്കാനും ഹൃദ്രോഗം, മസ്തിഷ്ക ആഘാതം തുടങ്ങിയവയെ പ്രതിരോധിക്കാനും സഹായിക്കും.

പഴത്തെക്കാള്‍ ഫൈബര്‍ കൂടുതല്‍ അടങ്ങിയത് തൊലിയില്‍ ആണ് . എറിഞ്ഞു കളയുന്നതിനു പകരം സൂക്ഷിച്ചുവെച്ചു വിവിധ രൂപത്തില്‍ തൊലി ഉപയോഗിക്കാം.

1. നിങ്ങളുടെ പല്ലിന്‍റെ ഉള്‍വശം ഉള്‍പെടെ പഴത്തൊലികൊണ്ടു ഉരസിയാല്‍ നിറം കൂടും. തൊലിയിലെ പൊട്ടാസ്യം, മാങ്ഗനീസ്, മഗ്നീഷ്യം എന്നിവയുടെ സാന്നിധ്യം ആണ് പല്ലിന്‍റെ നിറം കൂട്ടാന്‍ സഹായിക്കുന്നത്.

2. നല്ല ഷൂ പോളിഷ് ആയും പഴത്തൊലി ഉപയോഗിക്കാം. തൊലിയുടെ ഉള്‍വശം ഉപയോഗിച്ചു തുടക്കുക. ശേഷം തുണി ഉപയോഗിച്ച്‌ തുടക്കുക.

3. തുടര്‍ച്ചയായി പഴത്തൊലി കൊണ്ടു തടവുന്നത് മുഖക്കുരു കുറയാന്‍ സഹായിക്കും.

4. ഇറച്ചി പാചക വേളയില്‍ മൃദുവാക്കി മാറ്റാന്‍ പഴത്തൊലി ഉപയോഗിക്കാം.

5. ചര്‍മ സംരക്ഷണത്തിനും പഴത്തൊലി ഫലപ്രദമാണ്. വരയും പാടും വീഴുന്നിടത്തു പഴത്തൊലിയുടെ ഉള്‍വശംകൊണ്ടു ഉരസാം.

6. അടുക്കളത്തോട്ടത്തില്‍ മികച്ച വളമായും പഴത്തൊലി ഉപയോഗിക്കാം. ആദ്യം കമ്ബോസ്റ്റ് ആക്കിയ ശേഷം ഉപയോഗിച്ചാല്‍ ഗുണം കൂടും.

7. പൊരിച്ചും അല്ലാതെയും പഴത്തൊലി വിഭവങ്ങള്‍ ആക്കിയും കഴിക്കാം.